ഐ.സി.ഐ.സി.ഐ പ്രബേഷണറി ഓഫിസര്‍ ട്രെയ്നിങ് പ്രോഗ്രാം
text_fieldsബാങ്കിങ് മേഖലയില്‍ തൊഴിലാഗ്രഹിക്കുന്നവര്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്‍െറ പ്രബേഷണറി ട്രെയ്നിങ് പ്രോഗ്രാമിന് അപേക്ഷിക്കാം.
ബംഗളൂരുവിലെ ഐ.സി.ഐ.സി.ഐ മുനിസിപ്പല്‍ അക്കാദമിയാണ് പരിശീലനം നടത്തുക. 55 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. 2015 ഡിസംബര്‍ 31 അടിസ്ഥാനത്തില്‍ 25 വയസ്സ് കഴിയരുത്. ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഓണ്‍ലൈന്‍ സൈക്കോമെട്രിക് അസസ്മെന്‍റ്, കെയ്സ് ബേസ്ഡ് ഗ്രൂപ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം. കേരളത്തില്‍ കൊച്ചിയായിരിക്കും പരീക്ഷാകേന്ദ്രം. ആറ് മാസം ഐ.സി.ഐ.സി.ഐ മണിപ്പാല്‍ അക്കാദമിയില്‍ പരിശീലനം, രണ്ട് മാസം ഇന്‍േറണ്‍ഷിപ്, നാല് മാസം ഓണ്‍-ദ-ജോബ് പരിശീലനം എന്നിവയായിരിക്കും.2016 ഫെബ്രുവരി ആദ്യവാരത്തിലായിരിക്കും കോഴ്സ് ആരംഭിക്കുക. വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഡെപ്യൂട്ടി മാനേജര്‍മാരായി നിയമിക്കും.
ട്രേഡ് ഫിനാന്‍സ്, പ്രിവിലേജ് ബാങ്കിങ്, റൂറല്‍ ഇന്‍ക്ളൂസീവ് ബാങ്കിങ്, റീട്ടെയില്‍ ബാങ്കിങ് മേഖലയിലായിരിക്കും നിയമനം. പരിശീലനത്തിനായി ഉദ്യോഗാര്‍ഥി 3,59,100 രൂപ ബാങ്കില്‍ നിക്ഷേപിക്കണം. ഈ തുക ബാങ്ക് തന്നെ ലോണായി നല്‍കും. ജോലിയില്‍ നിയമനം ലഭിച്ചശേഷം മാസശമ്പളത്തില്‍നിന്ന് ലോണ്‍ തുക പിടിക്കും. 60 മാസം കൊണ്ട് ഫീസ് തിരിച്ചടച്ചാല്‍ മതി. വര്‍ഷം നാല് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. www.icicicareers.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബര്‍ 31.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.