Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസലാലയില്‍ അധ്യാപക...

സലാലയില്‍ അധ്യാപക ഒഴിവുകള്‍

text_fields
bookmark_border
സലാലയില്‍ അധ്യാപക ഒഴിവുകള്‍
cancel

തിരുവനന്തപുരം: ഒമാനിലെ സലാലയില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ള ഇന്‍റര്‍നാഷനല്‍ സി.ബി.എസ്.ഇ സ്കൂളില്‍ വിവിധ തസ്തികകളിലെ നിയമനത്തിന്  ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. 
പ്രിന്‍സിപ്പല്‍ (സ്ത്രീകള്‍ മാത്രം)- യോഗ്യത: ഇംഗ്ളീഷ്, സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലൊന്നില്‍ ബിരുദാനന്തര ബിരുദവും ബി.എഡും, എം.എസ് ഓഫിസിലെ പ്രാവീണ്യവും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകളില്‍ നാല്- അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 45 വയസ്സ്. 
 പ്രൈമറി ടീച്ചര്‍ (സ്ത്രീകള്‍ മാത്രം). യോഗ്യത: ഇംഗ്ളീഷ്, സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലൊന്നില്‍ ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകളില്‍ നാല്- അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും, പ്രായപരിധി: 45 വയസ്സ്.
കിന്‍റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ (സ്ത്രീകള്‍ മാത്രം)- യോഗ്യത: ഹയര്‍ സെക്കന്‍ഡറി, എന്‍.ടി.ടി.സി/ മോണ്ടിസോറി സര്‍ട്ടിഫിക്കറ്റ്. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകളില്‍ നാല്- അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും എം.എസ് ഓഫിസിലെ അറിവും. പ്രായപരിധി: 45 വയസ്സ്. 
അസിസ്റ്റന്‍റ് മാനേജര്‍ ഫിനാന്‍സ് - യോഗ്യത: ബിരുദവും ഐ.സി.ഡബ്ള്യു.എ ഇന്‍റര്‍/ സി.എ ഇന്‍റര്‍, അക്കൗണ്ടിങ്ങില്‍ നാല്- അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 30 വയസ്സ്.
  ഓഫിസ് കോഓഡിനേറ്റര്‍- യോഗ്യത: ബിരുദവും എച്ച്.ആര്‍.ഡിപ്ളോമയും രണ്ട് - മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും, പ്രായപരിധി: 30 വയസ്സ്. 
എല്ലാ തസ്തികകള്‍ക്കും ഇംഗ്ളീഷിലുള്ള ആശയവിനിമയപാടവം നിര്‍ബന്ധം. ആകര്‍ഷക ശമ്പളം, സൗജന്യ താമസം, യാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയവ ലഭിക്കും. ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ resume.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 25ന് മുമ്പ് അയക്കണം. വെബ്സൈറ്റ്: www.odepc.kerala.gov.in  ഫോണ്‍: 0471 -2576314/19.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story