Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 10:44 PM GMT Updated On
date_range 25 Jun 2017 10:44 PM GMTകമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങും ഇൻഫർമേഷൻ ടെക്നോളജിയും
text_fieldsbookmark_border
സർക്യൂട്ടുകളും ഇലക്ട്രോണിക്സുമെല്ലാം കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠനവിഷയങ്ങളാണ്. കമ്പ്യൂട്ടർ ഉപയോഗിക്കാനാവശ്യമായ സോഫ്റ്റ്വെയർ െഡവലപ്മെൻറ്, പലതരം കമ്പ്യൂട്ടർ ഭാഷകൾ, ട്രാൻസിലേറ്റർ, മെഷീൻ ലാംഗ്വേജ്, ഇവയുടെ രൂപകൽപന, ഡാറ്റാ പ്രോസസിങ്, കമ്പ്യൂട്ടർ ശൃംഖലകളും ഇൻറർനെറ്റും, ഡാറ്റാ ട്രാൻസ്മിഷൻ, ഇവയുടെ അടിസ്ഥാന തത്ത്വങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ പഠിതാക്കൾക്ക് ആഴത്തിലുള്ള അറിവ് പകർന്നുനൽകുന്നു.
യുക്തിസഹമായ ചിന്തയും അപഗ്രഥനശേഷിയും ഗണിതശാസ്ത്രാഭിരുചിയും ഉള്ളവർക്കാണ് ഇൗ ബ്രാഞ്ച് കൂടുതൽ ഇണങ്ങുക. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ ഇൻഫർമേഷൻ ടെക്നോളജിയുമായി അഭേദ്യമായ ബന്ധമുണ്ട്.
വിരൽത്തുമ്പിലൂടെ ആഗോള വിവര വിനിമയം സാധ്യമാകുന്ന വിവര സാേങ്കതികവിദ്യയുടെ നിലനിൽപിനാധാരം കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങാണ്. ഇൗ രണ്ട് ബ്രാഞ്ചുകാർക്കും ഉപരിപഠന സാധ്യത ഏറക്കുറെ ഒരേപോലെയാണ്.
കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദക്കാർക്ക് ഉപരിപഠനാർഥം എം.ടെക് കോഴ്സിൽ ഇൻഫർമേഷൻ സെക്യൂരിറ്റി, നെറ്റ്വർക്ക് എൻജിനീയറിങ് വി.എൽ.എസ്.െഎ എംബഡഡ് സിസ്റ്റം ഡിസൈൻ മുതലായവ സ്പെഷലൈസ് ചെയ്ത് പഠിക്കാം.
മനുഷ്യ മസ്തിഷ്കം ഉപയോഗിച്ച് പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങൾ കമ്പ്യൂട്ടറിനെക്കൊണ്ട് പരിഹരിക്കാനാവശ്യമായ പ്രോഗ്രാമുകൾ തയാറാക്കുന്ന പ്രക്രിയയായ സോഫ്റ്റ്വെയർ െഡവലപ്മെൻറ് ഇന്ന് വൻ വ്യവസായമാണ്. നിരവധി തൊഴിലവസരങ്ങളാണ് െഎ.ടി/സോഫ്റ്റ്വെയർ മേഖലയിലുള്ളത്. ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ സേവനമേഖലകളിലും കമ്പ്യൂട്ടർ/െഎ.ടിയുടെ സ്വാധീനം വലുതാണ്.
ഇൻഫർമേഷൻ ടെക്നോളജി
ബി.ടെക് തലത്തിൽ െഎ.ടി ബ്രാഞ്ചിൽ അഞ്ചാം സെമസ്റ്റർ വരെയുള്ള അടിസ്ഥാന പഠനവിഷയങ്ങൾ ഏറക്കുെറ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിനുള്ളതുപോലെയാണ്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ലാംഗ്വേജ് പ്രോസസിങ്ങിന് ഉൗന്നൽ നൽകുേമ്പാൾ െഎ.ടിയിൽ ഇൻറർനെറ്റ് ടെക്നോളജീസിനാണ് പ്രാധാന്യം. ബി.ടെക് കഴിഞ്ഞ് ഇൻഫർമേഷൻ സെക്യൂരിറ്റി, നെറ്റ്വർക്ക് എൻജിനീയറിങ്, സോഫ്റ്റ്വെയർ എൻജിനീയറിങ്, വയർലെസ് കമ്യൂണിക്കേഷൻ തുടങ്ങിയ സ്പെഷലൈസേഷനുകളിൽ എം.ടെക് പഠനാവസരം ലഭിക്കും.
ഹൈടെക് യുഗത്തിൽ െഎ.ടിക്കും കമ്പ്യൂട്ടർ എൻജിനീയറിങ്ങിനും ആഗോളതലത്തിൽ തൊഴിൽ സാധ്യതയുണ്ട്. സോഫ്റ്റ്വെയർ/ഹാർഡ്വെയർ എൻജിനീയർമാരായി ജോലി ലഭിക്കും.
ഒാേട്ടാമൊബൈൽ എൻജിനീയറിങ്:
ഒാേട്ടാമൊബൈൽ ഡിസൈൻ, മാനുഫാക്ചറിങ്, മെയ്ൻറനൻസ് റിപ്പയറിങ് എന്നിവയെപ്പറ്റിയുള്ള സമഗ്ര പഠനമാണ് ഒാേട്ടാമൊബൈൽ എൻജിനീയറിങ്ങിലുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെക്കാട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ കൂടി ഉൗന്നൽ നൽകി മൈക്രോ പ്രോസസർ സോഫ്റ്റ്വെയർ എൻജിനീയറിങ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ/ മാനുഫാക്ചറിങ് തുടങ്ങിയ ബി.ടെക് സാേങ്കതിക വിദ്യകൾ സംയോജിപ്പിച്ച് ആധുനികവത്കരിച്ച പാഠ്യപദ്ധതിയാണ് നിലവിലുള്ളത്.
ഒാേട്ടാമൊബൈലിൽ പ്രത്യേക താൽപര്യവും സാേങ്കതികാഭിരുചിയും അഭിനിവേശവുമുള്ളവർക്കാണ് ഇൗ ബ്രാഞ്ചിൽ ശോഭിക്കാനാവുക. ധാരാളം ഡിമാൻറുള്ള പ്രഫഷനാണ് ഒാേട്ടാമൊബൈൽ എൻജിനീയറുടേത്. കാർ ഡിസൈൻ, മാനുഫാക്ചറിങ് പ്ലാൻറുകളിലും മാർക്കറ്റിങ് സർവിസ്ഡ് മേഖലകളിലും ട്രാൻസ്പോർേട്ടഷൻ ഇൻഷുറൻസ് മുതലായ മറ്റ് മേഖലകളിലും തൊഴിൽ സാധ്യതകളുണ്ട്.
ഇലക്ട്രിക്കൽ
ഇലക്േട്രാണിക്സ് എൻജിനീയറിങ്
വൈദ്യുതി ഉൽപാദനം, പ്രസരണം, ഇലക്ട്രിക് മോേട്ടാറുകൾ ജനറേറ്ററുകൾ മുതലായവയുടെ രൂപകൽപന, ഇലക്ട്രിക്കൽ സർക്യൂട്ട് ഡിസൈൻ ഉൾപ്പെടെ നിരവധി വിഷയങ്ങൾ അടങ്ങിയ പാഠ്യപദ്ധതിയാണിത്.
ഭാരത് ബിവി ഇലക്ട്രിക്കൽസ്, നാഷനൽ തെർമൽ പവർ കോർപറേഷൻ, ഇലക്ട്രിസിറ്റി ബോർഡ്, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിലാണ് തൊഴിൽ സാധ്യത. ബി.ടെക് കഴിഞ്ഞ് എം.ടെക് കോഴ്സിൽ പവർസിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ് തുടങ്ങിയവ സ്പെഷലൈസ് ചെയ്ത് പഠിക്കാം.
കെമിക്കൽ എൻജിനീയറിങ്
രാസോൽപന്നങ്ങളുടെ നിർമാണ പ്രകിയകൾക്കാവശ്യമായ യന്ത്രസാമഗ്രികളും പ്ലാൻറുകളും രൂപകൽപന ചെയ്ത് നിർമിച്ച് പ്രവർത്തിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാേങ്കതിക പഠനമാണിതിലുള്ളത്. ഫെർട്ടിലൈസേഴ്സ്, െഡമോകെമിക്കൽ ഇൻഡസ്ട്രികളിലും ഒായിൽ റിഫൈനറികളിലും മറ്റുമാണ് തൊഴിൽ സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story