സശസ്ത്ര സീമാബെല്ലിൽ 1522 കോൺസ്റ്റബിൾ
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമാബെൽ 1522 കോൺസ്റ്റബിൾമാരെ റിക്രൂട്ട് ചെയ്യുന്നു. ശമ്പളനിരക്ക് 21700-69100 രൂപ. ഒഴിവുകൾ താൽക്കാലികമെങ്കിലും സ്ഥിരെപ്പടുത്താനിടയുണ്ട്. വിശദവിവരങ്ങൾ www.ssbrectt.gov.inൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി ഒരുമാസത്തിനകം സമർപ്പിക്കണം. ആൻഡമാൻ, ലക്ഷദ്വീപ് മുതലായ വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ഒരാഴ്ചത്തെ സമയം കൂടി ലഭിക്കും. അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ/വനിതകൾക്ക് ഫീസില്ല.
കോൺസ്റ്റബിൾ തസ്തികയിൽ വിവിധ ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ: ഡ്രൈവർ (പുരുഷന്മാർ മാത്രം) -574, ലബോറട്ടറി അസിസ്റ്റൻറ് -21, വെറ്ററിനറി -161, ആയ (വനിതകൾ) -5, കാർപൻറർ -3, പ്ലംബർ -1, പെയിൻറർ -12, ടെയിലർ -20, കോബ്ലർ -20, ഗാർഡനർ -9, കുക്ക് (പുരുഷന്മാർ) -232, വനിതകൾ -26, വിഷർമാൻ (പുരുഷന്മാർ) -92, വനിതകൾ -28, ബാർബർ (പുരുഷന്മാർ) -75, വനിതകൾ -12, സഫായിവാല (പുരുഷന്മാർ) -89, വനിതകൾ -28, വാട്ടർ കരിയർ (പുരുഷന്മാർ) -101, വനിതകൾ -12, വെയിറ്റർ (പുരുഷന്മാർ) -1. ഒഴിവുകൾ 10 ശതമാനം വിമുക്ത ഭടന്മാർക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: കോൺസ്റ്റബിൾ ഡ്രൈവർ -എസ്.എസ്.എൽ.സി തത്തുല്യം, ഹെവി വെഹിക്കിൾ െഡ്രെവിങ് ലൈസൻസ്, പ്രായം 21-27.
ലാബോറട്ടറി അസിസ്റ്റൻറ് -എസ്.എസ്.എൽ.സിയും അംഗീകൃത ലാബറട്ടറി അസിസ്റ്റൻറ് കോഴ്സ് സർട്ടിഫിക്കറ്റും.
വെറ്ററിനറി -എസ്.എസ്.എൽ.സിയും വെറ്ററിനറി ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും. ആയ -എസ്.എസ്.എൽ.സി, ഫസ്റ്റ് എയ്ഡ് പാസായ സർട്ടിഫിക്കറ്റ്, ഒരുവർഷത്തെ പ്രവൃത്തി പരിചയം, കാർപൻറർ, പ്ലംബർ, പെയിൻറർ -എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരുവർഷത്തെ ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ടുവർഷത്തെ ഡിപ്ലോമ. പ്രായം 18-25.
കുക്ക്, വാഷർമാൻ, ബാർബർ, സഫായിവാല, വാട്ടർ കാരിയർ, വെയിറ്റർ, ട്രെയിലർ, ഗാർഡനർ, കോബ്ലർ -എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഒരുവർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ടുവർഷത്തെ ഡിപ്ലോമ. പ്രായം 18-23.
തെരഞ്ഞെടുപ്പിനായുള്ള ട്രേഡ് ടെസ്റ്റിൽ യോഗ്യത നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.