Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightപ്രൈമറി സ്കൂൾ...

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡി.എൽ.എഡ്; ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border
Primary school teachers
cancel

ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള 2023 -2025 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി മെറിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ്കളിലേക്ക് വ്യത്യസ്ത വിജ്ഞാപനങ്ങൾ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ ടീച്ചർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഏയ്ഡഡ് കോളജുകളിലെയും സ്വാശ്രയ കോളജുകളിലെ സർക്കാർ മെറിറ്റു സീറ്റുകളിലേക്കുമാണ് പ്രവേശനം.

ജൂലായ് 20 നു മുൻപ് അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിരിക്കണം.

ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നത് അതിനാൽ തന്നെ അയോഗ്യതയായി പരിഗണിക്കപ്പെടും. അതുകൊണ്ട് തന്നെ അപേക്ഷാർഥി ഒരു ജില്ലയിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന സത്യവാങ്ങ്മൂലം ഇതോടൊപ്പം സമർപ്പിക്കണം. പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും.

വിവിധ വിഭാഗങ്ങളിലെ വാർഷിക ഫീസ് വ്യത്യസ്തമാണ്.എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി - മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അതാത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്. 14 വിദ്യാഭ്യാസ ജില്ലകളിലായി 101 സ്ഥാപനങ്ങളാണ് സർക്കാർ -എയ്ഡഡ് മേഖലയിലായുള്ളത്. മാഹിയിലെ അഫിലിയേറ്റഡ് ടി.ടി.ഐ. ഉൾപ്പടെ വിവിധ വിദ്യാഭ്യാസ ജില്ലകളിലായി 94 സ്ഥാപനങ്ങളുണ്ട്. നാലു സെമസ്റ്ററുകളാണ് ഡി.എൽ.എഡ് കോഴ്സസിനുള്ളത്. പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ഓരോ സെമസ്റ്ററിലെ പരീക്ഷകൾക്കു ശേഷവും ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

ഡിപ്പാർട്ടുമെന്റ് ക്വോട്ട

ഇതോടൊപ്പം തന്നെ ഡിപ്പാർട്ടുമെന്റ് ക്വോട്ടയിലേക്കും അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. സർക്കാർ - ഏയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ട്രയിനിംഗ് യോഗ്യത ഇതുവരേക്കും നേടിയിട്ടില്ലാത്ത എൽ.പി.എസ്.എ., യു.പി.എസ്.എ. ജ്യൂനിയർ ലാംഗ്വേജ് അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, 5 വർഷം സർവ്വീസും പ്ലസ് ടു വിന് 50 % മാർക്കും നേടിയിട്ടുള്ള വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജീവനക്കാരായ അനധ്യാപകർ എന്നിവർക്കും സർക്കാർ - ഏയ്ഡഡ് കോളജുകളിലെ ഡിപ്പാർട്ടുമെന്റ്ക്വോട്ട സീറ്റുകളിലേക്കു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ യോഗ്യത

അപേക്ഷകർ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. എന്നാൽ യോഗ്യതാ പരീക്ഷ പാസ്സാകാൻ സെ പരീക്ഷയുൾപ്പടെ മൂന്നിൽ കൂടുതൽ ചാൻസെടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5% ഇളവുണ്ട്. പട്ടികജാതി - വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്ക് പരിധിയില്ല. അപേക്ഷകരുടെ പ്രായം 17 നും 33 നും ഇടയിലായിരിക്കണം. പ്രായം കണക്കാക്കുന്നത് 2023 ജൂലൈ 1 എന്ന തീയതി വെച്ചാണ്.

വിവിധ വിഭാഗങ്ങൾക്കുള്ള സംവരണങ്ങൾ

വിവിധ സമുദായങ്ങൾക്കുള്ള സംവരണ ക്രമത്തിനു പുറമെ, നിശ്ചിത സീറ്റുകൾ , ഡിപ്പാർട്ടുമെന്റ് ക്യോട്ടയിലെ അപേക്ഷകർ , വിമുക്തഭടൻമാർ ,ജവാൻമാരുടെ കുടുംബാംഗങ്ങൾ, ഭിന്നേശേഷിയുള്ള വർ, കായിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കമായ മുന്നോക്ക സമുദായക്കാർ എന്നിവർക്കായി സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിൽ നീക്കിവെച്ചിട്ടുണ്ട്. ഇതിനു പുറമെ എൻ.സി.സി, സ്കൗട്ട് സ് & ഗൈഡ്സ്, എൻ.എസ്.എസ്. എന്നീ വിഭാഗക്കാർക്ക് പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജ് ലഭിക്കുന്നതാണ്.

അപേക്ഷ ക്രമം

ഓൺലൈൻ ആയല്ല; അപേക്ഷാ സമർപ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാർഗമോ നേരിട്ടോ 23/11/2021 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകളിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണം. പട്ടികജാതി- വർഗ്ഗ വിഭാഗക്കാർ സ്റ്റാമ്പ് ഫീ ഒടുക്കേണ്ടതില്ല.

കന്നഡ ടീച്ചേഴ്സ് ട്രയിനിങ്

കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രയിനിം​ഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും ഇംഗ്ലീഷ് മീഡിയം ടീച്ചേഴ്സ് ട്രയിനിം​ഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം, കൊല്ലം , മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. ലേക്കുളള അപേക്ഷകൾ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. മാനേജർക്കും പ്രത്യേകം സമർപ്പിക്കണം.

അറബി, സംസ്കൃതം, ഉറുദു, ഹിന്ദി അധ്യാപകരാകാൻ ഉള്ള ഡിഎൽഎഡ് കോഴ്‌സിനും അപേക്ഷകൾ ഇതോടൊപ്പം സ്വീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രീതി

പ്രവേശനത്തിനുള്ള അർഹത സർക്കാർ - ഏയ്ഡഡ് സ്ഥാപനങ്ങളിലേക്കു നിശ്ചയിച്ചിരിക്കുന്നത്,താഴെ കാണുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാണ്.

1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 80 %

2. ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക് :- 10%

3. സ്പോർട്സ് / ഗെയിംസ് / കലോൽസവം എന്നിവയിലെ പ്രാഗത്ഭ്യം, മുൻഗണനാ ക്രമത്തിൽ :- 10%

a) ദേശീയ തലം

b) സംസ്ഥാന തലം

c) ജില്ലാതലം

d) ഉപജില്ലാതലം

എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ മാനദണ്ഡം, താഴെ കാണും പ്രകാരമാണ്.

1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 65 %

2. ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക് :- 35%

ഫീസ് ഘടന

സർക്കാർ - ഏയ്ഡഡ് സ്ഥാപനങ്ങളിലെ ഫീസ് ഘടന, തുച്ഛമാണ്. എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ടൂഷ്യൻ ഫീസ് വ്യത്യാസമുണ്ട് .

വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫാറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങളും ഓരോ ജില്ലയിലേയും സർക്കാർ - എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങൾ തിരിച്ചുള്ള ലിസ്റ്റും താഴെ കാണുന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. www.education.kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DLEdEducation News
News Summary - Diploma in Elementary Education (DLEd); Apply now
Next Story