െഎ.ഒ.സി.എല്ലിൽ 1100 ട്രേഡ് അപ്രൻറിസ്
text_fieldsഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡ് ട്രേഡ് അപ്രൻറിസ് തസ്തികയിലെ 1100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുവാഹതി, ദിഗ്ബോയ്, ബംഗായീഗാവ് (അസം), ബറൗണി (ബിഹാർ), വഡോദര (ഗുജറാത്ത്), ഹാൽദിയ (പശ്ചിമബംഗാൾ), മഥുര (ഉത്തർപ്രദേശ്), പാനിപ്പത്ത് (ഹരിയാന), പാരദീപ് (ഒഡിഷ) എന്നിവിടങ്ങളിലെ റിഫൈനറികളിലാണ് ഒഴിവുകൾ.
- ട്രേഡ് അപ്രൻറിസ്/ അറ്റൻഡൻറ് ഒാപറേറ്റർ (കെമിക്കൽ പ്ലാൻറ്): കെമിക്കൽ വിഭാഗം. 316 ഒഴിവുകൾ. മൂന്നു വർഷത്തെ ബി.എസ്സിയാണ് (ഫിസിക്സ്, മാത്തമാറ്റിക്സ്, മെകിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി) യോഗ്യത.
- ട്രേഡ് അപ്രൻറിസ് (ഫിറ്റർ): മെക്കാനിക്കൽ വിഭാഗം. 118 ഒഴിവുകൾ. മെട്രിക്കുലേഷനും രണ്ടു വർഷത്തെ െഎ.ടി.െഎ (ഫിറ്റർ) കോഴ്സുമാണ് യോഗ്യത.
- ട്രേഡ് അപ്രൻറിസ് (േബായിലർ): മെക്കാനിക്കൽ വിഭാഗം. 70 ഒഴിവുകൾ. മൂന്നു വർഷത്തെ ബി.എസ്സിയാണ് (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി) യോഗ്യത.
- ടെക്നിക്കൽ അപ്രൻറിസ് (കെമിക്കൽ വിഭാഗം): 211 ഒഴിവുകൾ. കെമിക്കൽ എൻജിനീയറിങ്/ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിേപ്ലാമക്കാർക്ക് അപേക്ഷിക്കാം.
- ടെക്നിക്കൽ അപ്രൻറിസ്: വിഭാഗം മെക്കാനിക്കൽ. 144 ഒഴിവുകൾ. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിേപ്ലാമയാണ് യോഗ്യത.
- ടെക്നിക്കൽ അപ്രൻറിസ്: വിഭാഗം ഇലക്ട്രിക്കൽ: 169 ഒഴിവുകൾ. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിേപ്ലാമയാണ് യോഗ്യത.
- ടെക്നിക്കൽ അപ്രൻറിസ്: വിഭാഗം ഇൻസ്ട്രുമെേൻറഷൻ. 72 ഒഴിവുകൾ. ഇൻസ്ട്രുമെേൻറഷൻ/ ഇൻസ്ട്രുമെേൻറഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിേപ്ലാമയാണ് യോഗ്യത.
അപേക്ഷകർക്ക് ഒക്ടോബർ 31ന് 18നും 24നും ഇടയിലായിരിക്കണം പ്രായം. എഴുത്തുപരീക്ഷ, പേഴ്സനൽ ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞടുപ്പ്.
www.iocl.com ൽ What's New സെക്ഷനിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഒാൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിൻറ്ഒൗട്ട് അപേക്ഷിക്കുന്ന റിഫൈനറിയിലേക്ക് അയക്കണം. നവംബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം. നവംബർ 18 വരെ പ്രിൻറ്ഒൗട്ട് തപാലിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്ൈസറ്റ് കാണുക.
കേരളത്തിലും അവസരം
ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിൽ (െഎ.ഒ.സി.എൽ) ട്രേഡ് അപ്രൻറിസ് തസ്തികയിൽ കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, കർണാടക, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ട്രേഡ് അപ്രൻറിസ് ഫിറ്റർ, ട്രേഡ് അപ്രൻറിസ് ഇലക്ട്രീഷ്യൻ, ട്രേഡ് അപ്രൻറിസ് ഇലക്ട്രോണിക് മെക്കാനിക്, ട്രേഡ് അപ്രൻറിസ്-ഇൻസ്ട്രുെമൻറ് മെക്കാനിക്, ട്രേഡ് അപ്രൻറിസ്-ലബോറട്ടറി അസിസ്റ്റൻറ് (ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി സംവരണം ചെയ്ത ഒഴിവുകൾ) എന്നി തസ്തികകളിലാണ് ഒഴിവുകൾ.
കേരളത്തിൽ 46 ഒഴിവുകളാണുള്ളത്. ജനറൽ -29, എസ്.സി -നാല്, ഒ.ബി.സി -12, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. തമിഴ്നാടും പുതുച്ചേരിയും: 153 ഒഴിവുകൾ (ജനറൽ -77, എസ്.സി -29, എസ്.ടി -ഒന്ന്, ഒ.ബി.സി -41, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ -അഞ്ച്)
കർണാടക: 69 ഒഴിവുകൾ (ജനറൽ -34, എസ്.സി -11, എസ്.ടി -നാല്, ഒ.ബി.സി -18, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ -രണ്ട്)
തെലങ്കാന: 42 ഒഴിവുകൾ (ജനറൽ -22, എസ്.സി -ആറ്, എസ്.ടി -രണ്ട്, ഒ.ബി.സി -11, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ -ഒന്ന്)
ആന്ധ്രപ്രദേശ്: 44 ഒഴിവുകൾ (ജനറൽ -22, എസ്.സി -ഏഴ്, എസ്.ടി -മൂന്ന്, ഒ.ബി.സി -11, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ -ഒന്ന്)
ഒാരോ തസ്തികയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.iocl.com ലുണ്ട്. നവംബർ ഒന്നിന് 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടേയും പേഴ്സനൽ ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് നിയമനം. ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, കൊച്ചി, ബംഗളൂരു എന്നിവയാണ് പരീക്ഷകേന്ദ്രങ്ങൾ. നവംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.iocl.com ൽ Engagement of Trade Apprentices in IOCL (Mktg Divn ) - Southern Region: Click here to apply online എന്ന ലിങ്ക് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.