നേവിയിൽ 155 എസ്.എസ്.സി ഓഫിസർ
text_fieldsഅവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ ഷോർട്ട് സർവിസ് കമീഷൻഡ് (എസ്.എസ്.സി) ഓഫിസറാകാം. എക്സിക്യൂട്ടിവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 155 ഒഴിവുകളിൽ നിയമനം. ഏഴിമല നാവിക അക്കാദമിയിൽ 2023 ജനുവരിയിൽ നേവൽ ഓറിയന്റേഷൻ പരിശീലനം തുടങ്ങും.
എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ 40 ഒഴിവുകൾ- പുരുഷന്മാർക്ക് മാത്രം. യോഗ്യത: 60 ശതമാനം മാർക്കോടെ BE/BTech. 2.1.1998നും 1.7.2003നും മധ്യേ ജനിച്ചവരാകണം.
നേവൽ ആർമമെന്റ് ഇൻസ്‍പെക്ടറേറ്റ് കേഡറിൽ 6 ഒഴിവുകൾ: പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത- ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ/ഐ.ടി/കമ്പ്യൂട്ടർ/മെറ്റലർജി/എയറോസ്‍പേസ്). 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എം.എസ്.സി ഇലക്ട്രോണിക്സ്/ഫിസിക്സ്/ഫിസിക്സ് ഫസ്റ്റ് ക്ലാസുകാരെയും പരിഗണിക്കും. 2.1.1998നും 1.7.2003നും മധ്യേ ജനിച്ചവരാകണം.
എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി) കേഡറിൽ 6 ഒഴിവുകൾ: പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്. 2.1.1998നും 1.1.2002നും മധ്യേ ജനിച്ചവരാകണം.
ഒബ്സർവർ ഒഴിവുകൾ: 8, പൈലറ്റ് -15. യോഗ്യത: 60 ശതമാനം മാർക്കോടെ BE/BTech. അവസരം പുരുഷന്മാർക്ക് മാത്രം. 2.1.1999നും 1.1.2004നും മധ്യേ ജനിച്ചവരാവണം.
ലോജിസ്റ്റിക്സ് കേഡറിൽ 18 ഒഴിവുകൾ. പുരുഷന്മാർക്ക് മാത്രം. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് /എം.ബി.എ അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.കോം/ബി.എസ്.സി (ഐ.ടി)യും ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ മെയിൻ/മെറ്റീരിയൽ മാനേജ്മെന്റിൽ പി.ജി ഡിപ്ലോമയും/എം.സി.എ/എം.എസ്.സി (ഐ.ടി). 2.1.1998നും 1.7.2003നും മധ്യേ ജനിച്ചവരാകണം.
എജുക്കേഷൻ ബ്രാഞ്ചിൽ 17 ഒഴിവുകൾ. അവസരം പുരുഷന്മാർക്കും വനിതകൾക്കും. യോഗ്യത- എം.എസ്.സി (മാത്സ്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/ഓപറേഷൻസ് റിസർച്ച്)/എം.ടെക്(കമ്യൂണിക്കേഷൻ/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മാനുഫാക്ചറിങ്/പ്രൊഡക്ഷൻ/മെറ്റലർജിക്കൽ/മെക്കാനിക്കൽ/ഡിസൈൻ) ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ/മെക്കാനിക്കൽ) 60 ശതമാനം മാർക്കോടെ.
ടെക്നിക്കൽ ബ്രാഞ്ചിൽ 15 ഒഴിവുകൾ: പുരുഷന്മാർക്ക് മാത്രം. യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/മറൈൻ/ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്ഷൻ/എയ്റോനോട്ടിക്കൽ/ഇൻഡസ്ട്രിയൽ/കൺട്രോൾ/ഓട്ടോമൊബൈൽസ്/മെറ്റലർജി/മെക്കാട്രോണിക്സ്) ^60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
ഇലക്ട്രിക്കൽ ജനറൽ സർവിസിൽ 30 ഒഴിവുകൾ: യോഗ്യത- ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ മുതലായവ) 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.joinindiannavy.gov.in. മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.