പി.എസ്.സി നിയമനം; എന്‍.എസ്.എസിന് ഗ്രേസ് മാര്‍ക്ക് പരിഗണനയില്‍
text_fieldsചെറുവത്തൂര്‍: പി.എസ്.സി നിയമനങ്ങള്‍ക്ക് നാഷനല്‍ സര്‍വിസ് സ്കീം (എന്‍.എസ്.എസ്) അംഗങ്ങളായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയില്‍. സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനമായാല്‍ പി.എസ്.സിയോട് നിര്‍ദേശിക്കും. പി.എസ്.സി കൂടി തീരുമാനമെടുക്കുന്നതോടെ റാങ്ക് ലിസ്റ്റ് തയാറാകുമ്പോള്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്ന സംവിധാനം വരും. സംസ്ഥാനത്തെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചേക്കും.
നിലവില്‍ ഹയര്‍സെക്കന്‍ഡറി, കോളജ്, ഐ.ടി.ഐ, പോളിടെക്നിക്, എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലായാണ് നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റുകളുള്ളത്.
മികച്ച സേവന പ്രവര്‍ത്തനങ്ങളോടൊപ്പം ചുരുങ്ങിയത് ഏഴ് ദിവസത്തെ ക്യാമ്പിലും പങ്കെടുത്തവര്‍ക്കായിരിക്കും മാര്‍ക്ക് ആനുകൂല്യം ലഭിക്കുക. ഹയര്‍സെക്കന്‍ഡറികളില്‍ രണ്ടാംവര്‍ഷ പരീക്ഷക്ക് നിശ്ചിത ശതമാനം മാര്‍ക്ക് നിലവില്‍ നല്‍കുന്നുണ്ട്. എന്‍.സി.സിയുടെ എ,ബി,സി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും സ്പോര്‍ട്സില്‍ പ്രാവീണ്യം നേടിയവര്‍ക്കും മാത്രമാണ് നിലവില്‍ പി.എസ്.സി നിയമനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. എന്‍.എസ്.എസ് വളന്‍റിയേഴ്സിനും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.