എം.ബി.ബി.എസ് പഠന സാധ്യത: മാധ്യമം വെബിനാർ
text_fieldsമലപ്പുറം: ഉന്നത പഠനത്തിനായി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ജോർജിയ, ഉസ്ബെകിസ്ഥാൻ, ഈജിപ്ത്, പോളണ്ട്, റഷ്യ, മാൽദോവ, ഫിലിപ്പീൻസ്, അർമേനിയ, ഖസകിസ്ഥാൻ, കിർഗിസ്ഥാൻ, അസർബൈജാൻ, ന്യൂസിലാൻഡ്, മലേഷ്യ, കാനഡ, നെതർലാൻഡ്സ്, രാജ്യങ്ങളിലെയും പ്രശസ്ത യൂണിവേഴ്സിറ്റികളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നവർക്കായി 'മാധ്യമ'ത്തിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തി പരിചയമുള്ള ഹെൽപ്പ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് ജൂൺ പതിനഞ്ചിനാണ് വെബിനാർ നടത്തുന്നത്. ഉന്നത പഠന സാധ്യതകളെ കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരം ഉണ്ടാകും. വിദേശത്ത് പഠനത്തിനായി യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗനിർദ്ദേശവും യൂണിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ്പ് വിവരങ്ങളും വെബിനാറിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായ ശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വിദഗ്‌ദ്ധർ പങ്കുവെക്കും. സൗജന്യ രജിസ്ട്രേഷന് ക്യു ആർ കോഡ് സ്കാൻ ചെയ്യുക. ഫോൺ: 9188001003.
സൗജന്യ രജിസ്ട്രേഷന് https://www.madhyamam.com/webinar സന്ദർശിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.