Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:38 PM GMT Updated On
date_range 4 July 2017 8:38 PM GMTമൈക്രോബയോളജിയിൽ ഉപരിപഠനം കേരളത്തിൽ
text_fieldsbookmark_border
പുതിയ തലമുറയിൽ പെട്ട പഠനമേഖലകൾ (ന്യൂജനറേഷൻ കോഴ്സുകൾ) ധാരാളമായി വിദ്യാർഥികൾക്കായി തുറന്നിട്ടിരിക്കുന്നു. ഇവയിൽ പ്രധാനപ്പെട്ടതും വലിയ സാധ്യതകൾ തുറക്കുന്നതും ഉയർന്ന കരിയർ എത്തിപ്പിടിക്കാൻ സഹായിക്കുന്നതുമായ പഠനമേഖലയാണ് മൈക്രോബയോളജി. ബിരുദ ബിരുദാനന്തര തലത്തിൽ മൈക്രോബയോളജി പഠിക്കാൻ നമ്മുടെ സംസ്ഥാനത്തും രാജ്യത്തെ മറ്റു മിക്ക സംസ്ഥാനങ്ങളിലും അവസരങ്ങളുണ്ട്.
മൈക്രോബയോളജി, ബയോടെക്നോളജി പോലുള്ള പുതിയ കോഴ്സുകളിൽ ബിരുദം മാത്രമുണ്ടായാൽ കാര്യമായ തൊഴിൽസാധ്യതകളില്ല. എന്നാൽ, ഇൗ പഠനമേഖകളിലോ അനുബന്ധമേഖലകളിലോ ഉപരിപഠനം പൂർത്തിയാക്കി ഗവേഷണരംഗങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് അനേകം കരിയർ സാധ്യതകളാണ് തുറന്നുകിട്ടുക.
മൈക്രോബയോളജിയിൽ ഉപരിപഠനം
ബിരുദതലത്തിൽ മൈക്രോബയോളജി, ബയോടെക്നോളജി, ബയോഫിസിക്സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങൾ െഎച്ഛികമായി പഠിച്ചിട്ടുള്ളവർക്ക് മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദപഠനവും ഗവേഷണപ്രവർത്തനങ്ങളും നടത്താം.
മൈക്രോ ബയോളജിയില ഉപരിപഠനം പ്രധാനമായും ഉൗന്നൽ കൊടുക്കുന്നത് ഫാർമസ്യൂട്ടിക്കൽ രംഗത്തും വൈദ്യശാസ്ത്രരംഗത്തുമാണ്. മൈക്രോബയോളജി പഠനത്തിൽ അടുത്തകാലത്ത് കുറച്ചുകൂടി സ്പെഷലൈസേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മറൈൻ മൈക്രോബയോളജി, അഗ്രികൾചറൽ മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി എന്നിവയാണ് അടുത്തകാലത്ത് രൂപപ്പെട്ട പ്രധാന പഠനശാഖകൾ.
പ്രധാനമായും എം.എസ്സി പ്രോഗ്രാമാണ് മൈക്രോബയോളജിയിലെ ബിരുദത്തിനുശേഷമുള്ള ആദ്യ ഉപരിപഠനസാധ്യത. രണ്ടുവർഷം ദൈർഘ്യം ഉള്ളതാണ് എം.എസ്സി പ്രോഗ്രാം. എന്നാൽ, മെഡിക്കൽ മൈക്രോബയോളജി കോഴ്സിെൻറ പഠനകാലം മൂന്നുവർഷമാണ്.
ഉപരിപഠനം കേരളത്തിൽ
നമ്മുടെ സംസ്ഥാനത്തെ മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവ സർവകലാശാല വകുപ്പുകളിൽ മൈക്രോബയോളജിയിൽ ബിരുദാനന്തരകോഴ്സുകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ ഇൗ സർവകലാശാലകളിൽ അഫിലിയേഷൻ േനടിയിട്ടുള്ള ചില കോളജുകളും മൈക്രോബയോളജിയിൽ എം.എസ്സി പ്രോഗ്രാം നടത്തുന്നുണ്ട്. സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോടെക്നോളജി, ബയോ കെമിസ്ട്രി, കെമിസ്ട്രി, ഫിസിക്സ്, ബയോ ഫിസിക്സ് എന്നീ വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് എം.എസ്സിക്ക് യോഗ്യതയുണ്ട്. ഇൗ േകാഴ്സിലേക്ക് പ്രവേശനം ലഭിക്കാൻ മിക്ക സർവകലാശാലകളിലും പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്കും തുടർന്ന് വരുന്ന ഇൻറർവ്യൂവിലെ പ്രകടനവും പ്രധാനപ്പെട്ടതാണ്.
എം.ജി സർവകലാശാല കാമ്പസിന് പുറമെ എം.ഇ.എസ് കോളജ്, മാറമ്പള്ളി, മാർ അത്തനേഷ്യസ് കോളജ് കോതമംഗലം, സെൻറ് സേവിയേഴ്സ് കോളജ് ഫോർ വിമൻ, ആലുവ, ശ്രീശങ്കര കോളജ് കാലടി, എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എടത്തല, മാർത്തോമ കോളജ് കുട്ടപ്പുഴ, തിരുവല്ല, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, നോർത്ത് പറവൂർ എന്നീ കോളജുകൾ മൈക്രോ ബയോളജിയിൽ എം.എസ്സി പ്രോഗ്രാം നടത്തുന്നുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ സ്കൂൾ ഒാഫ് ഹെൽത്ത് സയൻസ് ഡിപ്പാർട്മെൻറ് മൈക്രോബയോളജിയിൽ എം.എസ്സി പ്രോഗ്രാം നടത്തുന്നുണ്ട്. സർവകലാശാല നടത്തുന്ന എം.എസ്സി പ്രോഗ്രാം മെഡിക്കൽ മൈക്രോ ബയോളജിയിലാണ്. കൂടാതെ സർവകലാശാലയുടെ കീഴിലുള്ള ഫാറൂഖ് കോളജ് ഫറോക്ക്, സെൻറ് മേരീസ് കോളജ് തൃശൂർ, ഇ.എം.ഇ.എ കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി, മലപ്പുറം തുടങ്ങിയ കോളജുകളിലും മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദപഠനത്തിന് അവസരമുണ്ട്.
കണ്ണൂർ സർവകലാശാലയും മൈക്രോബയോളജിയിൽ ഉപരിപഠന കോഴ്സ് നടത്തുന്നുണ്ട്. സർവകലാശാലയുെട തലശ്ശേരി കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻറ് ഒാഫ് മൈക്രോബയോളജി ഒാഫ് ദി സ്കൂൾ ഒാഫ് ലൈഫ് സയൻസസ്, മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദം നൽകുന്നുണ്ട്. കൂടാതെ തലശ്ശേരിയിൽതന്നെ പ്രവർത്തിക്കുന്ന സർവകലാശാലയുടെ ഡിപ്പാർട്മെൻറ് ഒാഫ് മെഡിക്കൽ മൈക്രോബയോളജി ആൻഡ് സ്കൂൾ ഒാഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ മൈക്രോബയോളജിയിൽ എം.എസ്സി പ്രോഗ്രാം നടത്തുന്നുണ്ട്.
കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അമൃത വിശ്വവിദ്യാപീഠത്തിെൻറ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, കൊല്ലത്തുള്ള ദി അമൃത സ്കൂൾ ഒാഫ് ബയോടെക്നോളജി എന്നിവയിലും മൈക്രോ ബയോളജിയിൽ എം.എസ്സി പഠനം നടത്താൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ സൂചിപ്പിച്ച സർവകലാശാലകളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story