ഷിപ്പിങ് പഠനം മാരിടൈം സർവകലാശാലയിൽ
text_fieldsമുൻകാലങ്ങളിൽ ‘മറൈൻ എൻജിനീയറിങ്’ എന്ന പേരിൽ തൊഴിൽ അന്വേഷകർക്കിടയിൽ പ്രശസ്തമായ തൊഴിൽ മേഖല, വർത്തമാനകാലത്ത് മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. ഏകദേശം 1.5 ലക്ഷത്തിലധികം കണ്ടെയ്നർ കപ്പലുകൾ ലോകമെങ്ങും സമുദ്രപാതകളിലൂടെ തലങ്ങും വിലങ്ങുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
പെട്രോളിയം ഉൽപന്നങ്ങളും തുണിത്തരങ്ങളും ഭക്ഷ്യധാന്യങ്ങളും നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലക്കാവശ്യമായ വസ്തുക്കളുമുൾപ്പെടെ ഒരു രാജ്യത്തുനിന്ന് അടുത്ത രാജ്യത്തെത്തിക്കാൻ സഹായിക്കുന്നത് ഷിപ്പിങ് രംഗമാണ്. ഇൗ വലിയ സാധ്യത തൽപരരായ തൊഴിൽ അന്വേഷകർക്ക് ഷിപ്പിങ് മേഖലയിൽ തിളക്കമാർന്ന കരിയർ കണ്ടെത്താൻ അവസരങ്ങൾ ഒരുക്കിത്തരുന്നു. ഷിപ്പിങ് മേഖലയിൽ അംഗീകൃത ബിരുദങ്ങളും പരിശീലനവും നൽകുന്ന ധാരാളം സ്ഥാപനങ്ങളുണ്ടെങ്കിലും രാജ്യത്തെ ഒന്നാംനിരയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ മാരിടൈം സർവകലാശാല.
ഇന്ത്യൻ മാരിടൈം സർവകലാശാല കേന്ദ്ര സർവകലാശാലയാണ്. ആസ്ഥാനം തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാന കാമ്പസ് കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട നാല് നഗരങ്ങളിൽ കൂടി സർവകലാശാലക്ക് കാമ്പസുകളുണ്ട്.
1. ടി.എസ്. ചാണക്യ മുംബൈ: ടി.എസ്. ചാണക്യ ലോകത്തിലെതന്നെ ആദ്യത്തെ നാവിക പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. 1927ൽ ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ചതാണ് ഇൗ സ്ഥാപനം.
2. MERI എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മറൈൻ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്: കൊൽക്കത്തയാണ് സ്ഥാപനത്തിെൻറ ആസ്ഥാനം.
3. കണ്ട്ല പോർട്ട് കാമ്പസ്, ഗുജറാത്ത്, കണ്ട്ല
4. കൊച്ചി വെല്ലിങ്ടൺ െഎലൻറ് കാമ്പസ്.
ടി.എസ്. ചാണക്യയിലും മെറിയിലും വർഷങ്ങളായി മറൈൻ എൻജിനീയറിങ്ങിലും നോട്ടിക്കൽ സയൻസിലും കോഴ്സുകൾ നടത്തിയിരുന്നു. കൊച്ചിൻ കാമ്പസ് ഏറ്റവും പുതിയ കാമ്പസാണ്.
കോഴ്സുകൾ ഏതെല്ലാം?
പ്രധാനമായും ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി നടത്തുന്ന കോഴ്സുകൾ
ബി.ടെക് ഇൻ മറൈൻ എൻജിനീയറിങ്
ബി.എസ്സി നോട്ടിക്കൽ സയൻസ്
എന്നാൽ, യൂനിവേഴ്സിറ്റിയുടെ എല്ലാ കാമ്പസുകളിലും എല്ലാ കോഴ്സുകളും നടക്കുന്നില്ല. കാമ്പസുകളുടെ വ്യത്യാസമനുസരിച്ച് കോഴ്സുകളിലും വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് ‘ബി.എസ്സി ഷിപ് ബിൽഡിങ് ആൻഡ് റിപ്പയറിങ്’ എന്ന കോഴ്സ് കൊച്ചി കാമ്പസിൽ മാത്രമേ നടക്കുന്നുള്ളൂ.
ഇന്ത്യൻ മരിടൈം സർവകലാശാല നടത്തുന്ന മറ്റു ചില പ്രധാന കോഴ്സുകളാണ്,
1. ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ്: ബി.ടെക് മെക്കാനിക്കൽ, മറൈൻ എൻജിനീയറിങ്, ഷിപ് ബിൽഡിങ് ആൻഡ് നേവൽ ആർക്കിടെക്ചർ കോഴ്സുകൾ കഴിഞ്ഞവർക്ക് രണ്ടു വർഷ പഠനകാലയളവുള്ള ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് പഠിക്കാൻ കഴിയും. കോഴ്സിന് ബി.എസ്സി മറൈൻ സയൻസ്, ബി.എസ്സി നോട്ടിക്കൽ സയൻസ് പാസായവരെയും പരിഗണിക്കും.
2 പ്രീ സീ ട്രെയിനിങ്: മെക്കാനിക്കൽ എൻജിനീയറിങ് പാസായവർക്ക് പഠിക്കാൻ കഴിയുന്ന ഒരു വർഷം പഠനകാല ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സാണ് പ്രീ സീ ട്രെയിനിങ്. ഇൗ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മറൈൻ എൻജിനീയറിങ് പഠന മേഖലയിലെ തിളക്കമാർന്ന മറൈൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഒാഫ് കോംപിറ്റെൻസി എന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
പ്രവേശനവും യോഗ്യതകളും
ഇന്ത്യൻ മാരിടൈം സർവകലാശാല നടത്തുന്ന എല്ലാ കോഴ്സുകളിലേക്കും ഒരു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. സർവകലാശാല നടത്തുന്ന ബിരുദ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പ്രവേശനത്തിന് 60 ശതമാനം മാർക്കോടെ സയൻസ് പ്ലസ് ടു പാസായിട്ടുണ്ടാകണം. അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ നിർബന്ധമായി പഠിച്ചിട്ടുള്ളതോടൊപ്പം ഇംഗ്ലീഷ് ഭാഷ ഒരു വിഷയമായി പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. വിഷയത്തിന് 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷകരുടെ കായികക്ഷമതയും പ്രവേശന മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടതാണ്. കാഴ്ചശക്തിയും പരിശോധിക്കുന്നതാണ്.
ഷിപ്പിങ് േമഖലയിലെ കരിയർ
കപ്പലിലെ ജോലികൾ പ്രധാനമായും മൂന്നു തട്ടുകളിലാണ്:
1. എൻജിൻ ഡിപ്പാർട്മെൻറ്: ഇൗ മേഖലയിലാണ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ തസ്തികകൾ വരുന്നത്.
2. എൻജിൻ ഡക്ക് ഡിപ്പാർട്മെൻറ്: ചീഫ് ഒാഫിസർ, സെക്കൻഡ് ഒാഫിസർ, ഫോർത് ഒാഫിസർ തസ്തികകൾ ഇൗ വിഭാഗത്തിലാണ്.
3. റേറ്റിങ് ഡിപ്പാർട്മെൻറ്: ബോസൺ, ഏബ്ൾ സീമാൻ, ഒാർഡിനറി സീമാൻ, ഫിറ്റർ, ഒായിലർ, ട്രെയിനി സീമാൻ തുടങ്ങിയ ജോലികൾ ഇൗ ഡിപ്പാർട്മെൻറിലാണ്.
ഇൗ മൂന്ന് ഡിപ്പാർട്മെൻറുകൾ കൂടാതെ ഒാഫിസ് ക്ലർക്ക്, കിച്ചൺ കുക്ക്, ചീഫ് ഷെഫ്, ഹോസ്പിറ്റാലിറ്റി മാനേജർ, അക്കമഡേഷൻ ഒാഫിസർ എന്നിവർ ഉൾപ്പെടുന്ന സലുൺ റേറ്റിങ് എന്ന ഒരു വിഭാഗവും ഉണ്ട്. ഇന്ത്യൻ മാരിടൈം സർവകലാശാല പ്രധാനമായും ഒന്നും രണ്ടും ഡിപ്പാർട്മെൻറിലേക്കാവശ്യമായ ഒാഫിസർ റാങ്കിലേക്ക് നിയമിക്കപ്പെടാനാവശ്യമായ അക്കാദമിക് ബിരുദങ്ങളും പരിശീലനങ്ങളുമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.