പരാജയങ്ങളെ നേരിടാനുള്ള കഴിവാണ് വിജയത്തിന്റെ താക്കോൽ - സഹ്ല പർവീൺ
text_fieldsതിരസ്കരിക്കപ്പെടുക എന്നത് ഒട്ടും സുഖമുള്ള അനുഭവമല്ല. എന്നാൽ, അത് ജീവിതത്തിൽ സാധാരണമാണ് താനും. നോ എന്ന് കേൾക്കുമ്പോഴെല്ലാം സങ്കടപ്പെടാൻ പോയാൽ പിന്നെ അതിന് മാത്രമേ സമയമുണ്ടാകൂ. അതിനാൽ NO എന്നാൽ നെക്സ്റ്റ് ഓപർച്യുനിറ്റി എന്ന് മാത്രമാണെന്ന് മനസ്സിലാക്കണമെന്ന് മോട്ടിവേഷനൽ സ്പീക്കർ സഹ് ല പർവീൺ. ‘വിജയകരമായ കൗമാരം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
പരാജയപ്പെടുമെന്ന പേടി കൊണ്ട് ഒന്നും ചെയ്യാതിരുന്നതുകൊണ്ട് കാര്യമില്ല. കുറവുകൾ ഇല്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതേക്കുറിച്ചോർത്ത് വിഷമിച്ചിരിക്കുന്നതിൽ അർഥമില്ല. പരാജയങ്ങളെ നേരിടാൻ പഠിക്കുക. എന്തുകാര്യം ചെയ്യുമ്പോഴാണ് സന്തോഷം ലഭിക്കുന്നത് എന്ന് കണ്ടെത്തി അത് നമ്മുടെ പാഷനാണെന്ന് തിരിച്ചറിഞ്ഞ് അത് പിന്തുടരാൻ ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.