Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകാ​ലി​ക്ക​റ്റ്​...

കാ​ലി​ക്ക​റ്റ്​ എ​ൻ.​െ​എ.​ടി​യി​ൽ 17 ലൈ​ബ്ര​റി അ​സി​സ്​​റ്റ​ൻ​റ്​

text_fields
bookmark_border
കാ​ലി​ക്ക​റ്റ്​ എ​ൻ.​െ​എ.​ടി​യി​ൽ 17 ലൈ​ബ്ര​റി അ​സി​സ്​​റ്റ​ൻ​റ്​
cancel
കാ​ലി​ക്ക​റ്റ്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ ഡി​ജി​റ്റ​ൽ ​ലൈ​ബ്ര​റി ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്, ലൈ​ബ്ര​റി അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ൽ​ക്കാ​ലി​ക നി​യ​മ​ന​മാ​ണ്. 

1. ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ര​ണ്ട്​ ഒ​ഴി​വ്. എം.​സി.​എ/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം/​ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വെ​യ​ർ മെ​യി​ൻ​റ​ന​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ത്രി​വ​ർ​ഷ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. പ്ര​തി​മാ​സ​ശ​മ്പ​ളം: 15,000 രൂ​പ. ന​വം​ബ​ർ ഒ​ന്നി​ന്​ 35 വ​യ​സ്സി​ൽ ക​വി​യ​രു​ത്. ന​വം​ബ​ർ ഒ​ന്നി​ന്​ രാ​വി​ലെ 9.30നാ​ണ്​ അ​ഭി​മു​ഖം.

2. ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്​: മൂ​ന്ന്​ ഒ​ഴി​വ്. എം.​സി.​എ/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം/​ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വെ​യ​ർ മെ​യി​ൻ​റ​ന​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ത്രി​വ​ർ​ഷ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. പ്ര​തി​മാ​സ​ശ​മ്പ​ളം: 13,750 രൂ​പ. ന​വം​ബ​ർ ഒ​ന്നി​ന്​ 35 വ​യ​സ്സ്​​ ക​വി​യ​രു​ത്. ന​വം​ബ​ർ ഒ​ന്നി​ന്​ ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.

3.ലൈ​ബ്ര​റി അ​സി​സ്​​റ്റ​ൻ​റ്​: 12 ഒ​ഴി​വ്. ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 15,000 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ​ശ​മ്പ​ളം. പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. ന​വം​ബ​ർ ര​ണ്ടി​ന്​ 30 വ​യ​സ്സ്​​ ക​വി​യ​രു​ത്. ന​വം​ബ​ർ ര​ണ്ടി​ന്​ രാ​വി​ലെ 9.30നാ​ണ്​ അ​ഭി​മു​ഖം. 
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ​സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന്​ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nitc.ac.in കാ​ണു​ക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut NIT17 library assistants
News Summary - 17 library assistants in Calicut NIT
Next Story