Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightവീട്ടിലിരുന്ന് 'പണി'...

വീട്ടിലിരുന്ന് 'പണി' തരും; സൂക്ഷിക്കണം, വാട്സപ്പിലൂടെ വരുന്ന ജോലി വാഗ്ദാനങ്ങളെ

text_fields
bookmark_border
വീട്ടിലിരുന്ന് പണി തരും; സൂക്ഷിക്കണം, വാട്സപ്പിലൂടെ വരുന്ന ജോലി വാഗ്ദാനങ്ങളെ
cancel

കോഴിക്കോട്: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ജോലി വാഗ്ദാനവുമായി വരുന്നവരെ സൂക്ഷിക്കണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. വാട്സപ്പിലൂടെയും മറ്റും 'വർക് ഫ്രം ഹോം' ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണക്കാലമായതിനാൽ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ച പലരും എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാവും. അതിനാൽ 'പണി' കിട്ടാനുള്ള സാധ്യതയും കൂടുതലാണ്.

"There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap." -ഇത്തരം മെസ്സേജുകളാണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്.

പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ആയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ തട്ടിപ്പുകാർ ഓരോ ദിവസവും പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.

ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തമായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.

ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ സന്ദേശം ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യണമെന്നും പൊലീസ് നിർദേശിക്കുന്നുണ്ട്.

തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പൊലീസ് സ്റ്റേഷനിലോ പരാതി നൽകുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policejob fraudjob offerwhatsapp job fraud
Next Story