Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഓറിയന്‍റല്‍ ബാങ്ക് ഓഫ്...

ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍

text_fields
bookmark_border
ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍
cancel

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍ 117 ഒഴിവുണ്ട്.
 സീനിയര്‍ മാനേജര്‍-റിസ്ക്മാനേജ്മെന്‍റ് (10), മാനേജര്‍-ഐ.ടി (10), മാനേജര്‍-ഫോറക്സ് (5), മാനേജര്‍-ഡെബ്റ്റ്/ ഇക്യുറ്റി (2), മാനേജര്‍-ലോ (21), മാനേജര്‍-എഫ്.എ-ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് (30), മാനേജര്‍-സെക്യൂരിറ്റി (22), സെക്യൂരിറ്റി ഓഫിസര്‍ (15), ഫയര്‍ ഓഫിസര്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദവും മാത്തമാറ്റിക്സ്/സ്റ്റാറ്റിക്സ്/ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം, ഫിനാന്‍സ്/ബാങ്കിങ്/ റിസ്ക് മാനേജ്മെന്‍റ് എം.ബി.എ സീനിയര്‍ മാനേജര്‍-റിസ്ക്മാനേജ്മെന്‍റ്, മാനേജര്‍-ഐ.ടി കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഫോറക്സ് മാനേജര്‍-ബിരുദം, കൊമേഴ്സ്/മാത്തമാറ്റിക്സ്/ഇക്കണോമിക്സ്. 
യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.obcindia.co.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഗ്രൂപ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. 
അപേക്ഷ ഫീസ്: എസ്.സി/എസ്.ടി-50, മറ്റുള്ളവര്‍-500. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം: www.obcindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ്-13.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story