കരസേനയിൽ 100 വിമൻ മിലിട്ടറി പൊലീസ്
text_fieldsഇന്ത്യൻ ആർമിയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി (വിമൻ മിലിട്ടറി പൊലീസ്) തസ്തികയിൽ 100 ഒഴിവുകളിലേക്ക് റിക്രൂട്ട്മെൻറിനായി അപേക്ഷകൾ ക്ഷണിച്ചു. അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. 45 ശതമാനം മാർക്കോടെ (തത്തുല്യ ഗ്രേഡിൽ) പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
പ്രായപരിധി പതിനേഴര-ഇരുപത്തിയൊന്ന് വയസ്സ്. 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ഉയരം 152 സെ.മീറ്റർ. ഇതിനനുസൃതമായ ഭാരമുണ്ടാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസും വേണം. വൈകല്യങ്ങൾ ഉള്ളവരെ പരിഗണിക്കില്ല.
ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്. ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും.
അംബാല, ലഖ്നോ, ജബൽപൂർ, ബെൽഗാം, പൂണെ, ഷില്ലോങ് എന്നിവിടങ്ങളിൽ റിക്രൂട്ട്മെൻറ് റാലി സംഘടിപ്പിക്കും. ഹോം ഡിസ്ട്രിക്കിലും പരീക്ഷാകേന്ദ്രം പ്രതീക്ഷിക്കാം. എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് സെലക്ഷൻ.
കരസേനാ ജീവനക്കാർ/വിമുക്ത ഭടന്മാർ/war widows എന്നിവരുടെ പെൺകുട്ടികൾക്കും എൻ.സി.സി എ,ബി,സി സർട്ടിഫിക്കറ്റുള്ളവർക്കും വെയിറ്റേജ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.