Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാങ്ക് ഓഫ് ഇന്ത്യയിൽ...

ബാങ്ക് ഓഫ് ഇന്ത്യയിൽ 143 സ്​പെഷലിസ്റ്റ് ഓഫിസർ

text_fields
bookmark_border
ബാങ്ക് ഓഫ് ഇന്ത്യയിൽ 143 സ്​പെഷലിസ്റ്റ് ഓഫിസർ
cancel

കേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ഇന്ത്യ 143 സ്​പെഷലിസ്റ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofindia.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

വിവിധ സ്ട്രീമുകളിലായി ഇനി പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ക്രഡിറ്റ് ഓഫിസേഴ്സ്, ചീഫ് മാനേജർ-ഇക്കണോമിസ്റ്റ്, ഐ.ടി ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ഐ.ടി-ക്ലൗഡ് ഓപറേഷൻ, ഐ.ടി-നെറ്റ്‍വർക്, ഐ.ടി-സിസ്റ്റം, ഐ.ടി-ഇൻഫ്രാ, ഐ.ടി-ഇൻഫോ സെക്യൂരിറ്റി; ചീഫ് മാനേജർ-മാർക്കറ്റിങ് (ചീഫ് വെൽത്ത് മാനേജർ); ലോ ഓഫിസേഴ്സ്, ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റ ക്വാളിറ്റി ഡവലപ്പർ, ഡാറ്റാ ഗവേർണൻസ് എക്സ്​പെർട്ട്, പ്ലാറ്റ്ഫോം എൻജിനീയറിങ് എക്സ്പർട്ട്, ലിനക്സ് അഡ്മിനിസ്ട്രേറ്റർ, ഓറക്കിൾ അഡ്മിനിസ്ട്രേറ്റർ, സീനിയർ മാനേജർ-ഐ.ടി, ഐ.ടി-ഡാറ്റാ അനലിസ്റ്റ്, ഐ.ടി-ഡാറ്റാബേസ്, ഐ.ടി-ക്ലൗഡ് ഓപറേഷൻ, നെറ്റ് വർക്ക് സെക്യൂരിറ്റി, ഐ.ടി-സെക്യൂരിറ്റി അനലിസ്റ്റ്, സീനിയർ മാനേജർ ഐ.ടി (ഫിൻടെക്), ഐ.ടി സ്റ്റാറ്റിസ്റ്റീഷ്യൻ; ടെക്നിക്കൽ അനലിസ്റ്റ്.

തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsBank of IndiaSpecialist Officers
News Summary - 143 Specialist Officers in Bank of India
Next Story