യൂക്കോ ബാങ്കിൽ 127 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖലയിലുള്ള കൊൽക്കത്ത ആസ്ഥാനമായ യൂക്കോ ബാങ്ക് മൂന്നു വർഷ കരാർ അടിസ്ഥാനത്തിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു.
127 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് ജനറൽ മാനേജർ-ഡിജിറ്റൽ ലെൻഡിങ് 1, ചീഫ് മാനേജർ-ഫിൻടെക് മാനേജ്മെന്റ് 1, ഡിജിറ്റൽ മാർക്കറ്റിങ് 1, സീനിയർ മാനേജർ-നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ 2, ഡേറ്റ ബേസ് അഡ്മിനിസ്ട്രേഷൻ 2, മർച്ചന്റ് ഓൺ ബോർഡിങ് 1, ഇന്നൊവേഷൻ ആൻഡ് എമർജിങ് ടെക്നോളജി 1, സോഫ്റ്റ്വെയർ ഡെവലപ്പർ 2; മാനേജർ-നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ 8.
ഡേറ്റബേസ് അഡ്മിനിസ്ട്രേഷൻ 3, മർച്ചന്റ് ഓൺബോർഡിങ് 3, ഇന്നൊവേഷൻ ആൻഡ് എമർജിങ് ടെക്നോളജി 3, സോഫ്റ്റ്വെയർ ഡെവലപ്പർ 2, MIS ആൻഡ് റിപ്പോർട്ട് ഡെവലപ്പർ 6, ഡേറ്റ അനലിസ്റ്റ് 4, ഡേറ്റ സയന്റിസ്റ്റ് 4, ഇക്കണോമിസ്റ്റ് 4, ലോ 13, ക്രെഡിറ്റ് 50; അസിസ്റ്റന്റ് മാനേജർ - മർച്ചന്റ് ഓൺബോർഡിങ് 2, ഇന്നൊവേഷൻ ആൻഡ് എമർജിങ് ടെക്നോളജി 2, ഫയർ ഓഫിസർ 1. വിശദവിവരങ്ങൾ www.ucobank.com/careers ൽ.അപേക്ഷഫീസ് 800. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി ഫീസില്ല. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് രേഖകൾ സഹിതം തപാലിൽ അയക്കണം. വിലാസം: ജനറൽ മാനേജർ, യൂക്കോ ബാങ്ക് ഹെഡ് ഓഫിസ്, നാലാം നില, എച്ച്.ആർ.എം വകുപ്പ്, 10 ബി.ടി.എം സരണി, കൊൽക്കത്ത, പശ്ചിമ ബംഗാൾ-700001
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.