Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 10:36 PM GMT Updated On
date_range 24 July 2016 10:36 PM GMTഫിസിയോ തെറപ്പി പഠിക്കാം: ചികിത്സാ മേഖലയില്‍ തൊഴില്‍ നേടാം
text_fieldsbookmark_border
വൈദ്യചികിത്സയിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ചികിത്സാവേളയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശാരീരികവൈകല്യങ്ങള്‍ ഭേദമാക്കുക, തളര്‍ന്ന പേശികളെ പ്രവര്‍ത്തനസജ്ജമാക്കുക, ശാരീരിക ക്ഷതങ്ങളിലൂടെ മാറ്റം വരുന്ന അസ്ഥികളെ യഥാസ്ഥാനത്ത് കൊണ്ടുവരുക, പ്രവര്‍ത്തനരഹിതമായ ശരീരഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുക, ആര്‍ത്രൈറ്റിസ് ട്രോമാപോലുള്ള രോഗങ്ങളുടെ വേദന അകറ്റുക, നശിച്ചുപോകുന്ന പേശി-നാഡിവ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുക, കുട്ടികളിലുണ്ടാകുന്ന ചതവും ഒടിവും ചികിത്സിച്ച് ഭേദമാക്കുക തുടങ്ങിയ നിരവധി ചികിത്സാ ദൗത്യങ്ങളാണ് ഫിസിയോ തെറപ്പിസ്റ്റുകള്‍ക്കുള്ളത്. ഇതിനായി ഇലക്ട്രോ തെറപ്പി, മാഗ്നറ്റോ തെറപ്പി, മസാജ് തുടങ്ങിയ ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എക്സര്‍സൈസ് മെഷീനുകളും ഉപയോഗിക്കുന്നു. സ്പോര്‍ട്സ് മെഡിസിന്‍, കാര്‍ഡിയോ പള്‍മനറി, പീഡിയാട്രിക് ചികിത്സാ മേഖലകളിലും ഫിസിയോ തെറപ്പിസ്റ്റുകളുടെ സേവനം ആവശ്യമാണ്. സന്ധിവേദന, നീര്‍വിക്കം, പുറംവേദന, കഴുത്തുവേദന തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകളിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഫിസിയോതെറപ്പിസ്റ്റുകള്‍ മസാജിലൂടെ അസുഖം ഭേദമാക്കാറുണ്ട്.
ഫിസിയോതെറപ്പി പ്രഫഷനുകള്‍ക്ക് മനുഷ്യശരീരത്തെപ്പറ്റിയും (ഹ്യൂമന്‍ അനാട്ടമി) അസ്ഥികള്‍, നാഡി-പേശി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നല്ല അറിവുണ്ടാകണം. ചികിത്സാരീതികളെപ്പറ്റിയും അറിയേണ്ടതുണ്ട്. ആയതിനാല്‍ പാരാമെഡിക്കല്‍ മേഖലയില്‍പെടുന്ന ബാച്ലര്‍ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി), മാസ്റ്റര്‍ ഓഫ് ഫിസിയോതെറപ്പി (എം.പി.ടി), പി.എച്ച്.ഡി പ്രോഗ്രാമുകളില്‍ യോഗ്യതനേടുന്നവര്‍ക്കാണ് വൈദ്യശാസ്ത്ര ചികിത്സാ മേഖലയിലും ആരോഗ്യപരിപലാന രംഗത്തുമൊക്കെ ഫിസിയോതെറപ്പി പ്രഫഷനലുകള്‍ക്ക് കൂടുതല്‍ ശോഭിക്കാനാവുക.
കോഴ്സുകള്‍: ബാച്ലര്‍ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി) നാലുവര്‍ഷ പ്രഫഷനല്‍ കോഴ്സാണ്. ഇതിനുപുറമെ ആറുമാസത്തെ നിര്‍ബന്ധിത ഇന്‍േറണ്‍ഷിപ്പുമുണ്ട്. വൈദ്യശാസ്ത്രപരമായി മനുഷ്യശരീരത്തെ വിശകലനം ചെയ്തു പഠിപ്പിക്കും. കരിക്കുലത്തില്‍ അനാട്ടമി, ഫിസിയോളജി, പതോളജി, ഫാര്‍മക്കോളജി, സൈക്കോളജി, ബയോമെക്കാനിക്സ്, ഡിസെബിലിറ്റി പ്രിവര്‍ഷന്‍, റിഹാബിലിറ്റേഷന്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ കണ്ടീഷന്‍സ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. തിയറിയും പ്രാക്ടിക്കലും ലബോറട്ടറി വര്‍ക്കും അടങ്ങിയ പാഠ്യപദ്ധതിയാണിത്.
ബി.പി.ടി കോഴ്സ് പഠിക്കുന്നതിന് പ്ളസ്ടു/തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും ബയോളജിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം. പ്ളസ് ടു തലത്തില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കുകയും വേണം. പ്രായം 17 വയസ്സ് തികയണം.
പ്രവേശം എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ്. എന്നാല്‍, കേരളത്തില്‍ യോഗ്യതാ പരീക്ഷയുടെ ഉയര്‍ന്നമാര്‍ക്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
ഉയര്‍ന്ന മാര്‍ക്കോടെ ബി.പി.ടി കോഴ്സ് വിജയിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഫിസിയോതെറപ്പി (എം.പി.ടി) കോഴ്സിന് ചേരാം. ഓര്‍ത്തോപീഡിക്, ന്യൂറോ, കാര്‍ഡിയോ-എക്സ്പിറേറ്ററി, കമ്യൂണിറ്റി ആന്‍ഡ് പീഡിയാട്രിക് ഫിസിയോ തെറപ്പി, വിമന്‍സ് ഹെല്‍ത്ത് മുതലായ സ്പെഷലൈസേഷനകുള്‍ എം.പി.ടി കോഴ്സിനുണ്ട്. ഉയര്‍ന്ന മാര്‍ക്കോടെ എം.പി.ടി ബിരുദമെടുക്കുന്നവര്‍ക്ക് ഗവേഷണ പഠനത്തിലൂടെ പിഎച്ച്.ഡി നേടി അക്കാദമിക്/റിസര്‍ച് മേഖലകളില്‍ ഉയര്‍ന്ന പദവിയിലത്തൊനാകും.
പഠനസൗകര്യങ്ങള്‍
സംസ്ഥാനത്ത് വിവിധ ഫിസിയോതെറപ്പി കോളജുകളിലായി നടത്തുന്ന ബി.പി.ടി കോഴ്സുകളില്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശ നടപടികള്‍ സ്വീകരിക്കുന്നത് കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പാരാമെഡിക്കല്‍ സ്ട്രീമില്‍പെടുന്ന മറ്റു കോഴ്സുകളോടൊപ്പമാണ് പ്രവേശം. എന്‍ട്രന്‍സ് ടെസ്റ്റില്ല. പ്ളസ് ടു പരീക്ഷയുടെ ഉയര്‍ന്ന മാര്‍ക്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ കോളജ് ഓഫ് മെഡിക്കല്‍ എജുക്കേഷനിലും ബി.പി.ടി, എം.പി.ടി കോഴ്സുകള്‍ നടത്തുന്നുണ്ട്. (www.mgu.ac.in)
പ്രമുഖ സ്ഥാപനങ്ങള്‍
ദേശീയതലത്തില്‍ ബി.പി.ടി/എം.പി.ടി കോഴ്സുകളില്‍ പ്രവേശം നല്‍കുന്ന ചില പ്രമുഖ സ്ഥാപനങ്ങള്‍ ചുവടെ:
* ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, മുംബൈ.
* സ്വാമി വിവേകാനന്ദ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയ്നിങ് ആന്‍ഡ് റിസര്‍ഡ് കട്ടക്
* നാഷനല്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ ദി ഓര്‍ത്തോപീഡിക്കലി ഹാന്‍ഡികാപ്ഡ്, ഹുഗ്ളി
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്, പട്ന.
* നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഹൈദരാബാദ്
* കസ്തൂര്‍ബ മെഡിക്കല്‍ കോളജ്, മണിപ്പാല്‍ യൂനിവേഴ്സിറ്റി, മാംഗ്ളൂര്‍
* ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, വെല്ലൂര്‍.
* ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ന്യൂഡല്‍ഹി.
*പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കലി ഹാന്‍ഡികാപ്ഡ്, ന്യൂഡല്‍ഹി.
ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍, അണ്ണാമലൈ യൂനിവേഴ്സിറ്റി, അണ്ണാമലൈ
*ശ്രീരാമചന്ദ്ര യൂനിവേഴ്സിറ്റി പോരൂര്‍, ചെന്നൈ.
* യേനപോയ യൂനിവേഴ്സിറ്റി, മാംഗ്ളൂര്‍
തൊഴില്‍ സാധ്യതകള്‍: ഫിസിയോതെറപ്പിയില്‍ യോഗ്യത നേടുന്നവര്‍ക്ക് വന്‍കിട ആശുപത്രികളിലും റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലും സ്പോര്‍ട്സ് ക്ളിനിക്കുകള്‍, ഫിറ്റ്നസ് സെന്‍ററുകള്‍ എന്നിവിടങ്ങളിലും മറ്റുമാണ് തൊഴില്‍ സാധ്യതകളുള്ളത്. സ്വന്തമായി പ്രാക്ടീസ് ചെയ്യാനും ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് കഴിയും. ഉയര്‍ന്ന യോഗ്യത നേടുന്നവര്‍ക്ക് യു.കെ, യു.എസ്, യു.എ.ഇ മുതലായ രാജ്യങ്ങളില്‍ മികച്ച തൊഴില്‍ സാധ്യതകളാണുള്ളത്. യു.എസ്, കാനഡ എന്നിവിടങ്ങളില്‍ ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് നാഷനല്‍ ലൈസന്‍സിങ് എക്സാമിനേഷന്‍ പാസാകണം.
എം.പി.ടി, പിഎച്.ഡിബിരുദധാരികള്‍ക്ക് ഫാക്കല്‍റ്റികളാകാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story