എയര്‍ഫോഴ്സില്‍ ഓഫിസറാകാം
text_fieldsഅവസരങ്ങളുടെ ആകാശം തുറന്ന് പറക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അവസരം നല്‍കുന്നു. 2017 ജനുവരിയില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ഇന്‍ ഫൈ്ളയിങ് ബ്രാഞ്ച്, പെര്‍മനന്‍റ്/ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ഇന്‍ ടെക്നിക്കല്‍ ആന്‍ഡ് ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച് കോഴ്സുകളിലേക്ക് പ്രവേശം നേടുന്നതിനുള്ള എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലേക്ക് (അഫ്കാറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം.
കോഴ്സ് വിവരങ്ങള്‍
ഫൈ്ളയിങ് ബ്രാഞ്ച്
1. No. 201/17F/SSC/M & W (ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ആണ്‍. & പെണ്‍.)
ടെക്നിക്കല്‍ ബ്രാഞ്ച്
1. No. 200/17T/PC/M (പെര്‍മനന്‍റ് കമീഷന്‍ ആണ്‍.)
2. No. 200/17T/SSC/M & W (ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ആണ്‍. & പെണ്‍.)
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകള്‍
1. No. 200/17G/PC/M (പെര്‍മനന്‍റ് കമീഷന്‍ ആണ്‍.)
2. No. 200/17G/SSC/M & W (ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ആണ്‍. & പെണ്‍.)
www.careerairforce.nic.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശാരീരികക്ഷമത തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭിക്കും.
യോഗ്യത കോഴ്സുകളിലെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 2016 ഡിസംബര്‍ 15ന് മുമ്പ് സര്‍വകലാശാല നല്‍കുന്ന പ്രവിഷനല്‍/യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. ടെക്നിക്കല്‍ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവര്‍ അഫ്കാറ്റിന് പുറമെ എന്‍ജിനീയറിങ് അഭിരുചി പരീക്ഷയും (ഇ.കെ.ടി) എഴുതണം. 2016 ഫെബ്രുവരി 21നാണ് രണ്ടു പരീക്ഷയും. പരീക്ഷ പാസാകുന്നവര്‍ക്ക് തുടര്‍ന്ന് മൂന്നുഘട്ടങ്ങളിലുള്ള പരീക്ഷകള്‍ നടത്തും.
വെബ്സൈറ്റിലുള്ള നോട്ടിഫിക്കേഷന്‍ വ്യക്തമായി വായിച്ച് മനസ്സിലാക്കിവേണം അപേഷിക്കാന്‍. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
1800-1-2448 എന്ന ടോള്‍ഫ്രീ നമ്പറിലോ 011-26160458 / 26160459 അല്ളെങ്കില്‍ 011-23010231 (എക്സ്റ്റന്‍ഷന്‍ 7905) നമ്പറുകളിലോ കൂടുതല്‍ വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.