ഐസറിൽ ബി.എസ്-എം.എസ്: ഓൺലൈൻ അപേക്ഷ തുടങ്ങി
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസറുകൾ) ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര 'BS-MS' ഡ്യുവൽ ഡിഗ്രി, നാലുവർഷത്തെ 'ബി.എസ്' ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. 'SCB', 'KVPY' ചാനൽ വഴി അപേക്ഷിക്കുന്നവർക്കാണ് അവസരം. അപേക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1000 രൂപ മതി.
സ്റ്റേറ്റ് സെൻട്രൽ ബോർഡ് പ്ലസ് ടു, 'KVPY' യോഗ്യത നേടുന്നവർക്ക് ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iiseradmission.in എന്ന അഡ്മിഷൻ പോർട്ടലിൽ ഇതിനുള്ള സൗകര്യെമാരുക്കിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഏഴ് ഐസറുകളാണുള്ളത്. ഐസർ ഭോപാലിൽ മാത്രമാണ് ബി.എസ് പ്രോഗ്രാമുള്ളത്. എൻജിനീയറിങ് സയൻസിലും ഇക്കണോമിക് സയൻസസിലുമാണ് പഠനാവസരം.
ഗവേഷണത്തിന് പ്രാമുഖ്യമുള്ള പാഠ്യപദ്ധതികളാണ് ഐസറുകളിലുള്ളത്. ഓരോ ഐസറിലും 'ബി.എസ്-എം.എസ്' പ്രോഗ്രാമിൽ ലഭ്യമായ സീറ്റുകൾ-തിരുവനന്തപുരം (വിതുര) 280, തിരുപ്പതി 181, പുണെ 288, മൊഹാലി 244, കൊൽക്കത്ത 240, ഭോപാൽ 252, ബെർഹാംപുർ 256. ഭോപാലിൽ ബി.എസ് കോഴ്സിൽ 115 സീറ്റുകളുണ്ട്.
ശാസ്ത്രവിഷയങ്ങളിൽ 2020/2021 വർഷത്തിൽ പ്ലസ് ടു തത്തുല്യപരീക്ഷ പാസായിട്ടുള്ളവർക്കാണ് പ്രവേശനം. ഐസർ അഡ്മിഷൻ ബോർഡ് നിശ്ചയിക്കുന്ന കട്ട്-ഒാഫ് മാർക്ക് നേടുന്നവർക്കാണ് അഡ്മിഷൻ. ഐസർ അഭിരുചി പരീക്ഷയിൽ SCB ചാനൽ വഴി അപേക്ഷിക്കുന്നവർ യോഗ്യത നേടുകയും വേണം. സെപ്റ്റംബർ 17ന് ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ദേശീയതലത്തിൽ നടത്തും.
ജെ.ഇ.ഇ അഡ്വാൻസ്ഡ് ചാനൽ വഴി പ്രവേശനം നേടുന്നവർക്ക് അപേക്ഷസമർപ്പണത്തിന് പ്രത്യേകം സമയം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iiseradmission.in കാണുക. സംശയനിവാരണത്തിന് ask-jac2021@iiserkol.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.