Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right15,000 തൊഴിൽ അവസരങ്ങൾ:...

15,000 തൊഴിൽ അവസരങ്ങൾ: ആ​ല​പ്പു​ഴ ജില്ലയിൽ തൊഴിൽമേള ആറിന്

text_fields
bookmark_border
15,000 തൊഴിൽ അവസരങ്ങൾ: ആ​ല​പ്പു​ഴ ജില്ലയിൽ തൊഴിൽമേള ആറിന്
cancel

ആ​ല​പ്പു​ഴ: 15,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി 'കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ' ജി​ല്ല​യി​ൽ ഈ​മാ​സം ആ​റി​ന്​ തൊ​ഴി​ൽ​മേ​ള ന​ട​ക്കു​മെ​ന്ന്​ എ​ച്ച്. സ​ലാം എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ല ​ഡെ​വ​ല​പ്മെ​ന്‍റ്​​ ക​മീ​ഷ​ണ​ർ കെ.​എ​സ്. അ​ഞ്ജു എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും. 18നും 56​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് പ​​ങ്കെ​ടു​ക്കാം. നി​ല​വി​ൽ 150 ക​മ്പ​നി​ക​ളി​ൽ​ 15,000ലേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ട്. ഇ​തു​വ​രെ 7000പേ​ർ മാ​ത്ര​മാ​ണ് ര​ജി​സ്​​ട്ര​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​നി​യും ര​ജി​സ്​​ട്രേ​ഷ​ന്​ അ​വ​സ​ര​മു​ണ്ട്.

ഡി​ജി​റ്റ​ൽ വ​ർ​ക്ക് ഫോ​ഴ്സ് മാ​നേ​ജ്മെൻറ് സി​സ്റ്റം (ഡി.​ഡ​ബ്ല്യു.​എം.​എ​സ്) എ​ന്ന പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് അ​ഭി​രു​ചി​ക്കും നൈ​പു​ണ്യ​ത്തി​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. നൈ​പു​ണ്യ​വും വൈ​ദ​ഗ്ധ്യ​വു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള തൊ​ഴി​ൽ ദാ​താ​ക്ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് സ​ർ​ക്കാ​ർ മേ​ള​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ജോ​ബ് റെ​ഡി​നെ​സ്​, ഇ​ൻ​റ​ർ​വ്യൂ സ്കി​ൽ എ​ന്നി​വ മു​ൻ​നി​ർ​ത്തി മൂ​ന്ന് മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സൗ​ജ​ന്യ പ​രി​ശീ​ല​ന​വും കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നും കു​ടും​ബ​ശ്രീ​യു​ടെ സ്കി​ൽ വി​ഭാ​ഗ​വും ചേ​ർ​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഐ.​ടി, എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നി​ക്ക​ൽ ജോ​ബ്സ്, സി​വി​ൽ ആ​ൻ​ഡ്​ ക​ൺ​സ്ട്ര​ക്​​ഷ​ൻ, ഓ​ട്ടോ​മൊ​ബൈ​ൽ, മെ​ഡി​ക്ക​ൽ, ലോ​ജി​സ്റ്റി​ക്സ്, മാ​നേ​ജ്മെൻറ്, റീ​ടെ​യ്​​ൽ​സ്, ഫി​നാ​ൻ​സ് എ​ജു​ക്കേ​ഷ​ൻ, വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കി​ങ്, മാ​ർ​ക്ക​റ്റി​ങ്, സെ​യി​ൽ​സ്, മീ​ഡി​യ, സ്കി​ൽ എ​ജു​ക്കേ​ഷ​ൻ, ഹോ​സ്പി​റ്റാ​ലി​റ്റി, ഇ​ൻ​ഷു​റ​ൻ​സ്, ഷി​പ്പി​ങ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഹോ​ട്ട​ൽ മാ​നേ​ജ്മെൻറ്, ടാ​ക്സ് ക​മ്പ​നി​ക​ളി​ലാ​ണ്​ ഒ​ഴി​വു​ള്ള​ത്. ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ മൂ​ന്ന് ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത​യി​ൽ ചെ​റി​യ കു​റ​വു​ക​ൾ ഉ​ള്ള​വ​ർ​ക്ക് ക​മ്പ​നി​ക​ൾ ത​ന്നെ പ​രി​ശീ​ല​നം ന​ൽ​കി ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും. തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് knowledgemission.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ൺ: 0471 2737881.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Job opportunities
News Summary - 15,000 job opportunities: fair in Alappuzha district
Next Story