പുതിയ ഇന്‍റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളെക്കുറിച്ചറിയാൻ സിജിയിൽ സൗജന്യ ശിൽപശാല നാളെ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന ഇന്‍റഗ്രേറ്റഡ് പി.ജി. കോഴ്സുകളെകുറിച്ച് ഭാഷാ പഠന വിഭാഗവും ന്യൂനപക്ഷ സെല്ലും ചേർന്ന് സൗജന്യ ശിൽപശാല സംഘടിപ്പിക്കുന്നു. ചേവായൂരിലെ സെന്‍റർ ഫോർ ഇൻഫമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുമായി (സിജി) സഹകരിച്ചാണ് ശിൽപശാല. സിജിയിൽ വെച്ച് 24ന് രാവിലെ 10നാണ് പരിപാടി.
കോഴ്സ്ഘടന, കോഴ്സ് സ്കീം, സ്കിൽ എൻഹാൻസ്മെന്‍റ് കോഴ്സ്, എബിലിറ്റി എൻഹാൻസ്മെന്‍റ് കോഴ്സ്, മൾട്ടി ഡിസിപ്ലിനറി കോഴ്സ്, വാല്യു ആഡഡ് കോഴ്സ്, അപേക്ഷ സമർപ്പിക്കേണ്ട വിധം തുടങ്ങിയവയെല്ലാം വിദഗ്ധർ വിശദീകരിക്കും. കോഴിക്കോട് പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
ഇന്‍റഗ്രേറ്റഡ് എം.എസ്.സി കെമിസ്ട്രി, ഇന്‍റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ്, ഇന്‍റഗ്രേറ്റഡ് എം.എസ്.സി ബോട്ടണി, ഇന്‍റഗ്രേറ്റഡ് എം.എ. എക്കണോമിക്സ്, ഇന്‍റഗ്രേറ്റഡ് എം.എസ്.സി. സുവോളജി, ഇന്‍റഗ്രേറ്റഡ് എം.എ ഡെവലപ്മെന്‍റൽ സ്റ്റഡീസ്, ഇന്‍റഗ്രേറ്റഡ് എം.എ കംപാരിറ്റീവ് ലിറ്ററേച്ചർ, ഇന്‍റഗ്രേറ്റഡ് എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്കൃതം ആൻഡ് ലിറ്ററേച്ചർ എന്നിവയാണ് പുതിയ കോഴ്‌സുകൾ.
പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക: https://t.ly/Ve0R2
വിവരങ്ങൾക്ക്: 8086 664 004.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.