സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; ഒഴിവുകൾ 712, വിജ്ഞാപനം www.upsc.gov.in ൽ
text_fieldsയു.പി.എസ്.സി 2021 വർഷത്തെ സിവിൽ സർവിസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉൾപ്പെടെ 19 സർവിസുകളിലായി 712 ഒഴിവുകളിലേക്കാണ് നിയമനം.
സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ ദേശീയതലത്തിൽ ജൂൺ 27ന് നടത്തും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷകേന്ദ്രങ്ങളാണ്. ആദ്യം അപേക്ഷിക്കുന്നവർക്കാണ് സൗകര്യപ്രദമായ പരീക്ഷകേന്ദ്രം ലഭിക്കുക.
അംഗീകൃത സർവകലാശാല ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. 2021 ആഗസ്റ്റ് ഒന്നിന് പ്രായം 21 തികയണം. 32 വയസ്സ് കവിയാനും പാടില്ല. 1989 ആഗസ്റ്റ് രണ്ടിന് മുേമ്പാ 2000 ആഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. പരമാവധി ആറുതവണ സിവിൽ സർവിസസ് പരീക്ഷയെഴുതാം. ഒ.ബി.സി, പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ഒമ്പതു തവണയെഴുതാം. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് പരിധിയില്ല.
വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. പരീക്ഷഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. െക്രഡിറ്റ്/െഡബിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് (എസ്.ബി.ഐ) മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ നിർദേശാനുസരണം https://upsonline.nic.inൽ ഓൺലൈനായി മാർച്ച് 24നകം സമർപ്പിക്കാം. ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയിൽ രണ്ടു പേപ്പറുകളും പരമാവധി 400 മാർക്കിന്. കമ്പൽസറി പേപ്പറുകളാണിത്. ഓരോ പേപ്പറിനും രണ്ടു മണിക്കൂർ വീതം അനുവദിക്കും. പേപ്പർ രണ്ട് ജനറൽ സ്റ്റഡീസാണ്. യോഗ്യത നേടുന്നതിന് 33 ശതമാനം മാർക്ക് കരസ്ഥമാക്കണം. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവരെ മെയിൻ എഴുത്തുപരീക്ഷക്ക് ക്ഷണിക്കും. 1750 മാർക്കിനാണിത്. പേഴ്സനാലിറ്റി ടെസ്റ്റിന് 275 മാർക്ക്. മൊത്തം 2025 മാർക്കിനാണ് സിവിൽ സർവിസസ് മെയിൻ പേഴ്സനാലിറ്റി പരീക്ഷകൾ. മലയാളത്തിലും പരീക്ഷയെഴുതാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.