പഠിക്കാം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ െചയിൻ മാനേജ്മെൻറ്
text_fieldsലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് പഠനം കൂടുതൽ ആകർഷകമായി വരുകയാണ്. ധാരാളം നിലവാരമുള്ള സ്ഥാപനങ്ങൾ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് പഠനത്തിനായുള്ള കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്.
എന്താണ് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് പഠനം?
ഉൽപന്നങ്ങൾ, വിവിധതരം ഉൽപന്നങ്ങളുടെ വിതരണം, അവയുടെ കച്ചവടം, അനുബന്ധ വസ്തുക്കളുടെ കൈമാറ്റങ്ങൾ, ഇവ നിയന്ത്രിക്കുന്നതിനും കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള തയാറെടുപ്പുകൾ, അവയെ സംബന്ധിക്കുന്ന പ്ലാനുകൾ, കസ്റ്റമർ സർവിസ് എന്നിവ ഉൾപ്പെടുന്ന വിശാലമായ ഒരു മേഖലയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ആവശ്യം വേണ്ട തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന പഠന പദ്ധതിയാണ് ലോജിസ്റ്റിക്സ് ആൻഡ് സെപ്ലെ ചെയിൻ പഠനം. വിപുലമായ പ്രവർത്തന മേഖലകൾ ഉൾപ്പെടുന്നതാണീ പഠനമേഖല എന്നതുകൊണ്ടുതന്നെ പഠിതാക്കൾക്ക് അനേക മേഖലകളിൽ തൊഴിലവസരം ലഭിക്കാൻ ഇൗ പഠനം സഹായകമാകും.
ലോജിസ്റ്റിക്സ് അനുബന്ധ പഠന സൗകര്യങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ
കേരളത്തിലും കേരളത്തിനു പുറത്തും ധാരാളം സ്ഥാപനങ്ങൾ ലോജിസ്റ്റിക്സിലും അനുബന്ധ വിഷയങ്ങളിലും വ്യത്യസ്തമായ കോഴ്സുകൾ നടത്തുന്നുണ്ട്. ഇതിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് തമിഴ്നാട്ടിലെ ചെന്നൈയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി. പൂർണമായും കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലുള്ള ഇൗ സർവകലാശാല ലോജിസ്റ്റിക്സ് പഠനത്തിൽ എം.ബി.എ കോഴ്സ് നടത്തുന്നുണ്ട്. സർവകലാശാല അതിെൻറ വിവിധ കാമ്പസുകളിലായി നടത്തുന്ന ഇൗ പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർേക്കാടെ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ, സർവകലാശാല നടത്തുന്ന ഒാൺലൈൻ എൻട്രൻസ് പരീക്ഷ പാസായി ഗ്രൂപ് ഡിസ്കഷനിലും ഇൻറർവ്യൂവിലും മികവു പുലർത്തുന്നവർക്കാണ് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സെറ്റായ www.imu.edu.in സന്ദർശിക്കുക.
ഒഡിഷയിലെ ഭുവനേശ്വരിൽ പ്രവർത്തിക്കുന്ന ‘ഏഷ്യൻ സ്കൂൾ ഒാഫ് ബിസിനസ് മാനേജ്മെൻറ് നടത്തുന്ന േപാസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് െഎച്ഛിക വിഷയമായി ഉൾപ്പെടുത്തിയിട്ടുള്ളത് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ ആണ്. ലോജിസ്റ്റിക്സ് പഠനത്തിൽ ആധുനികമായ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി പഠിതാക്കളെ സ്വയം പര്യാപ്തരാക്കാൻ കഴിയും വിധമാണ് കരിക്കുലം ക്രമീകരിച്ചിട്ടുള്ളത്. ബിരുദ പഠനം 50 ശതമാനം മാർക്കോടെ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളവർക്ക് കോഴ്സിനു ചേരാം. പ്രവേശനം ആഗ്രഹിക്കുന്നവർ CAT, XAT, CMAT, MAT എന്നീ മാനേജ്മെൻറ് പ്രവേശന പരീക്ഷയിലേതിലെങ്കിലും ഉയർന്ന സ്കോർ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി www.asbm.ac.in സന്ദർശിക്കുക.
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ പഠനത്തിന് വലിയ അവസരം തുറന്നുതരുന്ന മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് മഹാരാഷ്ട്രയിലെ പുണെയിൽ പ്രവർത്തിക്കുന്ന സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻറർ നാഷനൽ ബിസിനസ്. േലാജിസ്റ്റിക്സ് പഠനത്തിന് ഉൗന്നൽ നൽകുന്ന ബിരുദാനന്തര കോഴ്സാണീ സ്ഥാപനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനത്തിെൻറ വെബ്സൈറ്റിൽ www.siib.ac.in സന്ദർശിക്കുക. തമിഴ്നാട്ടിലെ ചെന്നൈയിൽ പ്രവർത്തിക്കുന്ന ദി കോൺെഫഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ നടത്തുന്നുണ്ട്. എന്നാൽ, വിദൂര വിദ്യാഭ്യാസം വഴിയാണ് പ്രോഗ്രാം നടത്തുന്നത്. ആയതിനാൽ പലപ്പോഴും കേന്ദ്ര സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ രംഗത്ത് തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാൽ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ വ്യവസായവുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോഴ്സ് നടത്തുന്നെതന്നതിനാൽ ഇൻഡസ്ട്രിയിൽ ഇവരുടെ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമക്ക് വലിയ സ്വീകാര്യതയുണ്ട്. സ്വാഭാവികമായും പഠിതാക്കൾക്ക് സ്വകാര്യമേഖലയിൽ ഉയർന്ന ശമ്പളം കിട്ടുന്ന തൊഴിലവസരങ്ങൾ ധാരാളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ciilogistics.com കാണുക.
കേരളത്തിലെ ചില സ്ഥാപനങ്ങൾ നിലവാരമുള്ള പഠന സൗകര്യങ്ങൾ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മേഖലയിൽ നടത്തുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ കോമേഴ്സ് ആൻഡ് മാനേജ്മെൻറ് വകുപ്പ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിൽ പ്രധാനപ്പെട്ട ഒരു പേപ്പറായി ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്െമൻറ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് സ്റ്റഡീസ് റീെട്ടയിലിങ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് െഎച്ഛിക വിഷയമാക്കി എം.ബി.എ പ്രോഗ്രാം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.fims.ac.in സന്ദർശിക്കുക. മഹാത്മ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് പ്രവർത്തിക്കുന്ന ഡി.സി സ്കൂൾ ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്െമൻറ് െഎച്ഛിക വിഷയമാക്കി എം.ബി.എ പ്രോഗ്രാം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.dcsmat.ac.in/ സന്ദർശിക്കുക.
മുകളിൽ സൂചിപ്പിച്ചവ കൂടാതെ കേരളത്തിൽ മറ്റു പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറിലും അനുബന്ധ വിഷയങ്ങളിലും ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. എന്നാൽ, കോഴ്സിനു ചേരുേമ്പാൾ അംഗീകാരം സംബന്ധിച്ച് ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.