Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right‘എച്ച്.എസ്.ഇ.ഇ’ പരീക്ഷ...

‘എച്ച്.എസ്.ഇ.ഇ’ പരീക്ഷ എന്ത്? എന്തിന്?

text_fields
bookmark_border
‘എച്ച്.എസ്.ഇ.ഇ’ പരീക്ഷ എന്ത്? എന്തിന്?
cancel
ഭാഷാപഠനം വലിയ കരിയര്‍ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കുന്ന കാലമാണിത്. ഇംഗ്ളീഷ് ഭാഷയുടെ പഠനമാണ് ഇതില്‍ ഏറെ പ്രയോജനം ചെയ്യുക. നമ്മുടെ രാജ്യത്ത് ഭാഷാപഠനത്തിനായി അന്തര്‍ദേശീയ നിലവാരം നിലനിര്‍ത്തുന്ന ചുരുക്കം ചില സ്ഥാപനങ്ങളാണുള്ളത്. അതില്‍തന്നെ ഇംഗ്ളീഷ് ഭാഷയില്‍ ഉപരിപഠനം സംയോജിത പഠനക്രമത്തില്‍ (Integrated programmes) പ്ളസ് ടുവിന് ശേഷം നടത്താന്‍ കഴിയുന്ന ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളുടെ എണ്ണം വീണ്ടും കുറയും. ഈ കുറവ് പരിഹരിക്കാന്‍ എന്ന വിധം, ഇംഗ്ളീഷ് ഭാഷാപഠനത്തില്‍ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനപരിപാടിയാണ് (Five Year Integrated Master of Arts -MA) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് നടത്തുന്നത്. ഐ.ഐ.ടി മദ്രാസ് എന്ന ചുരുക്കപ്പേരില്‍ ലോകമെങ്ങുമറിയുന്ന ഈ സാങ്കേതിക സ്ഥാപനം ഈ രംഗത്ത് രാജ്യത്തുതന്നെ മുന്നിലാണ്.
സാങ്കേതികപഠനത്തിനായി 1959ല്‍ സ്ഥാപിച്ച ഈ സ്ഥാപനം ബി.ടെക്, എം.ടെക്, പിഎച്ച്.ഡി പ്രോഗ്രാമുകളിലാണ് പ്രധാന ശ്രദ്ധ. എന്നാല്‍, ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മാനവിക വിഷയത്തിലും ലോകനിലവാരമുള്ള പഠനപരിശീലനം നല്‍കുന്നു. ഇംഗ്ളീഷ് ഭാഷയിലെ സംയോജിത ഭാഷാപഠനം ഐ.ഐ.ടി മദ്രാസില്‍ പ്രത്യേകമായൊരു രീതിയിലാണ് നടക്കുന്നത്. ഇംഗ്ളീഷ് അല്ളെങ്കില്‍ ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ ആണ് പഠനം പുരോഗമിക്കുന്നത്. ആദ്യത്തെ രണ്ടുവര്‍ഷം ഇംഗ്ളീഷിലും സോഷ്യല്‍ സയന്‍സിലും ചേര്‍ന്നുനില്‍ക്കുന്ന പൊതുവിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിക്കണം. ഇന്‍റര്‍ ഡിസിപ്ളിനറിയായി ലഭിക്കുന്ന അറിവും പരിചയവും പിന്നീടുള്ള വര്‍ഷങ്ങളിലെ പഠനത്തെ ശക്തിപ്പെടുത്തുന്നതിനും മാനവിക വിഷയ പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കുന്നു.
മാനവിക വിഷയ പഠനത്തില്‍ ഇംഗ്ളീഷ് ഭാഷാപഠനം വളരെ പ്രത്യേകതയോടെയാണ് നടക്കുന്നത്. ആയതിനാല്‍, ഇംഗ്ളീഷ് ഭാഷ പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിക്ക് തീക്ഷ്ണമായ സാഹിത്യ താല്‍പര്യവും ഭാഷാ വിശകലനത്തില്‍ പ്രത്യേക താല്‍പര്യവും ഉണ്ടായിരുന്നാല്‍ നന്നായിരിക്കും. കാരണം, മദ്രാസ് ഐ.ഐ.ടി നടത്തുന്ന ഇന്‍റഗ്രേറ്റഡ് എം.എ, സാഹിത്യത്തിലെ ഏറ്റവും പുതിയ പ്രവണതകളെയും ചിന്താപദ്ധതികളെയും സംബന്ധിച്ചുള്ള വിശദമായ പഠനവും പരിശോധനയും നടത്തുന്നു. കൂടാതെ സാഹിത്യത്തില്‍ ഏറെയൊന്നും ചര്‍ച്ച ചെയ്യാത്ത, വലിയ അളവോളം പൊതുവായനക്കും ചര്‍ച്ചക്കും പരിചിതമല്ലാത്ത സാഹിത്യവും ഇവയുടെ പരസ്പരബന്ധിതമായ വളര്‍ച്ചയേയും കുറിച്ച് ആഴത്തില്‍ പഠിക്കുന്നുണ്ട് മദ്രാസ് ഐ.ഐ.ടി എം.എ ഇംഗ്ളീഷില്‍.
ആകെ 46 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. എച്ച്.എസ്.ഇ.ഇ (ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന്‍) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പൊതു പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം ലഭിക്കുക. പ്രവേശ പരീക്ഷ രണ്ടു ഭാഗങ്ങളായാണ്. ഒന്നാം ഭാഗം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടിവ് ടൈപ് മള്‍ട്ടിപ്ള്‍ ചോദ്യങ്ങളാണ്. ഇംഗ്ളീഷും വിശകലന പ്രാവീണ്യവും അളക്കുന്നതോടൊപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും മറ്റു സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടാം ഭാഗം ഉപന്യാസ രചനയാണ്.
കേരളത്തില്‍ ഈ പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. സാധാരണയായി മേയ് മാസത്തിലാണീ പ്രവേശ പരീക്ഷ നടത്തപ്പെടുന്നത്. പ്ളസ്  ടു 60 ശതമാനം മാര്‍ക്കോടെ പാസായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പെട്ട എസ്.സി/ എസ്.ടി വിഭാഗം കുട്ടികള്‍ക്ക് പ്ളസ് ടു പരീക്ഷക്ക് 55 ശതമാനം മാര്‍ക്ക് മതിയാകും.
അന്തര്‍ദേശീയ നിലവാരത്തിലുള്ള പഠന പരിശീലനങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഇവിടെനിന്ന് ലഭിക്കുക. ആയതിനാല്‍, പഠനശേഷം മെച്ചപ്പെട്ട കരിയര്‍ കണ്ടത്തൊന്‍ ഈ പഠനം വിദ്യാര്‍ഥികളെ വളരെ സഹായിക്കും.
എച്ച്.എസ്.ഇ.ഇ പരീക്ഷ എന്ത്?
ഐ.ഐ.ടി മദ്രാസിലെ സംയോജിത എം.എ പഠനത്തിനായി നടത്തുന്ന പൊതു പ്രവേശ പരീക്ഷയായ ‘എച്ച്.എസ്.ഇ.ഇ’യുടെ പ്രത്യേകതകള്‍ ഇവയാണ്:
എച്ച്.എസ്.ഇ.ഇ പ്രവേശ പരീക്ഷ മൂന്നുമണിക്കൂര്‍ സമയ ദൈര്‍ഘ്യമാണ്. ഇതിനെ രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. രണ്ടര മണിക്കൂര്‍ സമയത്തെ ഒന്നാം ഭാഗം പരീക്ഷ  ഒബ്ജക്ടിവ് മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളാണ്. കമ്പ്യൂട്ടര്‍ സഹായത്താലാണിത് ചെയ്യേണ്ടത്.
രണ്ടാം ഭാഗം - 30 മിനിറ്റ് ഉപന്യാസ രചനയാണ്. ഒന്നാം ഭാഗം പരീക്ഷയുടെ അവസാനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസില്‍ എഴുതണം.
ഒന്നാം ഭാഗം താഴെ പറയുന്ന വിഷയങ്ങളില്‍നിന്നാണ് ചോദ്യങ്ങള്‍ ചോദിക്കുക:
•ഇംഗ്ളീഷ് ആന്‍ഡ് കോംപ്രഹന്‍ഷന്‍ സ്കില്‍
•അനലറ്റിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി
•എന്‍വയണ്‍മെന്‍റ് ആന്‍ഡ് എക്കോളജി
•ജനറല്‍ സ്റ്റഡീസ് 
ഇതില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം (സ്വാതന്ത്ര്യത്തിനുശേഷം), ഇന്ത്യന്‍ സമൂഹം, ലോകകാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടും. എന്നാല്‍, പരീക്ഷയുടെ രണ്ടാം ഭാഗത്തെ ഉപന്യാസ രചനയില്‍ ഏതെങ്കിലും പൊതുവിഷയത്തെ സംബന്ധിച്ചായിരിക്കും ചോദ്യം. വിദ്യാര്‍ഥിയുടെ വിഷയത്തെ സംബന്ധിക്കുന്ന അറിവും അഭിപ്രായവും അളക്കാനാണീ ചോദ്യം. പരീക്ഷയുടെ മാധ്യമം ഇംഗ്ളീഷ് മാത്രമായിരിക്കും.
പ്രധാന നിബന്ധനകള്‍
പരീക്ഷ ഏതു വര്‍ഷമാണോ എഴുതുന്നത് അതിന് തൊട്ടുപിറകിലെ വര്‍ഷം 12ാം ക്ളാസ് 60 ശതമാനം മാര്‍ക്ക് (ജനറല്‍, ഒ.ബി.സി) ആദ്യ ചാന്‍സില്‍തന്നെ പാസായവര്‍ക്കും പരീക്ഷ നടക്കുന്ന വര്‍ഷം 12ാം ക്ളാസ് പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും മാത്രമേ പ്രവേശ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളൂ.
10 + 2 എന്ന രീതിയില്‍ 12ാം ക്ളാസ് പഠിച്ചവരാകണം അപേക്ഷകന്‍.
നാഷനല്‍ ഓപണ്‍ സ്കൂളിന്‍െറ 12ാം ക്ളാസ് യോഗ്യതയും ജി.സി.ഇ (കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി) പരീക്ഷയുടെ എ ലെവലും ഈ സര്‍വകലാശാലയുടെ അല്ളെങ്കില്‍ മറ്റു വിദേശ സര്‍വകലാശാലകളുടെ ഹൈ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനും  പാസായവരും പ്രവേശ പരീക്ഷ എഴുതാന്‍ യോഗ്യരാണ്. എന്നാല്‍, ഇത്തരം വിദേശ പരീക്ഷകള്‍ പാസാകുന്നവര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഈ കോഴ്സുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 
പരീക്ഷ ജയിക്കുന്ന വിദ്യാര്‍ഥികളുടെ മെഡിക്കല്‍ ഫിറ്റ്നസ് കൂടി പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്സിലേക്ക് പ്രവേശം നല്‍കൂ. 
വിദ്യാര്‍ഥികള്‍ പ്രവേശ പരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും രണ്ട് സെന്‍ററുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://hsee.iitm.ac.in 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - http://docs.madhyamam.com/node/add/article
Next Story