എന്‍.പി.സി.ഐ.എല്ലില്‍ ഒഴിവ്
text_fieldsആണവോര്‍ജ വകുപ്പിന് കീഴിലെ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ ഉത്തര്‍പ്രദേശിലെ നറോറ യൂനിറ്റില്‍ 52 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍, സിവില്‍, കെമിക്കല്‍ വിഭാഗത്തില്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്, ഓപറേറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, ഫിറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മെയ്ന്‍െറയ്നര്‍ എന്നീ തസ്തികകളില്‍ സ്റ്റൈപെന്‍ഡറി ട്രെയ്നിയായാണ് നിയമനം. 18 മാസമാണ് പരിശീലനം. പരിശീലന സമയത്ത് സയന്‍റിഫിക് അസിസ്റ്റന്‍റിന് 9300 രൂപയും മെയ്ന്‍െറയ്നര്‍ക്ക് 6200 രൂപയും സ്റ്റൈപെന്‍ഡ് ലഭിക്കും.
യോഗ്യത: സയന്‍റിഫിക് അസിസ്റ്റന്‍റ്: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിവില്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, കെമിക്കല്‍ ട്രേഡില്‍ മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ജിനീയറിങ് ഡിപ്ളോമ. പന്ത്രണ്ടാം ക്ളാസില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.
ട്രെയ്നി ഓപറേറ്റര്‍: 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു സയന്‍സ്, ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
മെയ്ന്‍െറയ്നര്‍: ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍, വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ.
ശാരീരിക യോഗ്യത: നീളം 160 സെ.മീ., തൂക്കം 45.5 കി.ഗ്രാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: www.npcilcareers.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 20. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.