Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2016 11:01 PM GMT Updated On
date_range 14 Aug 2016 11:01 PM GMTഎയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ 961 ഒഴിവ്
text_fieldsbookmark_border
എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍ തസ്തികയില്‍ 961 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (31), എസ്.ടി (71), ഒ.ബി.സി (258), ജനറല്‍ (489) എന്നിങ്ങനെയാണ് ഒഴിവുകള്‍. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. പ്രകടനം അനുസരിച്ച് കരാര്‍ കാലാവധി നീട്ടും.
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ളോമ.
പ്രായപരിധി: 2016 ജൂലൈ ഒന്ന് അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ 28 വയസ്സും ഒ.ബി.സി 31 വയസ്സും എസ്.സി/ എസ്.ടി 33 വയസ്സും കഴിയരുത്.
ശമ്പളം: ഒരു വര്‍ഷം പരിശീലന കാലയളവില്‍ 15000 രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യനായി നിയമിക്കും. മാസം 17,680 രൂപ ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. എന്നാല്‍, അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. അപേക്ഷാഫീസ്: 1000 രൂപ. എസ്.ബി.ഐ ചെലാന്‍ വഴി ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.airindia.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
അപേക്ഷയുടെ പകര്‍പ്പ്, ഫീസ് അടച്ചതിന്‍െറ ബാങ്ക് ചെലാന്‍, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം Post box no.12006, Cossipore Post Office, Kolkata700002 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story