Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2016 10:42 PM GMT Updated On
date_range 27 Oct 2016 10:42 PM GMTഹയര്‍ സെക്കന്‍ഡറിതല തൊഴില്‍ മത്സരപ്പരീക്ഷ: ഉന്നത വിജയത്തിന് തയാറെടുക്കാം
text_fieldsbookmark_border
ഒൗദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്.എസ്.സി)5134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളിലും ഓഫിസുകളിലും മറ്റും ഹയര്‍ സെക്കന്‍ഡറി അടിസ്ഥാന യോഗ്യത ആവശ്യമായ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്, കോര്‍ട്ട് ക്ളര്‍ക്ക്, പോസ്റ്റല്‍ അസിസ്റ്റന്‍റ്, സോര്‍ട്ടിങ് അസിസ്റ്റന്‍റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവുകളിലാണ് നിയമനം. 2016 നവംബര്‍ ഏഴുവരെ www.ssconline.nic.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുകളുടെ ഏകദേശ കണക്കാണിത്. നിയമനഘട്ടത്തില്‍ ഒഴിവുകള്‍ ഇനിയും കൂടാനാണ് സാധ്യത. ശമ്പളപരിഷ്കരണത്തിനുമുമ്പുള്ള ശമ്പളനിരക്കായ 5200-20,200 രൂപയാണ് വിജ്ഞാപനത്തിലുള്ളത്. പരിഷ്കരിച്ച ഉയര്‍ന്ന ശമ്പളനിരക്കിലാവും നിയമനം. ജോലിസ്ഥിരതയും ഭേദപ്പെട്ട ശമ്പളവും ലഭിക്കുമെന്നതിനാല്‍ ഈ തൊഴില്‍ മത്സരപ്പരീക്ഷയില്‍ സാമര്‍ഥ്യത്തിന്‍െറ മാറ്റുരക്കാന്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുണ്ടാവും.
രണ്ടു ഘട്ടമായാണ് പരീക്ഷ. ആദ്യഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2017 ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനും നടക്കും. ഡിസ്ക്രിപ്റ്റിവ് മാതൃകയിലുള്ള രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ ഒമ്പതിന് നടത്തും. ഇതിന് പുറമെ സ്കില്‍/ടൈപിങ് ടെസ്റ്റുമുണ്ടാകും. എസ്.എസ്.സിയുടെ ഒമ്പതു മേഖലകളിലായി 124 പരീക്ഷാകേന്ദ്രങ്ങളിലായാണ് ഇന്ത്യയൊട്ടാകെ ഈ പരീക്ഷ നടത്തുക. ഏകദേശം മുക്കാല്‍ കോടിയിലേറെ ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന ഈ പരീക്ഷയില്‍ വേക്കന്‍സിയുമായി തുലനംചെയ്യുമ്പോള്‍ അയ്യായിരത്തില്‍ ഒരുവരനാകണമെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമവും തയാറെടുപ്പും അനിവാര്യമാണ്.
എസ്.എസ്.സിയുടെ ബംഗളൂരു റീജ്യനില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മൈസൂരു, മംഗളൂരു, ഗുല്‍ബര്‍ഗ, ധര്‍വാര്‍, ബംഗളൂരു എന്നിവയും ചെന്നൈ റീജ്യനില്‍ തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, കോയമ്പത്തൂര്‍, മധുര, ചെന്നൈ, പുതുച്ചേരി, ഹൈദരാബാദ്, നിസാമാബാദ്, വാറങ്കല്‍, വിശാഖപട്ടണം, തിരുപ്പതി, രാജമുണ്ട്രി, ഗുണ്ടൂര്‍ എന്നിവയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
പരീക്ഷ എങ്ങനെ?
ഒന്നാംഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒബ്ജക്ടിവ് മാതൃകയിലാണ്. ഇത് ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനും നടക്കും. നാലു ഭാഗങ്ങളായാണ് പരീക്ഷ. ഒന്നാം ഭാഗം ജനറല്‍ ഇന്‍റലിജന്‍സ്, രണ്ടാം ഭാഗത്തില്‍ ഇംഗ്ളീഷ് ലാംഗ്വേജ് (ബേസിക് നോളജ്), മൂന്നാംഭാഗത്തില്‍ ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് (ബേസിക് അരിത്മാറ്റിക് സ്കില്‍), നാലാം ഭാഗത്തില്‍ ജനറല്‍ അവയര്‍നസ്. ഓരോ വിഭാഗത്തിലും 25 ചോദ്യങ്ങള്‍ വീതം പരമാവധി 50 മാര്‍ക്കിനാണ് പരീക്ഷ. നാലു ഭാഗങ്ങള്‍ക്കുകൂടി 200 മാര്‍ക്കിനാണ് പരീക്ഷ. മൊത്തം 75 മിനിറ്റ് സമയം അനുവദിക്കും. ഭിന്നശേഷിക്കാര്‍ക്ക് 100 മിനിറ്റ് ലഭിക്കും. ഒബ്ജക്ടിവ് മള്‍ട്ടിപ്പ്ള്‍ ചോയ്സ് മാതൃകയിലുള്ള പരീക്ഷയില്‍ ഏറ്റവും ശരിയുത്തരം കണ്ടത്തെണം. പരീക്ഷാര്‍ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ഒരു ദിവസം രണ്ടോ മൂന്നോ ബാച്ചായിട്ടാവും പരീക്ഷ ക്രമീകരിക്കുക. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലാവും ചോദ്യങ്ങള്‍. സമയബന്ധിതമായി ചോദ്യങ്ങളുടെ ഉത്തരം കണ്ടത്തെണം. 100 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്തൊന്‍ 75 മിനിറ്റ് മാത്രമാണ് ലഭിക്കുക. ഉത്തരം തെറ്റിയാല്‍ അരമാര്‍ക്ക് വീതം സ്കോര്‍ ചെയ്ത മാര്‍ക്കില്‍നിന്ന് കുറക്കുന്ന ‘നെഗറ്റിവ് മാര്‍ക്കിങ്’ രീതിയുണ്ടെന്ന് ഓര്‍ക്കണം. ഇത് റാങ്കിങ് നിലവാരത്തെ പ്രതികൂലമായി ബാധിക്കും.
പരീക്ഷ സിലബസ്
ഒന്നാംഘട്ട പരീക്ഷയില്‍ പരീക്ഷാര്‍ഥിയുടെ പൊതുവായ ബൗദ്ധികശേഷി, ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യം, ഗണിതശാസ്ത്ര മികവ്, പൊതുവിജ്ഞാന നിലവാരം എന്നിവ വിലയിരുത്തപ്പെടുന്ന ചോദ്യങ്ങളാണുണ്ടാവുക.
ജനറല്‍ ഇന്‍റലിജന്‍സി വെര്‍ബല്‍, നോണ്‍വെര്‍ബല്‍ മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ബുദ്ധിമാനമളക്കുന്ന അക്കങ്ങളുടെയും വാക്കുകളുടെയും രൂപങ്ങളുടെയും സമാനതകള്‍, തരംതിരിക്കല്‍, ചിത്രരചനയിലെ അനുമാനം, പ്രശ്നപരിഹാരം തുടങ്ങിയ നിരവധി മേഖലാധിഷ്ഠിത ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.
ജനറല്‍ ഇന്‍റലിജന്‍സ് സിലബസ് പ്രകാരം Semantic Analogy, Symbolic Operations, Numbers Analogy, Trends, Figural Analogy, Space Orientation, Semantic Classification, Number Classification, Drawing Inferences, Figural Clarification, Semantic Series, Number Series, Figural Series, Critical Thinking, Problem Solving, Emotional Intelligence, Word Building, Social Intelligence മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരീക്ഷയിലുണ്ടാവും.
ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനമളക്കുന്ന Spot the Error, Fill in the blanks, Synonyms/Homonyms, Antonyms, Spellings, Detecting, Mis-Spelt words, Idioms & phrases, One word substitution, Improvement of Sentences, Active/passive of verbs, Conversion in to Direct/indirect narration, Shuffling of Sentences in a passage, Comprehension Passage എന്നീ വിഭാഗങ്ങളില്‍പെടുന്ന ചോദ്യങ്ങളുണ്ടാവും.
ഗണിതാഭിരുചി അളക്കുന്നതിന് ഫണ്ടമെന്‍റല്‍ അരത്മാറ്റിക്കല്‍ ഓപറേഷനില്‍പെടുന്ന പെര്‍സന്‍േറജ്, റേഷ്യോ, പ്രൊപ്പോര്‍ഷന്‍, സ്ക്വയര്‍കട്ട്, ആവറേജ്, ഇന്‍ററസ്റ്റ് (സിമ്പ്ള്‍ ആന്‍ഡ് കോംപൗണ്ട്), പ്രോഫിറ്റ് ലോസ്, ഡിസ്കൗണ്ട്, പാര്‍ട്ണര്‍ഷിപ് ബിസിനസ്, ഡസിമല്‍ ഫ്രാക്ഷന്‍സ് എന്നിവയിലധിഷ്ഠിതമായ ചോദ്യങ്ങളും, ആള്‍ജിബ്ര, ജ്യോമെട്രി, മെന്‍ഷുറേഷന്‍, ട്രിഗണോമെട്രി മുതലായവയിലെ അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാവും.
പൊതുവിജ്ഞാനമളക്കുന്നതിന് ആനുകാലിക സംഭവങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങളോടൊപ്പം ഭാരതത്തിന്‍െറയും അയല്‍രാജ്യങ്ങളുടെയും ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, സാമ്പത്തികം, ശാസ്ത്രീയ ഗവേഷണങ്ങള്‍ മുതലായ ചോദ്യങ്ങളുണ്ടാവും. രണ്ടാം ഘട്ടത്തെയും സ്കില്‍ ടെസ്റ്റിനെയും എങ്ങനെ നേരിടാം, സമയബന്ധിതമായി എങ്ങനെ തയാറെടുക്കാം എന്നിവ സംബന്ധിച്ച് നാളെ.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story