Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമെഡിക്കല്‍,...

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷ;  സൂക്ഷ്മതയോടെ തുടങ്ങാം

text_fields
bookmark_border
മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷ;  സൂക്ഷ്മതയോടെ തുടങ്ങാം
cancel

തിരുവനന്തപുരം: കേരള മെഡിക്കല്‍, അഗ്രിക്കള്‍ചര്‍, വെറ്ററിനറി, ഫിഷറീസ്, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ.്എം.എസ്, ബി.യു.എം.എസ് കോഴ്സുകളിലേക്കും അഗ്രിക്കള്‍ചര്‍ വിഭാഗത്തില്‍ ബി.എസ്സി (ഓണേഴ്സ്) അഗ്രിക്കള്‍ചര്‍, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എഫ്.എസ്സി കോഴ്സുകളിലേക്കും വെറ്ററിനറി വിഭാഗത്തില്‍ ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഫിഷറീസ് വിഭാഗത്തില്‍  ബി.എഫ്.എസ്സി കോഴ്സിലേക്കും എന്‍ജിനീയറിങ് വിഭാഗത്തില്‍ ബി.ടെക് ഡിഗ്രി കോഴ്സുകള്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് എന്‍ജിനീയറിങ്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സുകളിലേക്കും ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ബി.ആര്‍ക് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 

  
 പ്രവേശ യോഗ്യതകള്‍: 
അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം, പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍(പി.ഐ.ഒ) ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഹോള്‍ഡര്‍മാരെയും പ്രവേശത്തിന് മാത്രമായി ഇന്ത്യന്‍ പൗരന് തുല്യമായി പരിഗണിക്കും.
പ്രഫഷനല്‍ കോഴ്സ് പ്രവേശത്തിന് അപേക്ഷിക്കുന്നവരെ കേരളീയര്‍, കേരളീയേതരര്‍-ഒന്നാം വിഭാഗം, കേരളീയേതരര്‍ -രണ്ടാംവിഭാഗം എന്നിങ്ങനെ തരംതിരിക്കും.
കേരളീയന്‍: അപേക്ഷകനോ മാതാപിതാക്കളിലാരെങ്കിലുമോ കേരളത്തില്‍ ജനിച്ചതാണെങ്കില്‍ അപേക്ഷാര്‍ഥിയെ കേരളീയനായി കണക്കാക്കും. അതിന് നിശ്ചിത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. കേരളീയരല്ലാത്ത കേരള കാഡറില്‍ ജോലി ചെയ്യുന്ന അഖിലേന്ത്യാ സര്‍വിസ് ഉദ്യോഗസ്ഥരുടെ കുട്ടികളെയും കേരളീയരായി പരിഗണിക്കും. അത്തരം വിദ്യാര്‍ഥികള്‍ രക്ഷിതാവ് കേരള കാഡറില്‍ ജോലി ചെയ്യുന്ന എ.ഐ.എസ് ഉദ്യോഗസ്ഥനാണെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ക്കാര്‍ അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 
കേരളീയേതരന്‍ ഒന്നാം വിഭാഗം: കേരളത്തിലല്ല ജനിച്ചതെങ്കിലും താഴെപ്പറയുന്ന വ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്നു പാലിക്കുന്നുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ഥികളെ കേരളീയേതരന്‍ ഒന്നാം വിഭാഗം ആയി കണക്കാക്കും.
കേരളത്തില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഇന്ത്യാ ഗവണ്‍മെന്‍റ് ജീവനക്കാരുടെയും പ്രതിരോധ വകുപ്പ് ജോലിക്കാരുടെയും മക്കള്‍. അവര്‍ കേരളത്തില്‍ യോഗ്യതാപരീക്ഷക്ക് പഠിച്ചവരായിരിക്കണം.    
കേരളത്തിലോ അല്ളെങ്കില്‍ കേരള സംസ്ഥാനത്തിനുവേണ്ടിയോ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥക്ക് വിധേയമായി കേരള സര്‍ക്കാറിനു കീഴില്‍ ജോലി നോക്കുന്നവരുടെ മക്കള്‍, അവര്‍ കേരളത്തില്‍ യോഗ്യതാ പരീക്ഷക്ക് പഠിച്ചവരായിരിക്കണം.    
12 വര്‍ഷക്കാലയളവില്‍ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ താമസിച്ചിട്ടുള്ള അപേക്ഷകര്‍.
കേരളത്തിലെ സ്കൂളുകളില്‍ എട്ടു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിച്ചിട്ടുള്ള അപേക്ഷകര്‍.
  കേരളീയേതരന്‍ ഒന്നാംവിഭാഗം അപേക്ഷാര്‍ഥികളെ എന്‍ജിനീയറിങ്, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്കുമാത്രമേ പരിഗണിക്കൂ. സാമുദായിക / പ്രത്യേക ശാരീരിക അവശത വിഭാഗ സംവരണത്തിന്  ഇവര്‍ക്ക് അര്‍ഹതയില്ല.
കേരളീയേതരന്‍ രണ്ടാം വിഭാഗം: കേരളീയന്‍, കേരളീയേതരന്‍ ഒന്നാം വിഭാഗം എന്നീ വിഭാഗങ്ങളില്‍പെടാത്ത അപേക്ഷാര്‍ഥികളെ കേരളീയേതരന്‍ രണ്ടാം വിഭാഗം ആയി തരംതിരിക്കും. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ ഗവണ്‍മെന്‍റ് സീറ്റുകളിലേക്കും മാത്രമേ ഇവരെ പരിഗണിക്കൂ. സാമുദായിക, പ്രത്യേക ശാരീരിക അവശ വിഭാഗ സംവരണത്തിന് ഇവര്‍ക്ക് അര്‍ഹതയില്ല.

 വിദ്യാഭ്യാസ യോഗ്യത 
 മെഡിക്കല്‍ കോഴ്സുകള്‍
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ബയോളജി,  ബയോടെക്നോളജിക്ക് മാത്രം 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി,  ബയോടെക്നോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്. ബയോളജി പഠിച്ചിട്ടില്ളെങ്കില്‍ ബയോടെക്നോളജി വിദ്യാഭ്യാസ യോഗ്യതയായി പരിഗണിക്കും. 
ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ബയോളജിക്കു മാത്രം 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്. ബയോളജി പഠിച്ചിട്ടില്ളെങ്കില്‍ ബയോടെക്നോളജി യോഗ്യതാ വിഷയമായി അംഗീകരിച്ചിട്ടില്ല. 
അഗ്രികള്‍ചര്‍ കോഴ്സുകളിലേക്കുള്ള ബി.എസ്സി ഓണേഴ്സ് (അഗ്രികള്‍ചര്‍), ബിഎസ്സി ഓണേഴ്സ് (ഫോറസ്ട്രി) പ്രവേശത്തിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്.

1993ലെ വെറ്ററിനറി എജുക്കേഷന്‍ ഡിഗ്രി കോഴ്സ് (ബി.വി.എസ്സി ആന്‍ഡ് എ.എച്ച് ) റെഗുലേഷന്‍ അഞ്ച് അനുസരിച്ച്, ബി.വി.എസ്സി ആന്‍ഡ് എ.എച്ച് കോഴ്സിന പ്രവേശം നേടുന്നതിന് അപേക്ഷകര്‍ പ്രോസ്പെക്ടസിലെ  6.2.1(എ)(നാല്) വകുപ്പില്‍ പറയുന്ന നിബന്ധനകള്‍ക്കുപുറമെ യോഗ്യതാ പരീക്ഷയില്‍ ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ മൊത്തം 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. പ്രോസ്പെക്ടസ് ക്ളോസ് 6.2.4ല്‍ പരാമര്‍ശിക്കുന്ന ഇളവുകള്‍ അനുവദിക്കും.

ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി കേരള പ്രീഡിഗ്രി, ഹയര്‍ സെക്കന്‍ഡറി അല്ളെങ്കില്‍ തത്തുല്യമെന്ന്  അംഗീകരിച്ച ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണമെന്ന നിബന്ധനക്ക് വിധേയമായി, മുഖ്യവിഷയത്തിനും ഉപവിഷയത്തിനും മൊത്തം 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി അല്ളെങ്കില്‍ ബയോടെക്നോളജി മുഖ്യവിഷയമായും, ഇവയില്‍ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും എടുത്ത് ബി.എസ്സി ഡിഗ്രി (ത്രിവത്സര കോഴ്സ്) പാസായ അപേക്ഷകര്‍ക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ് കോഴ്സുകളില്‍ പ്രവേശത്തിന്  അര്‍ഹതയുണ്ട്.

എന്‍ജിനീയറിങ് കോഴ്സുകള്‍  
 (കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് (അഗ്രി. എന്‍ജിനീയറിങ്), ബി.ടെക് (ഫുഡ് എന്‍ജിനീയറിങ്), കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് (ഡെയറി സയന്‍സ്) കോഴ്സുകള്‍ ഉള്‍പ്പെടെ).
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ മാത്തമാറ്റിക്സിനു മാത്രം 50 ശതമാനവും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ ജയിച്ചവര്‍ എന്‍ജിനീയറിങ് കോഴ്സുകളിലെ പ്രവേശത്തിന്  അര്‍ഹരാണ്. എന്നാല്‍, സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് സീറ്റിലെ പ്രവേശത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് മതിയാകും. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സിന്‍െറയും കെമിസ്ട്രിയും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോടെക്നോളജിയും കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടേയും മാര്‍ക്ക് പരിഗണിക്കും.

മാത്തമാറ്റിക്സ് അഥവാ ബയോളജിക്ക് പ്രത്യേകം 50 ശതമാനം മാര്‍ക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് / ബയോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടി കേരള ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചവര്‍ക്ക് ബി.ടെക് (ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി) കോഴ്സില്‍ ഡെയറി ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റിലെ ജീവനക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റിലെ പ്രവേശത്തിന്  അര്‍ഹതയുണ്ടായിരിക്കും.

ആര്‍ക്കിടെക്ചര്‍ കോഴ്സ്
 ബി.ആര്‍ക് കോഴ്സിനുള്ള കുറഞ്ഞ യോഗ്യത: മാത്തമാറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ 10+2 സ്കീമിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായവരായിരിക്കണം. അല്ളെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍/ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ട്രീമിലുള്ള 10+3 ഡിപ്ളോമയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. അല്ളെങ്കില്‍ 10 വര്‍ഷ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാത്തമാറ്റിക്സ് ഒരു നിര്‍ബന്ധ വിഷയമായി പഠിച്ച് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസായ ഇന്‍റര്‍നാഷനല്‍ ബക്കാലാറേറ്റ് ഡിപ്ളോമ.

 പ്രോസ്പെക്ടസ് ക്ളോസ് 6.2.3 (എ) പ്രകാരമുള്ള നിബന്ധനകള്‍ക്കുപുറമെ, അപേക്ഷാര്‍ഥികള്‍ നാറ്റ (നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) യില്‍ 40 ശതമാനം സ്കോര്‍ (200ല്‍ 80 മാര്‍ക്ക്) നേടിയിരിക്കണം. സാമുദായിക സംവരണത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളും നാറ്റാ സ്കോര്‍ 40 ശതമാനം നേടിയിരിക്കണം. വിദ്യാര്‍ഥികള്‍ 05-06-2016ന് മുമ്പ് നാറ്റാ യോഗ്യത നേടണം. ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് രണ്ടാംവര്‍ഷമോ മറ്റോ ലാറ്ററല്‍ പ്രവേശം ഉണ്ടായിരിക്കില്ല.    


യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിളവ്
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ട  അപേക്ഷകര്‍ക്ക് എല്ലാ കോഴ്സുകളിലേക്കും അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിക്കും. അതായത്, ബയോളജി, മാത്തമാറ്റിക്സിന് 45 ശതമാനവും ഐച്ഛിക വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനവും. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും. എന്നാല്‍, ഇവരെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് പരിഗണിക്കണമെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഐച്ഛിക വിഷയങ്ങളില്‍ മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വകുപ്പ് 5.3 പ്രകാരമുള്ള ശാരീരിക വൈകല്യമുള്ള വിഭാഗങ്ങളെ എം.ബി.ബി.എസ് കോഴ്സിന് പരിഗണിക്കാന്‍ യോഗ്യതാപരീക്ഷയില്‍ ബയോളജിക്ക് 45 ശതമാനവും ഐച്ഛികവിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. (മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശപ്രകാരം) ഒ.ഇ.സി അപേക്ഷകര്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തില്‍ ഒഴിവുള്ള സീറ്റ് നല്‍കിയാലും യോഗ്യതാ പരീക്ഷയില്‍ എസ്.ഇ.ബി.സി അപേക്ഷകര്‍ക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകൂ. 

അഡ്മിറ്റ് കാര്‍ഡ്: പ്രവേശ പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍  www.cee.kerala.gov.in വെബ്സൈറ്റില്‍നിന്ന് 2016 മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റൗട്ട് എടുക്കാം. അഡ്മിറ്റ് കാര്‍ഡ് പരീക്ഷാദിവസം പരീക്ഷാ ഹാളില്‍ ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡുകള്‍ തപാലില്‍ അയക്കില്ല.


പരീക്ഷാ തീയതികള്‍
എന്‍ജിനീയറിങ് പരീക്ഷ (ആര്‍ക്കിടെക്ചര്‍ ഒഴികെയുള്ള എന്‍ജിനീയറിങ് കോഴ്സുകള്‍)
2016 ഏപ്രില്‍ 25ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് ( ഫിസിക്സ്, കെമിസ്ട്രി)
26ന്  രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ രണ്ട്( മാത്തമാറ്റിക്സ്)
മെഡിക്കല്‍ പരീക്ഷ
ഏപ്രില്‍ 27ന്  രാവിലെ 10 മുതല്‍ 12 .30വരെ  പേപ്പര്‍ ഒന്ന് ( കെമിസ്ട്രി, ഫിസിക്സ്)
28ന്  രാവിലെ 10 മുതല്‍ 12 .30വരെ  പേപ്പര്‍ രണ്ട് ( ബയോളജി)

 പ്രവേശ പരീക്ഷയുടെ പ്രോസ്പെക്ടസും സെക്യൂരിറ്റി കാര്‍ഡും ലഭിക്കുന്ന 
പോസ്റ്റ് ഓഫിസുകള്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഹെഡ് ഓഫിസ്, ബാലരാമപുരം, കല്ലമ്പലം, കരമന, കാട്ടാക്കട, കഴക്കൂട്ടം, കേരള യൂനിവേഴ്സിറ്റി ഓഫിസ് കാമ്പസ്, കിളിമാനൂര്‍, മെഡിക്കല്‍ കോളജ്, നാലാഞ്ചിറ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര ഹെഡ് ഓഫിസ്, പാറശ്ശാല, പട്ടം പാലസ്, പേരൂര്‍ക്കട, പൂജപ്പുര , പോത്തന്‍കോട്, ശാസ്തമംഗലം, ശ്രീകാര്യം, തൈക്കാട്, തിരുവനന്തപുരം ബീച്ച്, തിരുവനന്തപുരം ഫോര്‍ട്ട്, തിരുവനന്തപുരം ജി.പി.ഒ, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, വെമ്പായം, വെഞ്ഞാറമൂട്, വിഴിഞ്ഞം.
കൊല്ലം: അഞ്ചല്‍, ചാത്തന്നൂര്‍, ചവറ, കരുനാഗപ്പള്ളി ഹെഡ് ഓഫിസ്, കിളികൊല്ലൂര്‍, കടയ്ക്കല്‍, കൊല്ലം ഹെഡ് ഓഫിസ്, കൊട്ടാരക്കര ഹെഡ് ഓഫിസ്, കൊട്ടിയം, കുണ്ടറ, ഓച്ചിറ, പരവൂര്‍, പത്തനാപുരം, പുലമണ്‍, പുനലൂര്‍.
പത്തനംതിട്ട: അടൂര്‍ ഹെഡ് ഓഫിസ്, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മഞ്ചാടി ജങ്ഷന്‍, പന്തളം, പത്തനംതിട്ട ഹെഡ് ഓഫിസ്, റാന്നി, തിരുവല്ല ഹെഡ് ഓഫിസ്.
ആലപ്പുഴ: ആലപ്പുഴ ഹെഡ് ഓഫിസ്, ചെങ്ങന്നൂര്‍ ഹെഡ് ഓഫിസ്, ചേര്‍ത്തല ഹെഡ് ഓഫിസ്, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കായംകുളം ഹെഡ് ഓഫിസ്, മാവേലിക്കര ഹെഡ് ഓഫിസ്, പുലിക്കുന്ന്, സനാതനപുരം.
കോട്ടയം: അരുണാപുരം, ചങ്ങനാശ്ശേരി ഹെഡ് ഓഫിസ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, ചിങ്ങവനം, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കങ്ങഴ, കാഞ്ഞിരപ്പള്ളി ഹെഡ് ഓഫിസ്, കറുകച്ചാല്‍, കോട്ടയം കലക്ടറേറ്റ്, കോട്ടയം ഹെഡ് ഓഫിസ്, കുടമാളൂര്‍, കുമാരനല്ലൂര്‍, മണര്‍കാട്, മണിമല, മുണ്ടക്കയം, പാലാ ഹെഡ് ഓഫിസ്, പാമ്പാടി, പിഡി ഹില്‍സ്, പുതുപ്പള്ളി, ഉഴവൂര്‍, വൈക്കം ഹെഡ് ഓഫിസ്, വാകത്താനം.
ഇടുക്കി: കട്ടപ്പന ഹെഡ്ഓഫിസ്, കുമളി, മൂന്നാര്‍, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ ഹെഡ് ഓഫിസ്.
എറണാകുളം: ആലുവ, അങ്കമാലി, ഇടപ്പള്ളി, എറണാകുളം ഹെഡ് ഓഫിസ്, എറണാകുളം എം.ജി റോഡ്, കാക്കനാട്, കൊച്ചി ഹെഡ് ഓഫിസ്, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോര്‍ത് പറവൂര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, വൈറ്റില.
തൃശൂര്‍: ചാലക്കുടി ഹെഡ് ഓഫിസ്, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, തൃശൂര്‍ ഈസ്റ്റ്, തൃശൂര്‍ ഹെഡ് ഓഫിസ്, തൃശൂര്‍ സിറ്റി, വാടാനപ്പള്ളി, വടക്കാഞ്ചേരി ഹെഡ് ഓഫിസ്.
പാലക്കാട്: ആലത്തൂര്‍ ഹെഡ് ഓഫിസ്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒലവക്കോട് ഹെഡ് ഓഫിസ്, ഒറ്റപ്പാലം ഹെഡ് ഓഫിസ്, പാലക്കാട് ഹെഡ് ഓഫിസ്, പട്ടാമ്പി, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി.
മലപ്പുറം: കോട്ടയ്ക്കല്‍, കുറ്റിപ്പുറം, മലപ്പുറം ഹെഡ് ഓഫിസ്, മഞ്ചേരി ഹെഡ് ഓഫിസ്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി ഹെഡ് ഓഫിസ്, തിരൂര്‍ ഹെഡ് ഓഫിസ്, വളാഞ്ചേരി.
കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഹെഡ് ഓഫിസ്, കോഴിക്കോട് ഹെഡ് ഓഫിസ്, മാവൂര്‍, ഫറോക്ക്, കൊയിലാണ്ടി ഹെഡ് ഓഫിസ്, കുന്ദമംഗലം, മേപ്പയൂര്‍, തിരുവമ്പാടി, വടകര ഹെഡ് ഓഫിസ്.  
വയനാട്: കല്‍പറ്റ ഹെഡ് ഓഫിസ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, താമരശ്ശേരി.
കണ്ണൂര്‍: ഇരിട്ടി, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ ഹെഡ് ഓഫിസ്, മട്ടന്നൂര്‍, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം, തലശ്ശേരി, തളിപ്പറമ്പ്.
കാസര്‍കോട്: കാഞ്ഞങ്ങാട്, കാസര്‍കോട് ഹെഡ് ഓഫിസ്, മഞ്ചേശ്വരം, നീലേശ്വരം.
കേരളത്തിനു പുറത്ത്: ബംഗളൂരു  ജി.പി.ഒ, ഫോണ്‍: 080- 22868652. ഭോപാല്‍ ജി.പി.ഒ, ഫോണ്‍: 755- 2673272. ചണ്ഡീഗഢ്  ജി.പി.ഒ. ഫോണ്‍: 0172- 2703716. ചെന്നൈ ജി.പി.ഒ, ഫോണ്‍: 044- 25216766. ഹൈദരാബാദ് ജി.പി.ഒ, ഫോണ്‍: 040- 23463515. ലക്നോ ജി.പി.ഒ, ഫോണ്‍: 0522- 2237908. മുംബൈ ജി.പി.ഒ, ഫോണ്‍: 022- 22620693. ന്യൂഡല്‍ഹി ജി.പി.ഒ, ഫോണ്‍: 011- 23743602.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം 

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രോസ്പെക്ടസിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കിയശേഷം വളരെ ശ്രദ്ധയോടെ വേണം രജിസ്ട്രേഷന്‍ നടത്താന്‍.     
ആദ്യം പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ല്‍  പ്രവേശിച്ച് മെയിന്‍ പേജില്‍ കാണുന്ന ‘KEAM 2016 ONLINE APPLICATION’  ലിങ്കില്‍ ക്ളിക് ചെയ്യുക. തുടര്‍ന്ന് ദൃശ്യമാകുന്ന പേജില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന് നിര്‍ബന്ധമായി പൂര്‍ത്തിയാക്കേണ്ട ഏഴ് സ്റ്റെപ്പുകളുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതിന് അനുവദിച്ച സമയപരിധിക്കുള്ളില്‍ എല്ലാ സ്റ്റെപ്പുകളും പൂര്‍ത്തിയാക്കി അപേക്ഷയുടെ പ്രിന്‍റൗട്ട് പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിക്കണം.
പേരും ജനനത്തീയതിയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലേതുപോലെയായിരിക്കണം നല്‍കേണ്ടത്. പേരിനുശേഷം വേണം ഇനിഷ്യല്‍. ഇനിഷ്യലുകള്‍ക്കിടയില്‍ ഫുള്‍സ്റ്റോപ് വേണ്ട. പകരം ഒരു സ്പേസ് നല്‍കിയാല്‍ മതി. ഇത് ഒരിക്കല്‍ എന്‍റര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ തിരുത്താനാവില്ല. 
അപേക്ഷകന് ഉപയോഗയോഗ്യമായ ഇ-മെയില്‍ ഐ.ഡി നിര്‍ബന്ധമാണ്. ഇ-മെയില്‍ ഐ.ഡി ഇല്ലാത്തവര്‍ രജിസ്ട്രേഷന്‍ തുടങ്ങുന്നതിനുമുമ്പ് സ്വന്തമായൊന്ന് സൃഷ്ടിക്കുക. മറ്റുള്ളവരുടെ ഇ-മെയില്‍ ഐ.ഡി ഒരു കാരണവശാലും ഉപയോഗിക്കരുത്. അതുപോലെ രക്ഷിതാവിന്‍െറ മൊബൈല്‍ ഫോണ്‍നമ്പറും കൃത്യമായി നല്‍കണം. പത്തക്ക മൊബൈല്‍ നമ്പറിനു മുന്നില്‍ കോഡോ പൂജ്യമോ ചേര്‍ക്കേണ്ട. 
ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും കൃത്യമല്ളെങ്കില്‍ പരീക്ഷാ കമീഷനില്‍നിന്നുള്ള പ്രധാന അറിയിപ്പുകള്‍ ലഭിക്കാതെ പോകും.    
തുടര്‍ന്ന് പാസ്വേഡ് കൊടുക്കുമ്പോള്‍ എട്ട് കാരക്ടറുകള്‍ ഉള്ള പാസ്വേഡ് കൊടുക്കാന്‍ ശ്രമിക്കുക. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേര്‍ന്ന പാസ്വേഡാണ് സുരക്ഷിതവും അഭികാമ്യവും. ഇതു മറ്റൊരാളോടു വെളിപ്പെടുത്തരുത്. പ്രവേശ പ്രക്രിയയില്‍ തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാന്‍ ഈ പാസ്വേഡ് ആവശ്യമാണ്. സെക്യൂരിറ്റി ക്വസ്റ്റ്യന്‍ ഓര്‍ത്തിരിക്കാവുന്നത് നല്‍കുക. പിന്നീട് പാസ്വേഡ് മറന്നുപോയാല്‍ ഇത് പ്രയോജനപ്പെടും. തുടര്‍ന്ന് കോഡ് ടൈപ് ചെയ്ത് രജിസ്ട്രേഷന്‍ പ്രസ് ചെയ്തുകഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ പേജ് പ്രത്യക്ഷപ്പെടും.
നല്‍കിയ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ചശേഷം കണ്‍ഫേം പ്രസ് ചെയ്താല്‍ ആപ്ളിക്കേഷന്‍ നമ്പര്‍ കിട്ടും. ഇത് എഴുതിയെടുത്ത് സൂക്ഷിക്കുക. കണ്‍ഫേം ചെയ്യുന്നതിനു മുമ്പ് നല്‍കിയ വിവരങ്ങളില്‍  അപാകത കണ്ടാല്‍ എഡിറ്റ് പ്രസ് ചെയ്ത് തിരുത്തിയശേഷം കണ്‍ഫേം ചെയ്യുക.
അടുത്ത പടിയായി ആപ്ളിക്കേഷന്‍ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക. അതിനുശേഷമാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്.    
ഫോട്ടോ അപ്ലോഡ് ചെയ്യുന്നത് പ്രധാനമാണ്. അപ്ലോഡ് ചെയ്യുന്ന ഫോട്ടോയും അപേക്ഷാ ഫോറത്തിന്‍െറ പ്രിന്‍റൗട്ടില്‍ പതിക്കുന്ന ഫോട്ടോയും ഒന്നുതന്നെയായിരിക്കണം. അല്ളെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ഇളം നിറത്തിലുള്ള പ്രതലത്തില്‍ വ്യക്തതയുള്ള പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോഗ്രാഫ് ആയിരിക്കണം. തൊപ്പി വെച്ചതോ കറുത്ത ഗ്ളാസ് ധരിച്ചതോ ആയ ഫോട്ടോ പാടില്ല. JPG ഫോര്‍മാറ്റിലുള്ള ഫോട്ടോ 150 പിക്സല്‍ വീതിയും 200 പിക്സല്‍ ഉയരവുമുള്ളതായിരിക്കണം. സൈസ് 15-30 കെ.ബി അപേക്ഷകന്‍െറ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ അടിഭാഗത്തായി പ്രതലത്തില്‍ അച്ചടിച്ചിരിക്കണം. 
അപ്ലോഡ് യുവര്‍ റീസന്‍റ് ഫോട്ടോഗ്രാഫ് എന്ന ലിങ്കിനടുത്തുള്ള ബ്രൗസ് എന്ന എന്ന ബട്ടണ്‍  ക്ളിക് ചെയ്ത ഫോട്ടോ സെലക്ട് ചെയ്യുകയും തുടര്‍ന്ന് അപ്ലോഡ് ചെയ്യുക. അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ നിശ്ചിത സ്ഥാനത്ത് അപ്ലോഡ് ചെയ്ത ഫോട്ടോയുടെ തന്നെ പകര്‍പ്പ് പതിച്ച് ഗസറ്റഡ് ഓഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തുക. 
തുടര്‍ന്ന് കോഴ്സ്, സെന്‍റര്‍ തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെട്ടിരിക്കുന്ന വ്യക്തിപരമായ വിവരങ്ങളും നല്‍കുക. കോണ്ടാക്ട് ടെലിഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ എസ്.ടി.ഡി കോഡോടുകൂടിയ ലാന്‍ഡ് ലൈന്‍ നമ്പര്‍ നല്‍കണം. ഇന്ത്യക്ക് പുറത്ത് സെന്‍റര്‍ ആവശ്യപ്പെടുന്നവരും ഇന്ത്യയിലെ ഒരു ലാന്‍ഡ്ലൈന്‍ നമ്പര്‍ നല്‍കുക. 
ജനറല്‍ കാറ്റഗറിയില്‍ ഉള്ളവര്‍ ഭാവിയില്‍ സ്കോളര്‍ഷിപ്പോ മറ്റ് ആനുകൂല്യങ്ങളോ വേണമെന്നുണ്ടെങ്കില്‍ അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കണം. സംവരണം ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കണം. കേരളീയര്‍ എന്ന വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമേ എസ്.സി - എസ്.ടി സംവരണം ലഭിക്കൂ. തുടര്‍ന്ന് ഡിക്ളറേഷന്‍ വായിച്ചുനോക്കി ഫൈനല്‍ സബ്മിഷനു മുമ്പ് നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തുക. ഫൈനല്‍ സബ്മിഷന്‍ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ഒരു മാറ്റവും അനുവദിക്കില്ല.
പരീക്ഷാ ഫീസ് രണ്ടുതരത്തില്‍ നല്‍കാം. പോസ്റ്റ് ഓഫിസുകളില്‍നിന്ന് വാങ്ങുന്ന സെക്യൂരിറ്റി കാര്‍ഡ് ഉപയോഗിച്ചോ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും  പ്രവേശ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി മുഖേനയോ.  
ഏറ്റവും അവസാനം പ്രിന്‍റൗട്ട് ആപ്ളിക്കേഷനില്‍ ക്ളിക് ചെയ്ത് എ4 സൈസ് പേപ്പറില്‍ പ്രിന്‍റ് എടുക്കുക. മറ്റു രീതിയില്‍ എടുക്കുന്ന പ്രിന്‍റ് സ്വീകാര്യമല്ല. പ്രിന്‍റൗട്ടില്‍ ഫോട്ടോ പതിച്ചശേഷം സാക്ഷ്യപ്പെടുത്തി നിശ്ചിത സ്ഥാനത്ത് രക്ഷാകര്‍ത്താവും അപേക്ഷകനും നിര്‍ബന്ധമായും ഒപ്പുവെക്കണം. തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കമീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍സിന്‍െറ ഓഫിസില്‍ അപേക്ഷ എത്തിക്കുക. പ്രിന്‍റൗട്ട് അയക്കുന്ന കവര്‍ മടക്കുകയോ ബാര്‍കോഡ് വികൃതമാക്കുകയോ ചെയ്യരുത്. അപേക്ഷാഫോറം സി.ഇ.ഇയുടെ ഓഫിസില്‍ എത്തിക്കഴിഞ്ഞാലേ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാകൂ. പ്രിന്‍റൗട്ടിന്‍െറ കോപ്പി അപേക്ഷകന്‍ സൂക്ഷിച്ചുവെക്കണം.

താഴെപ്പറയുന്ന കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാം: അപ്ലോഡ് ചെയ്യുന്ന ഫോട്ടോഗ്രാഫും പ്രിന്‍റൗട്ടില്‍ ഒട്ടിക്കുന്ന ഫോട്ടോഗ്രാഫും വ്യത്യസ്തമാണെങ്കില്‍, പ്രിന്‍റൗട്ടിലെ ഫോട്ടോഗ്രാഫ് അറ്റസ്റ്റ് ചെയ്തിട്ടില്ളെങ്കില്‍, അപേക്ഷയില്‍ രക്ഷാകര്‍ത്താവും അപേക്ഷാര്‍ഥിയും നിശ്ചിത സ്ഥാനത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടില്ളെങ്കില്‍, മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ പൂരിപ്പിച്ച് ഒപ്പുവെച്ച് അപേക്ഷയോടൊപ്പം നല്‍കിയിട്ടില്ളെങ്കില്‍, മതിയായ ഫീസ് അടച്ചിട്ടില്ളെങ്കില്‍, പ്രിന്‍റൗട്ട് ആപ്ളിക്കേഷന്‍ ലിങ്ക് ഉപയോഗിച്ച് എടുത്ത പ്രിന്‍റൗട്ട് അല്ളെങ്കില്‍.
 ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അക്ഷയ സെന്‍ററുകളിലും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


എന്‍ട്രന്‍സ് കമീഷണറേറ്റ് ഫോണ്‍ നമ്പര്‍: 0471- 2332120, 2338487
ഹെല്‍പ് ലൈന്‍ നമ്പര്‍: 0471- 2339101, 2339102, 2339103, 2339104
സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈനില്‍നിന്ന് 155300, ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്ന് 0471 155300, മറ്റ് നെറ്റ്വര്‍ക്കുകളില്‍നിന്ന് 0471 2115054, 2115098, 2335523.


ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍: അപേക്ഷകന്‍െറ പാസ്വേഡും കീ നമ്പറും മറ്റാര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയോ കൈമാറുകയോ ചെയ്യരുത്. 
മോസില്ല, ഫയര്‍ഫോക്സ്, ഇന്‍റര്‍നെറ്റ് എക്സ്പ്ളോറര്‍  ബ്രൗസറുകളില്‍ ഏതെങ്കിലും ഉപയോഗിക്കുക. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍നിന്ന് പുറത്തുകടക്കുന്നതിനുമുമ്പ് ലോഗൗട്ട് ചെയ്യുക. 
മൊബൈല്‍ ഫോണ്‍ മുഖേന അപേക്ഷാ സമര്‍പ്പണം നടത്തരുത്. ഒന്നിലധികം പേര്‍ ഒരു കമ്പ്യൂട്ടറില്‍നിന്ന് ഒരേ ബ്രൗസര്‍ ഉപയോഗിച്ച് വിവിധ വിന്‍ഡോകളിലൂടെയോ ടാബുകളിലൂടെയോ അപേക്ഷാ സമര്‍പ്പണം നടത്താന്‍ പാടില്ല.


ഓര്‍ത്തിരിക്കേണ്ട തീയതികള്‍
ജനുവരി രണ്ട് -പോസ്റ്റ് ഓഫിസ് വഴി പ്രോസ്പെക്ടസും സെക്യൂരിറ്റി കാര്‍ഡും വിതരണം തുടങ്ങുന്നു.
ജനുവരി മൂന്ന് -ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം തുടങ്ങുന്നു.
ജനുവരി 29 വൈകീട്ട് അഞ്ച്-ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം അവസാനിക്കുന്നു.
ജനുവരി 30 -ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് രേഖകള്‍ സഹിതം പ്രവേശ പരീക്ഷാ കമീഷണറേറ്റില്‍ ലഭിക്കേണ്ട അവസാന തീയതി. 
മാര്‍ച്ച് 28 -ഓണ്‍ലൈന്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാവുന്ന തീയതി. 
ഏപ്രില്‍ 25, 26 -എന്‍ജിനീയറിങ് പ്രവേശ പരീക്ഷ.
ഏപ്രില്‍ 27, 28 -മെഡിക്കല്‍ പ്രവേശ പരീക്ഷ.
മേയ് 25 -പരീക്ഷാഫല പ്രഖ്യാപനം
ജൂണ്‍ 25 -സമീകരണ പ്രക്രിയക്കുശേഷമുള്ള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരണം.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story