ആർമി പബ്ലിക് സ്കൂളുകളിൽ ആയിരത്തോളം അധ്യാപക ഒഴിവ്
text_fieldsആർമി വെൽെഫയർ എജുക്കേഷൻ സൊസൈറ്റിക്കു കീഴിലെ 137 ആർമി പബ്ലിക് സ്കൂളുകളിലായി അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത അക്കാദമിക വർഷത്തിൽ ആയിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അതത് സ്കൂളുകളാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അതത് സ്കൂളുകൾക്കാണ് അപേക്ഷ നൽകേണ്ടത്.
യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് ഒാൺലൈൻ പരീക്ഷ (കംൈബൻഡ് സെലക്ഷൻ സ്ക്രീനിങ് എക്സാം) നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്യും. 2018 ജനുവരി 15, 16, 17 തീയതികളിലായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇൻറർവ്യൂവും അധ്യാപന മികവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അളക്കാനുള്ള പരീക്ഷയും ഉണ്ടാകും. പി.ജി.ടി, ടി.ജി.ടി, പി.ആർ.ടി വിഭാഗങ്ങളിലായാണ് ഒഴിവുകൾ. പി.ജി.ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും ബി.എഡും ടി.ജി.ടിക്കും പി.ആർ.ടിക്കും ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. പി.ആർ.ടിക്ക് ബിരുദവും ദ്വിവത്സര ഡിേപ്ലാമയും കഴിഞ്ഞവർക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോളജി, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്/ഇൻഫോർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. ഡിസംബർ21 വരെയാണ് അപേക്ഷിക്കാനാവുന്നത്. http://aps-csb.in ലൂടെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.