റെസ്യൂമെ -സ്വപ്ന േജാലിക്കായുള്ള ആദ്യ കടമ്പ
text_fieldsഒരേ വിദ്യാഭ്യാസ യോഗ്യതയും ഏതാണ്ടൊരേ കഴിവുമുള്ള രണ്ടുപേര്‍. ഇരുവരും ഒരു സ്ഥാപനത്തില്‍ ജോലിക്കപേക്ഷിച്ചു. സാധാരണ ഗതിയില്‍ അഭിമുഖത്തിനായി രണ്ടുപേരെയും വിളിക്കേണ്ടതാണ്. എന്നാലിവിടെ അഭിമുഖത്തിന് വിളിച്ചത് ഒരാളെ മാത്രം. കാരണമെന്താവും? യഥാര്‍ഥത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ണുംപൂട്ടി റെസ്യൂമെ അയക്കുന്നതിന് മുമ്പേ ചിന്തിക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍, ജോലിപരിജ്ഞാനം എന്നിവയേക്കാള്‍ റെസ്യൂമെക്ക് പ്രാധാന്യം ലഭിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും അനുഭവസമ്പത്തിനെയും മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ റെസ്യൂമെകള്‍ക്കാവണം. ഒരു ജോലിയില്‍ കാലെടുത്തുവെക്കുന്നതിനു മുമ്പുള്ള ആദ്യത്തെ കടമ്പയാണ് റെസ്യൂമെ എന്ന ഓര്‍മയുണ്ടായിരിക്കണം.
റെസ്യൂമെ എന്നാലെന്ത്?
ജോലി നല്‍കുന്ന ആള്‍ക്കോ സ്ഥാനപനത്തിനോ നമ്മളെ കുറിച്ചുള്ള കാഴ്ചപ്പാട് ആദ്യമായി രൂപപ്പെടുന്നത് റെസ്യുമെയിലൂടെയാണ്. സംക്ഷിപ്തം എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കാണ് റെസ്യൂമെ. സംക്ഷിപ്തമായ ജീവിതരേഖയാണ് അത്്. ഒരു വ്യക്തിയുടെ സ്വത്വം നിര്‍വചിക്കാവുന്ന കുറിപ്പുകളാണ് റെസ്യൂമെ. വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കഴിവുകള്‍ എന്നിവയുടെ ചുരുക്കെഴുത്താണ് അതിലുണ്ടാവുക. ഒരാളെക്കുറിച്ച് മറ്റൊരാള്‍ എഴുതുന്നപോലെ വസ്തുനിഷ്ഠമായാണ് റെസ്യൂമെ രേഖപ്പെടുത്തേണ്ടത്.
ഒരു ജോലി സമ്പാദിക്കുകയെന്നതാണ് റെസ്യുമെയുടെ പൊതുവും പ്രധാനവുമായ ലക്ഷ്യം. അതുകൊണ്ടു തന്നെ മുമ്പെന്നോ തയ്യാറാക്കി വെച്ച റെസ്യൂമെ എല്ലാ ജോലികള്‍ക്കും ഫോര്‍ഡ്‌വേര്‍ഡ് ചെയ്തികൊണ്ടിരിക്കരുത്. ഓരോ ജോലിക്കും അതിേൻറതായ രീതിയില്‍ റെസ്യൂമെ പുതുക്കേണ്ടത് അത്യാവശ്യമാണ്. ബയോഗ്രഫിക്കല്‍ ഡാറ്റ, ബയോ- ഇന്‍ഫോര്‍മേഷന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ ഒരു വ്യക്തിയുടെ ക്രമാനുസൃതമായ വികാസം റെസ്യൂമെയിൽ രേഖപ്പെടുത്താം. വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍, ഹോബികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും അടയാളപ്പെടുത്തണം. ഇതിലൂടെ ഒരു വ്യക്തിയുടെ നേട്ടങ്ങളും അംഗീകാരങ്ങളും കഴിവുകളും സാധ്യതകളും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഒരാളിെൻറ ജീവിതരേഖ പ്രാഥമികമായ ചില ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ഒരാള്‍ സ്വയം നടത്തുന്ന വിലയിരുത്തലോ വെളിപ്പെടുത്തലോ ആണത്. വ്യക്തി സ്വന്തം വളര്‍ച്ചയുടെ ഘട്ടങ്ങള്‍ റെസ്യൂമെയിലൂടെ സ്വയം വെളിപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ജീവിതരേഖ അതെഴുതുന്ന വ്യക്തിയുടെ അഭിരുചികളും കാഴ്ചപ്പാടുകളും ലളിതമായി ആവിഷ്‌കരിക്കുന്നു. ഇന്നലെയും ഇന്നും രേഖപ്പെടുത്തുന്ന വ്യക്തി, നാളെയുള്ള തെൻറ പ്രകടനങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളും അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ജീവിതരേഖ അവനവനെക്കുറിച്ചുള്ള സത്യസന്ധമായ കുറിപ്പാകുന്നത്. ഇത്തരം സത്യസന്ധമായ വിലയിരുത്തലില്‍ പിഴവുകളോ കാപട്യമോ ഉണ്ടാവരുത്.
റെസ്യൂമെകള്‍ പലവിധം
ക്രോണോളജിക്കല്‍ റെസ്യൂമെ: ആദ്യമായി ചെയ്ത ജോലി മുതല്‍ നിലവിലെ ജോലി വരെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പരമ്പരാഗത രീതി. ഒരേ കരിയര്‍ മേഖലയില്‍ തന്നെ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കു പറ്റിയ രീതിയിലുള്ള റെസ്യൂമെ ആണിത്. നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചകൾ, തീരുമാനങ്ങൾ, ജോലിയോടുള്ള താല്‍പര്യം എന്നിവയെ കുറിച്ച് ഇതിലൂടെ കണ്ടെത്താനാകും.
ഫങ്ഷണല്‍ റെസ്യൂമെ: അപേക്ഷിക്കുന്ന ജോലിക്കു വേണ്ട ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ളതാണു ഫങ്ഷണല്‍ റെസ്യൂമെ. ഇത്തരം റെസ്യൂമെകളില്‍ നിങ്ങളുടെ കരിയറിലുണ്ടായ താളപ്പിഴകള്‍ മറച്ചുപിടിക്കാനാകും.
കോംബിനേഷണല്‍ റെസ്യൂമെ: ക്രോണോളജിക്കല്‍, ഫങ്ഷണല്‍ റെസ്യൂമെകളുടെ നല്ലവശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള രീതിയാണിത്. വ്യത്യസ്ത കരിയര്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോംബിനേഷണല്‍ റെസ്യൂമെകൾ ഉപയോഗിക്കാവുന്നതാണ്.
മികച്ച റസ്യൂമെയുടെ ചേരുവകൾ
റെസ്യൂമെ ഏതുവിഭാഗത്തില്‍ പെട്ടതായാലും എങ്ങനെ എഴുതണമെന്നതിന് ചില ചിട്ടകളുണ്ട്. ഇൻറര്‍നെറ്റ് വഴി പലവിധ മാതൃകകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. എന്നാല്‍ അവയുടെ പകര്‍പ്പില്‍ ജീവിതരേഖ അടയാളപ്പെടുത്തുന്നത് ശരിയല്ല. ഇത് ആള്‍ക്കൂട്ടത്തില്‍ ഒരാളാവാനേ നിങ്ങളെ സഹായിക്കൂ. വേറിട്ട റെസ്യൂമെ ജോലിയിലേക്കുള്ള നിങ്ങളുടെ വഴി എളുപ്പമാക്കും. മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തനിക്ക് ഏറ്റവുമനുയോജ്യമായ മാതൃക സ്വയം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങളുടെ വ്യക്തിത്വത്തില്‍ മുഴച്ചു നില്‍ക്കുന്ന ഘടങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിന് പരിചയസമ്പന്നരുടെ ഉപദേശം തേടുകയുമാവാം.
ഭാഷ ലളിതമാക്കാം
ജീവിതരേഖ ലളിതമായ ഭാഷയിലാണ് എഴുതേണ്ടത്. അത് ആര്‍ക്കും മനസ്സിലാകാവുന്നവിധം സ്പഷ്ടമായി വളച്ചൊടിക്കലുകള്‍ ഇല്ലാതെ രേഖപ്പെടുത്തണം. ആകര്‍ഷകവും കാവ്യാത്മകവുമായ ഭാഷ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാം. റെസ്യൂമ എഴുതുമ്പോള്‍ പൊലിപ്പിച്ചെഴുതുകയോ ഇല്ലാത്ത കാര്യങ്ങള്‍ എഴുതുകയോ അരുത്. കാരണം അഭിമുഖത്തിനായി എത്തുമ്പോള്‍ റെസ്യൂമെയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ഉയരാനിടയുണ്ട്. നിങ്ങൾ എഴുതിയ കള്ളം നിങ്ങൾ തന്നെ മറന്നുപോകാനിടയുള്ളതിനാൽ ഇതിനെകുറിച്ച് അഭിമുഖത്തിനിടയിൽ ഉയരുന്ന ചോദ്യം നിങ്ങളെ കുഴയ്ക്കും.
ശ്രദ്ധിക്കാം ലേഒൗട്ടിലും
റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഉള്ളടക്കവും ഭാഷയും ഡിസൈനിങ്ങും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഏത് സ്ഥാപനത്തിലേക്കാണ് അപേക്ഷിക്കുന്നത്, ഏത് ഉദ്യോഗത്തിനാണ് അപേക്ഷിക്കുന്നത് എന്നതനുസരിച്ച് റെസ്യൂമെ തയ്യാറാക്കണം. വൃത്തിയുള്ള ഫോണ്ടില്‍ കൃത്യമായ മാര്‍ജിന്‍ സ്‌പേസ് നല്‍കി റെസ്യൂമെ തയ്യാറാക്കാം.
ശരിയായ കീവേഡുകളാകും ഇനിമുതല്‍ റെസ്യൂമെ പരീക്ഷയുടെ ആദ്യഘട്ടത്തില്‍ നമ്മെ രക്ഷിക്കുക. കാലത്തിനനുസരിച്ചുള്ള ഈ മാറ്റങ്ങള്‍ അറിയണം. സ്ഥാപനത്തിലെത്തുന്ന അപേക്ഷകളില്‍നിന്ന് എല്ലാം ആദ്യമേ പൂര്‍ണമായി വായിക്കണമെന്നില്ല. പകരം അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ്വെയറുകൾ റെസ്യൂമെകള്‍ തരം തിരിച്ച് മികച്ചവ കണ്ടെത്തി കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഏത് ജോലിക്കാണോ അപേക്ഷിക്കുന്നത് ആ ജോലിയോടിണങ്ങിനില്‍ക്കുന്ന താക്കോല്‍ വാക്കുകളും തലവാചകങ്ങളും അപേക്ഷയില്‍ ഭംഗിയായി ചേര്‍ക്കുമ്പോഴാണ് തെരഞ്ഞെടുപ്പിനുള്ള സാധ്യത ഏറുന്നത്.
കഴിവുകള്‍, മുന്‍പരിചയം, യോഗ്യത
റെസ്യൂമെ തയ്യാറാക്കുേമ്പാൾ ഏറ്റവും പ്രധാനമാണ് ‘സ്‌കില്‍സ് & എബിലിറ്റീസ്’ എന്ന ഭാഗം. ജോലിക്കു പരിഗണിക്കുന്നവരുടെ കണ്ണ് ആദ്യമുടക്കുന്നത് ഇതിലായിരിക്കും. അപേക്ഷിക്കുന്ന ജോലിക്കു പരിഗണിക്കത്തക്കവിധമുള്ള കഴിവുകള്‍, സാങ്കേതിക ജ്ഞാനം, മറ്റു ശേഷികള്‍ എന്നിവ രേഖപ്പെടുത്താം. മറ്റൊരു പ്രധാനഭാഗം ‘റെസ്യൂമെ സമ്മറി സ്റ്റേറ്റ്മെൻറ്’ ആണ്. നിങ്ങളുടെ കഴിവിെൻറയും തൊഴിൽപരിചയത്തിെൻറയും സത്ത അടങ്ങുന്നത് ഇതിലാണ്. ഒബ്‌ജെക്ടീവ് പോലെ തന്നെ ഒന്നോ രണ്ടോ വരി മതി ഇതും.
മുൻപരിചയവും യോഗ്യതകളും രേഖപ്പെടുത്താൻ ‘എക്‌സ്പീരിയന്‍സ് & ക്വാളിഫിക്കേഷന്‍സ്’ എന്നു തലക്കെട്ടു നല്‍കാം. ഏറ്റവും ഒടുവില്‍ ചെയ്ത ജോലിയിൽ തുടങ്ങി മറ്റു വിവരങ്ങൾ താഴോട്ട് എഴുതാം. ജോലി ചെയ്ത സ്ഥലം, എത്രകാലം, ഏത് തസ്തികയിൽ തുടങ്ങിയ വിവരങ്ങള്‍ നൽകണം. ഇവ ശ്രദ്ധിക്കത്തക്ക വിധം ബുള്ളറ്റായി നൽകാം. ക്വാളിഫിക്കേഷനിൽ എസ്.എസ്.എൽ.സി മുതലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ഇതിൽ മാര്‍ക്ക്, ഗ്രേഡ് എന്നിവയും നൽകാം.
റെസ്യൂമെയില്‍ ശ്രദ്ധിക്കേണ്ടത്
- നാലു പ്രാവശ്യമെങ്കിലും റെസ്യൂമെ വായിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുക.
- ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയവ കൃത്യമായി നൽകണം.
- ഒാരോ ജോലിക്കും ഉതകുന്ന തരത്തിൽ റെസ്യൂമെ പരിഷ്കരിക്കണം.
- ഒന്നോ രണ്ടോ പേജിൽ ഒതുക്കണം. ഒറ്റ വായനയില്‍ തന്നെ നമ്മെ കുറിച്ച് കാര്യങ്ങൾ മനസിലാകുന്ന തരത്തിൽ ലളിതവും വ്യക്തവുമായിരിക്കണം.
ഇവ പാടില്ല
- അക്ഷരത്തെറ്റ് നിർബന്ധമായും ഒഴിവാക്കുക. നിങ്ങളുടെ യോഗ്യത ചോദ്യം ചെയ്യപ്പെടാൻ പോലും അക്ഷരത്തെറ്റ് കാരണമായേക്കാം.
- റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഒരിക്കലും കൈയ്യെഴുത്തില്‍ തയ്യാറാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.
- റെസ്യൂമെയില്‍ ഫോട്ടോ നിര്‍ബന്ധമല്ല. നിർദേശിക്കുകയാണെങ്കിൽ മാത്രം നൽകുക.
- മതം, ജാതി, വിവാഹ കാര്യം, ഫെയ്‌സ്ബുക് അക്കൗണ്ട് ലിങ്ക് തുടങ്ങിയവയും ഒഴിവാക്കാം.
- പാസ്പോര്‍ട്ട് നമ്പർ, വിരലടയാളം, ഒപ്പ് എന്നിവ വേണ്ട.
- ശമ്പളത്തെ കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.