സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 185 ഒഴിവ്
text_fieldsസ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫിസര്‍ തസ്തികയില്‍ 185 ഒഴിവ്. എസ്.ബി.ഐയില്‍ ഡെപ്യൂട്ടി മാനേജര്‍-ലോ (40), അസിസ്റ്റന്‍റ് മാനേജര്‍- എസ്.ബി.ഐ (140), എസ്.ബി.എം (5) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ഡെപ്യൂട്ടി മാനേജര്‍ (ലോ)- നിയമത്തില്‍ ബിരുദം/അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് ലോ കോഴ്സ്. അഡ്വക്കറ്റായി പ്രവര്‍ത്തിച്ച് രണ്ടു വര്‍ഷത്തെ പരിചയം, കമേഴ്സ്യല്‍ ബാങ്കുകളിലോ ഫിനാന്‍സ് സ്ഥാപനങ്ങളിലോ ലോ ഓഫിസറായി പ്രവര്‍ത്തിച്ചിരിക്കണം.
അസിസ്റ്റന്‍റ് മാനേജര്‍- കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ ബി.ഇ, ബി.ടെക് അല്ളെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ എം.എസ്സി, എം.സി.എ.
പ്രായപരിധി: ഡെപ്യൂട്ടി മാനേജര്‍- 21നും 38നുമിടയില്‍, അസിസ്റ്റന്‍റ് മാനേജര്‍- 21നും 30നുമിടയില്‍. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (ജനറല്‍ 10 വര്‍ഷം), (എസ്.സി/എസ്.ടി 15 വര്‍ഷം), ഒ.ബി.സി (13 വര്‍ഷം) എന്നിങ്ങനെ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍. 2016 ജനുവരി 17നാണ് എഴുത്തുപരീക്ഷ. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷാ ഫീസ്: 600 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 100 രൂപ). ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റില്‍ ‘Careers with us’ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 12. വിശദ വിവരം വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.