ഇനി സ്ഥിരം ജോലി ഇല്ല
text_fieldsന്യൂഡൽഹി: വ്യവസായ മേഖലയിൽ സ്ഥിരം ജോലി എന്ന ശരാശരി ഇന്ത്യാക്കാരെൻറ സ്വപ്നംപിഴുതെറിഞ്ഞ് കേന്ദ്ര സർക്കാർ എല്ലാ തൊഴിൽ മേഖലയിലും ‘നിശ്ചിതകാല തൊഴിൽ’ ഏർപ്പെടുത്തി. ഏത് ജീവനക്കാരനെയും നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്ക് എടുക്കാനും അതുകഴിഞ്ഞ് പിരിച്ചുവിടാനും തൊഴിൽ ഉടമക്ക് അധികാരം നൽകി 1946ലെഇൻഡസ്ട്രിയൽ എംപ്ലോയ്മെൻറ് (സ്റ്റാൻഡിങ് ഒാർഡേഴ്സ്) കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ചട്ട ഭേദഗതി പ്രകാരം വ്യവസായ മേഖലയിലെ എല്ലാ ജോലികളിലും സ്ഥിരംജോലി എന്ന സംവിധാനം അവസാനിക്കും. അവയെല്ലാം നിശ്ചിതകാലത്തേക്ക് മാത്രമുള്ള കരാർ ജോലിയായി നിജപ്പെടും.
വെറും രണ്ടാഴ്ചത്തെ നോട്ടീസ് കാലയളവ് നൽകി തൊഴിലുടമക്ക് ഏകപക്ഷീയമായി നിശ്ചിതകാലത്തേക്ക് തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലാളി യൂനിയനുകളുമായി ചർച്ചയോ കൂടിയാലാചനയോ നടത്താതെയും പാർലമെൻറിൽ കൊണ്ടുവരാതെയും എക്സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. തൊഴിൽ സംബന്ധിച്ച പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയെയും മറികടന്നാണ് നടപടി. പാർലമെൻറ് ചേരുന്ന സമയത്ത് സഭയിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണമെന്ന നടപടിക്രമവും കേന്ദ്ര സർക്കാർ ലംഘിച്ചു.
വ്യവസായ ലോബിയിൽനിന്നുള്ള സമ്മർദത്തെ തുടർന്നാണ് ഭേദഗതി ധൃതിപിടിച്ച് കൊണ്ടുവന്നതെന്ന ആക്ഷേപം ശക്തമാണ്. ഏെതാരു തൊഴിലുടമക്കും തൊഴിലാളികളെ ഒറ്റയടിക്ക് ഒഴിവാക്കി യന്ത്രവത്കരണം നടത്താനും തൊഴിൽശാല പെെട്ടന്ന് അടച്ചുപൂട്ടാനും പുതിയ വിജ്ഞാപനത്തിലൂടെ സാധിക്കും. പരിചയസമ്പന്നരായ തൊഴിലാളികളുടെ സേവനം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഭേദഗതി വ്യവസായ സ്ഥാപനങ്ങളിൽ അപകടം വർധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ബി.ജെ.പി സർക്കാറിെൻറ തീരുമാനത്തിനെതിരെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ബി.എം.എസ് അഖിലേന്ത്യ നേതൃത്വം രംഗത്തുവന്നു. വിവാദ വിജ്ഞാപനം പിൻവലിക്കണമെന്ന് ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് സി.കെ. സജി നാരായണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.