ആന്ധ്രബാങ്കില്‍ 200 പ്രബേഷനറി ഓഫിസര്‍
text_fieldsഊര്‍ജസ്വലരായ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കി ആന്ധ്രബാങ്ക്. ബാങ്ക് മണിപ്പാല്‍ ഗ്ളോബല്‍ എജുക്കേഷനന്‍ സര്‍വിസ് ലിമിറ്റഡുമായി ചേര്‍ന്ന് നടത്തുന്ന ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് വിജയികള്‍ക്കാണ് പ്രബേഷനറി ഓഫിസറാവാന്‍ സാധിക്കുക. ഒരുവര്‍ഷമാണ് പരിശീലനം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ജൂനിയര്‍ മാനേജ്മെന്‍റ് ഗ്രേഡ്/ സ്കെയില്‍-1 തസ്തികയിലാണ് പ്രബേഷനറി ഓഫിസറായി നിയമിക്കുക. ജനറല്‍ (101), ഒ.ബി.സി (54), എസ്.സി (30), എസ്.ടി (15) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായപരിധി: 20-28. (1987 സെപ്റ്റംബര്‍ രണ്ടിനും 1995 സെപ്റ്റംബര്‍ ഒമ്പതിനുമിടയില്‍ ജനിച്ചവര്‍). സംവരണവിഭാഗത്തിന് ഇളവുലഭിക്കും.
അപേക്ഷാഫീസ്: ജനറല്‍ 600 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍-100 രൂപ. ഫീസ് ഓണ്‍ലൈനായി അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.andhrabank.in വെബ്സൈറ്റ് വഴി. ഫോട്ടോയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും കോപ്പി സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.