എച്ച്.എ.എൽ ലിമിറ്റഡിൽ 100 മാനേജ്മെൻറ്, ഡിസൈൻ ട്രെയിനി ഒഴിവുകൾ
text_fieldsഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡ് റിസർച് ഡിസൈൻ സെൻററുകളിലേക്കും പ്രൊഡക്ഷൻ, റിപ്പയർ, ഓവർഹാൾ എയർക്രാഫ്റ്റ് യൂനിറ്റുകളിലേക്കും മറ്റും യുവ ഗ്രാേജ്വറ്റ് എൻജിനീയർമാരെ ടെക്നിക്കൽ മാനേജ്മെൻറ് െട്രയിനിയായും ഡിസൈൻ ട്രെയിനികളായും റിക്രൂട്ട് ചെയ്യുന്നു. 100 ഒഴിവുകൾ. കാസർകോഡ്, ബംഗളൂരു, ഹൈദരാബാദ്, നാസിക്, ലഖ്നോ, കാൺപുർ, ബാരക്പുർ എന്നിവിടങ്ങളിലാണ് നിയമനം.
മാനേജ്മെൻറ് ട്രെയിനി (ടെസ്നിക്കൽ) തസ്തികയിൽ 40 ഒഴിവുകളുണ്ട് (ജനറൽ 14, ഒ.ബി.സി-എൻ.സി.എൽ -11, ഇ.ഡബ്ല്യു.എസ്-5, എസ്.സി-7, എസ്.ടി-3). യോഗ്യത: ഇലക്ട്രിക്കൽ, ഇലക്േട്രാണിക്സ്, മെക്കാനിക്കൽ, മെറ്റലർജി, കമ്പ്യൂട്ടർ സയൻസ് ഡിസിപ്ലിനുകളിൽ 65 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമെടുത്തിരിക്കണം. എസ്.ടി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി 55 ശതമാനം.
ഡിസൈൻ ട്രെയിനി -ഒഴിവുകൾ 60 (ജനറൽ 27, ഒ.ബി.സി-എൻ.സി.എ-16, ഇ.ഡബ്ല്യു.സി-5, എസ്.സി-8, എസ്.ടി-4). യോഗ്യത ഏറോനോട്ടിക്കൽ, ഇലക്ട്രിക്കൽ, ഇലസ്ട്രോണിക്സ്, മെക്കാനിക്കൽ ഡിസിപ്ലിനുകളിൽ 65 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് ബിരുദമുണ്ടാവണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി 55 ശതമാനം. ഏറോനോട്ടിക്കൽ ഡിസിപ്ലിനിൽ യഥാക്രമം 60 ശതമാനം, 50 ശതമാനം എന്നിങ്ങനെ മാർക്ക് മതിയാകും. അവസാനവർഷ/സെമസ്റ്റർ ബി.ഇ./ബി. ടെക് വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി 5.4.2021ൽ 28 വയസ്സ്. സംവരണ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് വയസ്സിളവുണ്ട്.
അപേക്ഷ ഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. വിജ്ഞാപനം www.hal.india.comൽ കരിയേഴ്സ് ലിങ്കിലുണ്ട്.
അപേക്ഷ ഓൺലൈനായി ഏപ്രിൽ അഞ്ചുവരെ നിർദേശാനുസരണം സമർപ്പിക്കാം. ഓൺലൈൻ ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. 52 ആഴ്ച പരിശീലനം നൽകും. പൂർത്തീകരിക്കുന്നവർക്ക് 40,000-1,40,000 രൂപ ശമ്പള നിരക്കിൽ ഓഫിസറായി നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.