സാധ്യതകളൊരുക്കി ഗണിതശാസ്ത്രം
text_fieldsപ്യുവർ സയൻസ് എന്ന് അറിയപ്പെടുന്ന പഠനശാഖകളിലൊന്നാണ് ഗണിതശാസ്ത്രം. ഇന്ന് കാണുന്ന ശാസ്ത്ര, സാേങ്കതികവിദ്യ മുന്നേറ്റത്തിന് കേന്ദ്രശക്തിയായി പ്രവർത്തിച്ചതും പ്രവർത്തിക്കുന്നതും ഗണിതശാസ്ത്രത്തിെൻറ കണ്ടെത്തലുകളും നിയമങ്ങളുമാണ്. ഗണിതശാസ്ത്ര പഠനത്തിനുള്ള താൽപര്യം വിദ്യാർഥികൾക്കിടയിൽ വർഷങ്ങൾ കഴിയും തോറും ഏറിവരുന്നു എന്നാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുള്ള പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഗണിതശാസ്ത്ര നിയമങ്ങൾ എല്ലാ ശാസ്ത്രീയ പഠനങ്ങൾക്കും ഉപയോഗിക്കുന്നു. എൻജിനീയറിങ്ങിലും അനുബന്ധ പഠനമേഖലകളിലും മാത്രമല്ല ലോജിസ്റ്റിക് പ്രൊഡക്ഷൻ, മാനേജ്മെൻറ് പഠനശാഖകൾ, കോമേഴ്സുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഗണിതശാസ്ത്ര നിയമങ്ങൾ കാര്യമായി ഉപയോഗിക്കുന്നു. ഗണിതശാസ്ത്രത്തിെൻറ സാധ്യതകൾ പരിചയപ്പെടാം.
വിദ്യാഭ്യാസ യോഗ്യതയും പഠനരീതിയും
ഗണിതശാസ്ത്രത്തിൽ ബിരുദപഠനം ആഗ്രഹിക്കുന്ന ആൾ 10, പ്ലസ് ടു പഠനം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടാകണം.
കേരളത്തിലെ ചില സർവകലാശാലകളും കോളജുകളും ബിരുദതലത്തിൽ ഗണിതശാസ്ത്രപഠനത്തിന് പ്രവേശനം ലഭിക്കാൻ പ്ലസ് ടു പരീക്ഷ നിശ്ചിത ശതമാനത്തോടെ ജയിച്ചിട്ടുണ്ടാകണം എന്ന വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ, ബിരുദാനന്തര പഠനം ഗണിതശാസ്ത്രത്തിൽ നടത്താൻ കേരളത്തിലെ സർവകലാശാലകൾ നിഷ്കർഷിച്ചിട്ടുള്ളത് ഗണിതശാസ്ത്രത്തിലുള്ള ബിരുദമാണ്. ബിരുദപഠനത്തിൽനിന്നു വ്യത്യസ്തമായി നിശ്ചിതമായ മാർക്ക് ശതമാനവും പ്രവേശനപരീക്ഷകളും നടത്താറുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളും ഗണിതശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര പഠനം നടത്താൻ അവസരം നൽകുന്നുണ്ട്. ബിരുദ ബിരുദാനന്തര പഠനം ഗണിതശാസ്ത്രത്തിൽ നടത്തിയിട്ടുള്ള വിദ്യാർഥികൾക്ക് ഗവേഷണരംഗത്തേക്ക് തിരിയാൻ കഴിയും.
പ്യൂവർ മാത്തമാറ്റിക്സ് (Pure Mathematics) ഗണിതശാസ്ത്രത്തിെൻറ പ്രാഥമികവും വികസിതവുമാകുന്ന അറിവിെന അന്വേഷിക്കുേമ്പാൾ അപ്ലൈഡ് മാത്തമാറ്റിക്സ് (Applied Mathematics) പ്യൂവർ മാത്തമാറ്റിക്സ് വികസിപ്പിച്ചെടുത്ത തിയറികളും, നിയമങ്ങൾ പ്രാേയാഗികതലത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതും പഠിപ്പിക്കുന്നു.
പഠനം എവിടെയെല്ലാം
ഗണിതശാസ്ത്രപഠനത്തെ കോഴ്സുകളുടെ പ്രത്യേകത വെച്ച് പ്രധാനമായും രണ്ടായി തിരിക്കാം:
1. ഇൻറഗ്രേറ്റഡ് ഡിഗ്രിപഠനം: ഇൻറഗ്രേറ്റഡ് ഡിഗ്രി പഠനം എന്നാൽ പ്ലസ് ടു പഠനത്തിനുശേഷം ബി.എസ്സി, എം.എസ്സി ഒരുമിച്ച് നൽകുന്ന 4 -5 വർഷ പഠനദൈർഘ്യമുള്ള പഠനരീതിയാണ്. ഇൻറഗ്രേറ്റഡ് ബി.എസ്/ എം.എസ് പഠനങ്ങൾ പ്രധാനമായും നടക്കുന്നത് ദേശീയ പ്രാധാന്യമുള്ള സർവകലാശാലകളിലും കേന്ദ്ര സർവകലാശാലകളിലും ചുരുക്കം ചില സ്വകാര്യ സർവകലാശാലകളിലും കൽപിത സർവകലാശാലകളിലുമാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് (െഎ.െഎ.എസ്.സി) (www.iisc.ernet.in)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) ബോംബെ (www.iitb.ac.in)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (െഎസർ) (എട്ട് എണ്ണം)
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (www.niser.ac.in)
അമൃത വിശ്വവിദ്യാപീഠം യൂനിവേഴ്സിറ്റി (www.amrita.edu).
2. ബിരുദതലത്തിൽ ഗണിതശാസ്ത്രം പഠിച്ചശേഷം ബിരുദാനന്തര തലത്തിൽ ഗണിതശാസ്ത്ര പഠനവും ഗവേഷണവും നടത്താനുള്ള അവസരം കേരളത്തിലെ എല്ലാ സർവകലാശാലകളിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലുമുണ്ട്.
കൂടാതെ ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായ സ്ഥാപനങ്ങൾ ഗണിതശാസ്ത്ര പഠനത്തിൽ ബിരുദാനന്തര പഠനവും ഗവേഷണ സൗകര്യങ്ങളും നൽകുന്നു. ഇവയിൽ ചില സ്ഥാപനങ്ങൾ ചുവടെ:
മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ
മെഹ്ത റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാത്തമാറ്റിക്സ് ആൻഡ് മാത്തമാറ്റിക്കൽ ഫിസിക്സ്, അലഹബാദ്
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച് മുംബൈ
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാത്തമാറ്റിക്കൽ സയൻസ് താരാമണി ചെന്നൈ
സെൻറർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ആൻഡ് കമ്പ്യൂട്ടർ സിമുലേഷൻ, ബംഗളൂരു.
ഗണിതശാസ്ത്രത്തിൽ ഉപരിപഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. സ്കൂൾ, കോളജ് അധ്യാപനജോലി തുടങ്ങി ബാങ്കിങ്, ഇൻഷുറൻസ്, ലോജിസ്റ്റിക്, പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് മേഖലകളിലും കാർഷിക ഗവേഷണരംഗത്തും സാമ്പത്തിക ശാസ്ത്രരംഗത്തും ഇൻഫർമേഷൻ ആൻഡ് ഡാറ്റ പ്രോസസിങ് രംഗത്തും തൊഴിൽസാധ്യതകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.