ഗൾഫിൽ മാത്രമല്ല ജോലിയുള്ളത്
text_fieldsഒരുകാലത്ത് കേരളത്തിന്റെ അല്ലെങ്കിൽ കേരളീയരുടെ സ്വപ്നം ഒരു ഗൾഫ് ജോലിയായിരുന്നു. കാരണങ്ങൾ പലതുണ്ട്. നല്ല ജോലി, നല്ലശമ്പളം, നാട്ടുകാരുടെ ഇടയിലുള്ളമതിപ്പ്, അല്ലെങ്കിൽ വീട്ടിലെ പ്രാരാബ്ധങ്ങൾ വീട്ടാനുള്ള നെട്ടോട്ടം. കേരളത്തിന്റെ വളർച്ചയിൽ നല്ലൊരു പങ്ക് ഗൾഫിനുണ്ട്, ഗൾഫുകാര്ക്കുമുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പഴയ ഗൾഫിന്റെ പ്രതാപം ഇപ്പോഴില്ല. ഇനി അഥവാ ഉണ്ടെങ്കിലും നേരേചൊവ്വേ ജോലിയെടുത്തു ജീവിക്കുന്നവർക്ക് കാര്യമായിട്ടൊന്നും സമ്പാദിക്കാൻ കഴിയില്ല, പകരം ആരോഗ്യ മാനസിക പ്രശ്നങ്ങൾ മാത്രം മിച്ചം. അത്കൊണ്ട് നമ്മുടെ ചിന്താഗതി ഒരല്പം മാറ്റിപ്പിടിച്ചാൽ മറ്റു അവസരങ്ങൾ നമുക്ക്മുതലെടുക്കാൻ കഴിയും. ഗൾഫിനെ മാത്രം ജോലിക്ക് വേണ്ടിആശ്രയിക്കാതെ മറ്റു രാജ്യങ്ങളിലെ അവസരങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അത് നേടിയെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുകയുമാണ് വേണ്ടത്. ഇന്ന്, ഇന്റർനെറ്റ് എലാവരുടെയും വിരൽതുമ്പിലിരിക്കെ അതിനൊരു പ്രയാസവുമില്ലതാനും.
എന്നാൽ ഇന്ന് തീരുമാനിച്ചു നാളെ തന്നെ ജോലിക്കു കയറാമെന്നുള്ള ധാരണ മാറ്റുകയും വേണം. ജോലി അന്വേഷിക്കുമ്പോൾ പലരുടെയും പ്രശ്നം സെൽഫ്കോൺഫിഡൻസ് ഇല്ലായ്മയാണ്. അതുകൊണ്ടു തന്നെയാണ് പലരും തനിക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന ഗൾഫിനെ ആശ്രയിക്കുന്നതും, അതിനു വേണ്ടി മാത്രം ശ്രമിക്കുന്നതും. എല്ലാതരം ജോലിയും എല്ലാ രാജ്യങ്ങളിലും ഉണ്ടെന്നത ഒാർക്കണം, എല്ലാതരാം ജോലിക്കാരെയും എല്ലാരാജ്യങ്ങൾക്കും വേണം. അത്കൊണ്ട് നിങ്ങൾക്ക് എന്ത് യോഗ്യതയുണ്ടെന്നത് ഒരു പ്രശ്‌നമേയല്ല. എല്ലാവരും എൻജിനീയറും ഡോക്ടറും ആവണമെന്നില്ല. നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി എവിടെയുണ്ടെന്ന് അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. അതല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ജോലിക്ക് വേണ്ടി തയ്യാറെടുക്കുകയും ആവാം. ഒന്നും എളുപ്പമല്ല, എളുപ്പത്തിൽ പണമുണ്ടാക്കണമെന്ന ചിന്താഗതി നമ്മൾ മാറ്റിയാൽ, ഒരല്പം ക്ഷമയും പ്രയത്നവുമുണ്ടെങ്കിൽ, നിങ്ങൾക്ക് എത്തിപ്പെടേണ്ടിടത്തു നിങ്ങൾക്ക് തീർച്ചയായും എത്താൻ സാധിക്കും.
ഓരോ രാജ്യത്തിനും ഓരോ വർഷത്തിലും പലവിധ സ്‌കിൽ ഷോർട്ടേജുകളുണ്ട്, അവരുടെ സ്കിൽഷോർട്ടേജ് മനസ്സിലാക്കി അതിനു വേണ്ടി തയ്യാറെടുത്താൽ നിങ്ങൾ ഉദ്ദേശിക്കുന്ന ജോലി തന്നെ നിങ്ങൾക്ക് ലഭിക്കും.
ജോലി എങ്ങനെ തിരഞ്ഞെടുക്കാം
നേരത്തെ പറഞ്ഞ പോലെ രണ്ടു രീതിയിൽ ജോലി അന്വേഷിക്കാം. ഒന്ന്, നിങ്ങളുടെ കയ്യിൽഎന്തുണ്ട് എന്നതിനനുസരിച്ചു ജോലിയന്വേഷിക്കാം. രണ്ട്, നിങ്ങൾക്ക് എന്തായിത്തീരണം എന്നതിനനുസരിച്ചും ജോലിയന്വേഷിക്കാം. ആദ്യത്തെ മാർഗം ചിലപ്പോൾ പെട്ടെന്ന് ജോലിയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കും, പക്ഷേ നിങ്ങൾ ആഗ്രഹിച്ച നിലയിലുള്ള ജോലിയോ ശമ്പളമോ കിട്ടിയെന്നുവരില്ല. കാരണം നിങ്ങളുടെ കയ്യിലുള്ളതായിരിക്കില്ല മിക്കവാറും പലർക്കും ആവശ്യമുള്ളത്. രണ്ടാമത്തെ രീതിയാണ് പ്രാക്ടിക്കൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കുക, എന്നിട്ട് അത് എവിടെയുണ്ടെന്ന് കണ്ടെത്തുക, അതിനുവേണ്ടി തയ്യാറെടുക്കുക. ജോലി തിരഞ്ഞെടുക്കുമ്പോൾ നല്ല മാർക്കറ്റു റിസേർച് നടത്തുകയും, ആ ജോലിയുടെ ഭാവി കൂടി അന്വേഷിക്കുകയും, അതിനനുസരിച്ചു മുൻകൂട്ടി തയ്യാറെടുക്കുകയും ചെയ്യുന്നത് നല്ലതാണ്. ചില ജോലികൾ ഒരു ട്രെൻഡ് ആണ്, ആട്രെൻഡ് കഴിയുമ്പോൾ വഴിയാധാരമായേക്കാം, അതുകൊണ്ട് സുരക്ഷിതമായ ജോലി തിരഞ്ഞെടുക്കലായിരിക്കും കൂടുതൽ ഉചിതം, ഒരല്പം ശമ്പളം കുറഞ്ഞാലും. ഉദാഹരണത്തിന്മ മെയിൻഫ്രെയിം പോലെ ചില ഐടി ജോലികൾമിക്കവാറും ട്രെൻഡിനനുസരിച്ച് മാറിക്കൊണ്ടിരിക്കും, അത്കൊണ്ട് ഒരു ഐടി എഞ്ചിനീയർ ഒഴുക്കിനനുസരിച്ച് ചിന്തിയില്ലെങ്കിൽ ഐടിയിൽ പിടിച്ചുനില്ക്കാൻ കഴിയില്ല. പിന്നെ ജോലി ഒരു പാഷൻ കൂടിയാണ്, നിങ്ങൾക്ക് അഭിരുചിയുള്ള മേഖലയിൽ ജോലി അന്വേഷിക്കുക, ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്തില്ലെങ്കിൽ പെട്ടെന്ന് മടുത്ത് അത്പിന്നെ ഒരു ബാധ്യതയാവുകയും ചെയ്യും.
ജോലി എങ്ങനെ അന്വേഷിക്കാം
ജോലി അന്വേഷിക്കാൻ ഒരുപാട് വഴികളുണ്ട്, ഏറ്റവും എളുപ്പം ഇന്റർനെറ്റ് തന്നെയാണ്. ജോലി അന്വേഷണത്തിന്റെ പേരും പറഞ്ഞു വെറുതെയിരിക്കുന്നവരാണ് പലരും, ജോലി ഒരിക്കലും നിങ്ങളെതേടിവരില്ല, നിങ്ങൾ ജോലി തേടി ഇറങ്ങുകയാണ് വേണ്ടത്. പല രാജ്യങ്ങളും അവരുടെ സ്‌കിൽ ഷോർട്ടേജ് ലിസ്റ്റ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും, അത്നിരന്തരം ശ്രദ്ധിക്കുകയും അവസരോചിതമായി ജോലിക്ക് അപേക്ഷിക്കുകയും ചെയ്യുക. അത്പോലെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് രാജ്യങ്ങളുണ്ട്, അത്തരം രാജ്യങ്ങളെ കണ്ടെത്തി അവരുടെ സ്കിൽഷോർട്ടേജ് മനസ്സിലാക്കി ജോലി അന്വേഷിക്കാം. ഉദാഹരണത്തിന് ചൈനീസ് ജനസംഖ്യയുടെ 50 ശതമാനത്തോളം 25നും 50നും ഇടയിൽ പ്രായമുള്ളവരാണ്. അതിനു തൊട്ടുതാഴെയുള്ള തലമുറവെറും 13 ശതമാനം മാത്രമാണുള്ളത്. ഇത് ഒരു വലിയ എംപ്ലോയ്‌മെന്റ്ഷോർട്ടേജ്ആണ് ആണ് രാജ്യത്ത്ഉണ്ടാക്കാൻ പോകുന്നത്. അത്കൊണ്ട് ചൈന നല്ലൊരു എംപ്ലോയ്‌മെന്റ് മാർക്കറ്റാണ് ഭാവിയിൽ തുറക്കാൻ പോകുന്നത്.
പടിഞ്ഞാറൻ രാജ്യങ്ങളാണ് ജോലി ചെയ്യാൻ ഏറ്റവും ഉത്തമം. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച ഭാരിച്ച തുക ഏജന്റിന് കൊടുക്കേണ്ടതില്ല എന്നതും അവിടുത്തെ പൗരന്മാരെപ്പോലെ തന്നെ എല്ലാവിധ സ്വാതന്ത്ര്യവും ഉള്ളത് വളരെ ആശ്വാസമുള്ള കാര്യമാണ്. കുടിയേറ്റവും ജോലിയും വാഗ്ദാനം ചെയ്യുന്ന ചില രാജ്യങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളുടെ വിവരങ്ങൾ കൂടെ ചേർക്കുന്നു. ഓരോ രാജ്യത്തിനും പലവിധ വിസകളുണ്ട്, വിസിറ്റിങ് വിസ, എംപ്ലോയ്‌മെന്‍റ് വിസ, എംപ്ലോയർ സ്‌പോൺസേർഡ് വിസ, ബിസിനസ് വിസ എന്നിങ്ങനെ ഒരു നീണ്ടനിര തന്നെയുണ്ട്. ഒട്ടുമിക്ക വിസകളും ഒരു ഏജൻസിയുടേയും സഹായമില്ലാതെ നമുക്ക്സ്വയം അപേക്ഷിക്കാവുന്നതേയുള്ളൂ.
ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
ഇന്റർനെറ്റ് ഒരു ഓപ്പൺസ്പേസ് ആണ്, ആർക്കും എന്തും പ്രസിദ്ധീകരിക്കാം, കാര്യമായ വിലക്കുകളൊന്നുമില്ല. അതുകൊണ്ട്തന്നെ ഏറ്റവും കൂടുതൽ ഫ്രോഡുകളുള്ളതും ഇന്റെർനെറ്റിലാണ്. നാട്ടിൽ നിന്നും പലരും (മാസത്തിൽ ഒരാളെങ്കിലും) എന്നെ സമീപിക്കാറുണ്ട് അവർക്ക് കിട്ടിയ മോഹിപ്പിക്കുന്ന ചില ഓഫറും കാണിച്ചു കൊണ്ട്, പലതും ഫ്രോഡുകൾ തന്നെയാണ്. ആരെങ്കിലും കാര്യമായിട്ട് പ്രയത്നമൊന്നുമില്ലാതെ ജോലി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത്മിക്കവാറും ഫ്രോഡ് തന്നെയാവും. വീണ്ടും പറയട്ടെ ഒരു ജോലിയും കിട്ടാൻ അത്രഎളുപ്പമല്ല, എളുപ്പത്തിൽ ആരെങ്കിലും എന്തെങ്കിലും തരുന്നുണ്ടെങ്കിൽ അത്പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ഫ്രോഡുകളെ മനസ്സിലാക്കാൻ ചില വഴികളുണ്ട്. അവർമിക്കവാറും യാഥാർത്ഥമാണെന്നു തെളിയിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും, ഉദാഹരണത്തിന് അവരുടെ വെബ്സൈറ്റിന്റെ അഡ്രസ് മറ്റേതെങ്കിലും ഔദ്യോഗിക സൈറ്റുകളോട് വളരെ സാമ്യമുള്ളതോ അല്ലെങ്കിൽ ചെറിയ എന്തെങ്കിലും സ്പെല്ലിങ് വ്യത്യാസത്തോടു കൂടിയതോ ആയിരിക്കും. അതുകൊണ്ട് അവരുടെ വെബ്സൈറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കണം, ഇത്ഏറ്റവും എളുപ്പത്തിൽ ഗൂഗിളിൽ കയറി ആ വെബ്സൈറ്റിന്റെയോ കമ്പനിയുടെയോ പേരു അടിച്ചു നോക്കി റിവ്യൂ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്, എൻറെ ഒരു സുഹൃത്തിനു മുൻപൊരിക്കൽ 5000 ഡോളർ മാസശമ്പളം വാഗ്ദാനം ചെയ്ത് ഒരു ജോലി കിട്ടി, പക്ഷെ അതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് അതൊരു ഫ്രോഡാണെന്നു മനസ്സിലായത്. അദ്ദേഹത്തിന് കിട്ടിയ ഓഫർ AMES Construction എന്ന അമേരിക്കയിൽ വളരെ പ്രശസ്തമായ ഒരു കമ്പനിയിലേക്കായിരുന്നു. ഓഫർ ലെറ്ററിൽ വെബ്സൈറ്റിന്റെ വിവരങ്ങൾ എല്ലാം വളരെ കൃത്യമായിരുന്നു, പക്ഷെ അദ്ദേഹത്തിന് കിട്ടിയ ഇമെയിൽ പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അതൊരു ഫ്രോഡാണ് എന്നത്.
അദ്ദേഹത്തിന്കിട്ടിയ ഓഫർ ലെറ്റർ, അദ്ദേഹത്തിന്കിട്ടിയ ഇമെയിൽ
ഇവിടെ വെബ്സൈറ്റിന്റെ അഡ്രസ്സ് www.amesconstruction.com എന്നതാണ്, പക്ഷെ ഇമെയിൽ വന്നത് careers@amessconstruction.com നിന്നും, ഇമെയിൽ അഡ്രെസ്സിലെ Ames-നു ഒരു എസ് കൂടുതലാണെന്നു സൂക്ഷ്മമായി പരിശോദിച്ചാൽ മനസിലാക്കാം. ഇത്തരം ഫ്രോഡുകളെ വളരെ ശ്രദ്ധിക്കണം. ഏറ്റവും ചുരുങ്ങിയത് ഇമെയിൽ വന്ന കമ്പനിയുടെ പേരിനോട് ചേർത്ത് "SCAM" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആരെങ്കിലുമൊക്കെ ഇതിനു മുൻപ് റിപ്പോർട് ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനെ ഒഴിവാക്കുക.
ഫസ്റ്റ്ഇമ്പ്രഷൻ
ജോലിക്ക് അപേക്ഷിക്കുമ്പോൾ ഫസ്റ്റ്ഇമ്പ്രഷൻ എപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. ഒരു ജോലി അപേക്ഷകന്റെ ഫസ്റ്റ്ഇമ്പ്രഷൻ അദ്ദേഹത്തിന്റെ റെസ്യുമെ/ ബയോഡാറ്റ/ സിവിആണ്. നല്ല ഭംഗിയുള്ള ലളിതമായ സിവി ഉണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളെ നേരിട്ടറിയാത്തത്കൊണ്ട് നിങ്ങളുടെ സിവിയാണ് ആദ്യപടിയുടെ നിർണായകഘടകം. ജോബ്ഓറിയന്റഡ്ടാർഗെറ്റഡ് സിവി നിർമിക്കുക. നിങ്ങൾ ഒരു പ്രത്യേക ജോലിക്ക് അപേക്ഷിക്കുമ്പോൾ ആജോലിക്ക് ആവശ്യമായ കാര്യങ്ങൾക് മുൻതൂക്കം നൽകി സിവി ഉണ്ടാക്കുക. എന്ത്കൊണ്ട് നിങ്ങൾ ഈ ജോലിക്ക്പൊട്ടൻഷ്യൽ മാച്ച്ആണെന്ന് തെളിയിക്കുക. ഒരു ഡിസൈനറുടെ സിവിയും പ്രോഗ്രാമെറുടെ സിവിയും വ്യത്യസ്തമാണ്. നല്ലൊരു സിവി റിക്രൂട്ടറെമറ്റനേകം അപേക്ഷകരിൽ നിന്നും വളരെ പെട്ടെന്ന് ആകർഷിക്കും. അതുപോലെ തന്നെഒരു JAVA ഡെവലപ്പറുടെ സിവിയും DBAയുടെ സിവിയുംവ്യത്യസ്തമാണ്. മറ്റൊരുകാര്യം ശ്രദ്ധിക്കേണ്ടത് ആ ജോലിയുടെ യോഗ്യതകൾ നമ്മുടെ സിവിയിൽ പ്രത്യേകം എടുത്തു കാണിക്കണം. അതുകൊണ്ട് ഒാരോ ജോലിക്ക്അപേക്ഷിക്കുമ്പോഴും നമ്മുടെ സിവി പ്രത്യേകം തിരുത്തി വളരെ ശ്രദ്ധയോടെ സ്പെല്ലിങ്ങുകളൊക്കെ പരിശോധിച്ചു കുറ്റമറ്റതാക്കിയിട്ട് വേണം അപേക്ഷിക്കാൻ. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരുപാട് വെബ്സൈറ്റുകൾഇന്ന് നിലവിലുണ്ട്. ഇതിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് www.mycareer360.com എന്നത്. ഇതിൽ ഒരിക്കൽ സെറ്റ് ചെയ്താൽ വിവിധ ഫോര്മാറ്റുകളിൽ ടാർഗെറ്റെഡ് സിവിയുണ്ടാക്കാൻ വളരെയെളുപ്പമാണ്.ഈസൈറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യസേവനം നൽകുന്നുണ്ട് എന്നത് മറ്റുസൈറ്റുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
കാനഡയിലേക്ക് കുടിയേറുന്നതിനെ കുറിച്ച് ഒരല്പം
കുടിയേറാൻ എളുപ്പവും അനുയോജ്യമായ നല്ലൊരു രാജ്യമാണ്കാനഡ. കാനഡക്കാർ വളരെ സൗമ്യരും ജാതിമതദേശഭേദമന്യേ സാംസ്കാരികമായി വളരെ ബഹുമാനം നല്കുന്നവരുമാണ്. ഇവിടെ ധാരാളം ഒഴിവുകളുണ്ട്, ജോലി കിട്ടി നിങ്ങളുടെ യോഗ്യതക്കനുസരിച്ചു 6 മുതൽ 18 മാസത്തിനുള്ളിൽ ഗ്രീൻകാർഡ് കിട്ടാനുള്ള വഴിയുമുണ്ട്. കാനഡയിലേക്ക് കുടിയേറുന്നവർക്ക് സ്വയം അപേക്ഷിക്കുകയോ അതല്ലെങ്കിൽ ഏതെങ്കിലും നല്ലൊരു ഏജന്റ് വഴി അപേക്ഷിക്കുകയോ ആവാം. ഏജൻറ് വഴി അപേക്ഷിക്കുമ്പോൾ ഏകദേശം 1000 ഡോളർ പ്രോസസ്സിംഗ് ഫീസായി നൽകേണ്ടി വരും, സ്വയം അപേക്ഷിക്കുകയാണെങ്കിൽ ഏകദേശം 600 ഡോളർ ചെലവ് വരും. നമ്മുടെഡിഗ്രിസർട്ടിഫിക്കറ്റുകൾയൂണിവേഴ്സിറ്റിയിൽനിന്നുംഅറ്റസ്റ്റ്ചെയ്യുകയ്യാണ്ആദ്യപടി, അവർഅത്കനേഡിയൻതത്തുല്യഡിഗ്രിയുമായിതാരതമ്യംചെയ്ത്സർട്ടിഫിക്കറ്റ്നൽകും. ഇതിനനുസരിച്ചാണ് നമുക്ക് ജോലിക്ക് അപേക്ഷിക്കാനാവുക. അതിനുശേഷം IELTS പരീക്ഷയെഴുതി അതിന്റെ സ്‌കോർ കാർഡ് കൂടി സമർപ്പിക്കണം. അത്വ വിലയിരുത്തിയതിനു ശേഷം കനേഡിയൻഇമ്മിഗ്രേഷൻ നമുക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ അയക്കും. അത്അയച്ചു ഇന്റർവ്യൂ കഴിഞ്ഞാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡ് കിട്ടുന്നതാണ്. ഗ്രീൻകാർഡ് കിട്ടിക്കഴിഞ്ഞാൽ അവിടെ ഏതു ജോലിയും ചെയ്യാൻ വിസയുടെ ആവശ്യമില്ലെന്നർത്ഥം.
കൂടുതൽ വിവരങ്ങൾക്ക ഒദ്യോഗിക ലിങ്ക് സന്ദർശിക്കുക:- http://www.immigration.ca/fast-track-high-demand-occupations/
മറ്റു ചില രാജ്യങ്ങളുടെ ജോലി വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ
ന്യൂസിലാൻഡ്:- ഏറ്റവും കൂടുതൽ ആളുകൾ കുടിയേറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് ന്യൂസിലാന്റ്. ഈയടുത്തായി ഒരുപാട്ജോലി ഒഴിവുകൾ വരികയും സ്വദേശികളുടെ ലഭ്യത കുറവായത്കൊണ്ട് വിദേശികളെ ആകർഷിക്കാൻ അവരുടെ കുടിയേറ്റ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ജോലി കിട്ടിയാൽ വെറും രണ്ടു വർഷത്തിനുള്ളിൽ അവിടെ സ്ഥിരതാമസമാകാനുള്ള ഗ്രീൻകാർഡും തരുന്നതാണ്. അമേരിക്കയിൽ ഇപ്പോൾ ഗ്രീൻകാർഡ് കിട്ടണമെങ്കിൽ ചുരുങ്ങിയത് 10 മുതൽ 15 വരെ വർഷമെടുക്കുമെന്നത് ശ്രദ്ധിക്കണം. അതുകൊണ്ട്തന്നെ അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ശ്രമിക്കുന്ന പലരും ഇപ്പോൾ ന്യൂസിലന്റിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്.
ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ ഔദ്യോഗിക ലിങ്ക്: https://www.immigration.govt.nz/about-us/policy-and-law/how-the-immigration-system-operates/skill-shortage-lists
ഓസ്ട്രിയ:- http://www.migration.gv.at/en/types-of-immigration/permanent-immigration/skilled-workers-in-shortage-occupations/
ഓസ്‌ട്രേലിയ:- http://www.border.gov.au/Trav/Work/Work/Skills-assessment-and-assessing-authorities/skilled-occupations-lists
യുകെ:- https: www.gov.uk="" guidance="" immigration-rules="" immigration-rules-appendix-k-shortage-occupation-list="
അത്യാവശ്യം പ്ലാനിങ്ഉണ്ടെങ്കിൽ അധികം പണച്ചെലവില്ലാതെ നല്ലൊരു ജോലി നമുക്കേവർക്കും നേടിയെടുക്കാൻ കഴിയും. അന്വേഷിക്കുവാനും തയ്യാറെടുപ്പിനുമുള്ള മനസ്സും ഒരല്പം ക്ഷമയും വേണമെന്ന്മാത്രം.
തയാറാക്കിയത്: മുസ്തഫ കാരശ്ശേരി (ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐടി സ്റ്റാർട്ടപ്പ് കമ്പനിയുടെ ഡയറക്ടർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.