അധ്യാപന പാഠങ്ങൾ പകരാൻ ഡോ. അലി കമ്രാൻ
text_fieldsനല്ല അധ്യാപകരാണ് നല്ല ഭാവിയുടെ സ്രഷ്ടാക്കൾ. നല്ല അധ്യാപകരാവുന്നത് പലപ്പോഴും എളുപ്പമല്ല. തുടർച്ചയായ പഠനവും അനുഭവങ്ങളുമാണ് അധ്യാപനത്തിൽ മികവിലേക്ക് ഒരാളെ ഉയർത്തുന്നത്. എങ്ങനെ നല്ല അധ്യാപകരാകം എന്നതിന്റെ പാഠങ്ങൾ പകരുന്നതിന് എജൂ കഫേയിൽ ഒരുക്കിയ പ്രത്യേക സെഷൻ നയിക്കുന്നത് ദുബൈയിലെ 'ദ വെല്ലിങ് അക്കാദമി' അക്കാമിക് ഡയറക്ടർ ഡോ. അലി കമ്രാനാണ്. അധ്യാപകർക്ക് വലിയ രീതിയിൽ ഉപകാരപ്പെടുന്ന രൂപത്തിലാണ് ഈ സെഷൻ ഒരുക്കിയിട്ടുള്ളത്.
സർവകാലാശാല അധ്യാപകനെന്ന നിലയിലും ടീച്ചേഴ്സ് ട്രെയിനറെന്ന നിലയിലും വർഷങ്ങളുടെ അനുഭവം ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ 20 വർഷത്തെ കരിയറിനിടയിൽ ബഹുരാഷ്ട്ര കമ്പനികളിലും യൂനിവേഴ്സിറ്റികളിലും പരിശീലകനായി പ്രവർത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പുതിയ കാലത്തെ അധ്യാപനത്തിലെ വെല്ലുവിളികളും പരിഹാരങ്ങളും സെഷനിൽ ഡോ. അലി കമ്രാൻ പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.