ഉയരങ്ങൾ കീഴടക്കാൻ െഎ.ഇ.എസ്
text_fieldsസാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളെ സംബന്ധിച്ച് ‘കരിയർ’ വളർച്ചക്ക് സഹായകമാകുന്ന ധാരാളം തൊഴിൽ രംഗങ്ങൾ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ലഭ്യമാണ്. സർക്കാർ മേഖലയിൽ ലഭ്യമാകുന്ന ഏറ്റവും തിളക്കമാർന്ന തൊഴിൽരംഗം ‘ഇന്ത്യൻ ഇക്കണോമിക് സർവിസാണ്’. ‘െഎ.ഇ.എസ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൗ സിവിൽ സർവിസ് രംഗം അധികാരവും പദവിയും നൽകുന്നതു കൂടാതെ അക്കാദമിക് വളർച്ചക്ക് അനുകൂലമായ സാഹചര്യങ്ങളും ഒരുക്കിത്തരുന്നു.
1961ൽ രാജ്യത്ത് നിലവിൽവന്ന ഒാൾ ഇന്ത്യ സർവിസാണ് ‘ഇന്ത്യൻ ഇക്കണോമിക് സർവിസ്’. ഇൗ സർവിസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ രാജ്യത്താകമാനമായി നടത്തുന്ന മത്സര പരീക്ഷയിലൂടെയാണ്. ഇൗ മത്സരപ്പരീക്ഷ ആരംഭിച്ചത് 1967-ലാണ്. സർക്കാറിന് സാമ്പത്തികോപദേശം നൽകുക, സാമ്പത്തിക ഭരണം, വികസന നയങ്ങൾ നടപ്പാക്കൽ, സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കൽ, വില നിശ്ചയിക്കൽ, രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് ഇൗ സർവിസിെൻറ ചുമതലകൾ.
ഇന്ന് രാജ്യത്ത് ഇന്ത്യൻ ഇക്കണോമിക് സർവിസിൽ ഏതാണ്ട് 500 ഒാഫിസർമാരുണ്ട്. ഇതിൽ അഞ്ച് പ്രിൻസിപ്പൽ അഡ്വൈസർ (സിവിൽ സർവിസിലെ സെക്രട്ടറിയുടെ പദവിക്കു തുല്യമായത്), 15 സീനിയർ ഇക്കേണാമിക് അഡ്വൈസർ (അഡീഷനൽ സെക്രട്ടറിയുടെ പദവിക്ക് തുല്യം), 89 ഇക്കണോമിക് അഡ്വൈസേഴ്സ് (ജോയൻറ് സെക്രട്ടറി പദവിക്കു തുല്യം) ഉൾപ്പെടുന്നു. ഇൗ തസ്തികകളിലേക്കാണ് യു.പി.എസ്.സി നിയമനം നടത്തുന്നത്.
നിയമനം എങ്ങനെ?
ദേശീയതലത്തിൽ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെയും തുടർന്നുള്ള വാചാ പരീക്ഷയുടെയും മാർക്കിെൻറ അടിസ്ഥാനത്തിലാണ് ഇൗ സർവിസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ പ്രസിദ്ധീകരിക്കുന്ന അറിയിപ്പിൽ ആ വർഷം ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണവും പ്രസിദ്ധീകരിക്കാറുണ്ട്.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകൻ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നും ഇക്കേണാമിക്സ്, അൈപ്ലഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക് എന്നി വിഷയങ്ങളിൽ ഏതിലെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം ഉണ്ടാകണം. അവസാനവർഷ ബിരുദാനന്തര പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും പരീക്ഷ എഴുതാൻ യോഗ്യതയുണ്ട്. ഉദ്യോഗാർഥി 21 വയസ്സ് കഴിഞ്ഞയാളും 30 വയസ്സ് പൂർത്തിയാകാത്ത ആളുമാകണം.
പരീക്ഷ രീതി
െഎ.ഇ.എസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലേക്കായി നടത്തുന്ന മത്സരപരീക്ഷക്ക് രണ്ടുഭാഗങ്ങളുണ്ട്.
1. എഴുത്തുപരീക്ഷ. 2. വാചാ പരീക്ഷ.
എഴുത്തുപരീക്ഷക്ക് ഇക്കണോമിക്സ് വിഷയത്തിൽനിന്നുള്ള പരീക്ഷയും ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പൊതുവിജ്ഞാനവും ഉൾപ്പെടെ ആറു പേപ്പറുകളുണ്ട്.
1. ജനറൽ ഇംഗ്ലീഷ് (100 മാർക്ക്), 2. പൊതുവിജ്ഞാനം (100 മാർക്ക്), 3. ഇക്കണോമിക് പേപ്പർ I (200 മാർക്ക്), 4. ഇക്കണോമിക് പേപ്പർ II (200 മാർക്ക്), 5. ഇക്കണോമിക് പേപ്പർ III (200 മാർക്ക്), 6. ഇന്ത്യൻ ഇക്കോണമി (200 മാർക്ക്).
ഇക്കണോമിക് പേപ്പറുകൾ ഒന്നുമുതൽ മൂന്നുവരെ സാമ്പത്തിക ശാസ്ത്രത്തിെൻറ ആഴങ്ങളിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും. സാമ്പത്തികശാസ്ത്ര പഠനങ്ങളുടെ പ്രധാന വിഷയങ്ങളായ മൈക്രോ ഇക്കണോമിക്സ്, മാേക്രാ ഇക്കണോമിക്സ്, പബ്ലിക് ഫിനാൻസ്, ഇൻറർ നാഷനൽ ഇക്കണോമിക്സ്, മോണിറ്ററി ഇക്കണോമിക്സ്, ഗ്രോത്ത് ആൻഡ് ഡെവലപ്മെൻറ്, ഇക്കണോമെട്രിക്സ് ആൻഡ് എൻവയൺമെൻറൽ ഇക്കണോമിക്സ് എന്നിവയിൽനിന്നും ചോദ്യങ്ങളുണ്ടാകും.
എഴുത്തുപരീക്ഷയെ തുടർന്നു വരുന്ന വാചാ പരീക്ഷക്കും 200 മാർക്കാണ്. യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നിശ്ചയിക്കുന്ന ശതമാനം മാർക്ക് എഴുത്തുപരീക്ഷക്ക് ലഭിക്കുന്ന മുഴുവൻ മത്സരാർഥികളെയും വാചാ പരീക്ഷക്കായി യൂനിയൻ പബ്ലിക് സർവിസ് കമീഷൻ വിളിക്കും. വാചാ പരീക്ഷക്ക് ഇൻറിമേഷൻ ലഭിക്കുന്ന ഉദ്യോഗാർഥികൾ ‘സെൻട്രൽ സ്റ്റാൻഡിങ് മെഡിക്കൽ ബോർഡിെൻറ’ മെഡിക്കൽ പരിശോധനയും നടത്തേണ്ടതുണ്ട്. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ െഎ.ഇ.എസിൽ നിയമനം നൽകുന്നത്.
നിയമനങ്ങൾ എവിടെ?
ഇന്ത്യൻ ഇക്കണോമിക് സർവിസിൽ ജോലി ലഭിക്കുന്നവർക്ക് പ്രധാനമായും പ്ലാനിങ് കമീഷൻ, ധനമന്ത്രാലയം, കൃഷി വകുപ്പ്, വ്യവസായ വികസന വകുപ്പ്, ലേബർ ആൻഡ് എംേപ്ലായ്മെൻറ് വകുപ്പ്, റൂറൽ ഡെവലപ്മെൻറ്, കോമേഴ്സ് തുടങ്ങിയ വകുപ്പുകളിലും ഒാഫിസുകളിലുമാണ് നിയമനം ലഭിക്കുക.
ഇൗ വകുപ്പുകളിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ‘പ്രിൻസിപ്പൽ അഡ്വൈസർ’ പദവി വരെ സ്ഥാനക്കയറ്റം ലഭിക്കും.
ഇന്ത്യൻ സിവിൽ സർവിസുകളായ െഎ.എ.എസ്, െഎ.പി.എസ് മുതലായ സർവിസിൽനിന്നും ഭിന്നമായി ഇന്ത്യൻ ഇക്കണോമിക് സർവിസ് ഉദ്യോഗസ്ഥരുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. ആയതിനാൽ ഇക്കണോമിക് സർവതസിലെ ഉദ്യോഗസ്ഥരെ വകുപ്പുതന്നെ സാമ്പത്തിക ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം നടത്താനും ഗവേഷണ തീസിസുകൾ പ്രസിദ്ധീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യൻ ഇക്കണോമിക് സർവിസിലെ ഉദ്യോഗസ്ഥർക്ക് ഉപരിപഠനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി നാലുവർഷം വരെ അവധി ശമ്പളത്തോടെ അനുവദിക്കാറുണ്ട്. ഇന്ത്യൻ ഇക്കണോമിക് സർവിസിലെ ഉദ്യോഗസ്ഥന് വിദേശ സർവകലാശാലയിൽ ഉപരിപഠനം നടത്താനും ഗവൺമെൻറ് അവധിയും ശമ്പളവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.