ഐ.ജി.സി.എ.ആറില്‍ 219 ഒഴിവുകള്‍
text_fields
കേന്ദ്ര ആണവോര്‍ജ മന്ത്രാലയത്തിനുകീഴിലെ ഇന്ദിര ഗാന്ധി സെന്‍റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ (ഐ.ജി.സി.എ.ആര്‍) വിവിധ തസ്തികകളിലായി 219 ഒഴിവുകളുണ്ട്. ടെക്നീഷ്യന്‍ സി കാറ്റഗറിയിലും (21) സ്റ്റൈപന്‍ഡറി ട്രെയ്നി കാറ്റഗറി രണ്ടിലുമാണ് (198) ഒഴിവുകള്‍.
ഇലക്ട്രീഷ്യന്‍-രണ്ട്, മേസണ്‍-നാല്, വെല്‍ഡര്‍-മൂന്ന്, പെയിന്‍റര്‍-ഒന്ന്, ഡ്രാഫ്്റ്റ്സ്മാന്‍ (മെക്കാനിക്കല്‍)-അഞ്ച്, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്-മൂന്ന്, ഗ്ളാസ് ബ്ളോവര്‍-രണ്ട്, ബോയ്ലര്‍ അറ്റന്‍ഡന്‍റ്-രണ്ട് എന്നിങ്ങനെയാണ് ടെക്നീഷ്യന്‍ സി കാറ്റഗറിയിലെ ഒഴിവുകള്‍.
സ്റ്റൈപന്‍ഡറി ട്രെയ്നി കാറ്റഗറി രണ്ടിലെ ഒഴിവുകള്‍: ഇലക്്ട്രീഷ്യന്‍-36, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക്-ഏഴ്, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്-16, ഇലക്ട്രോണിക്സ് മെക്കാനിക്-12, ഫിറ്റര്‍-42, മില്‍റൈറ്റ് ഫിറ്റര്‍-12, മെഷീനിസ്റ്റ്-നാല്, ടേണര്‍-നാല്, മെക്കാനിക്കല്‍ മെഷീന്‍ ടൂള്‍ മെയ്ന്‍റനന്‍സ്-മൂന്ന്, ബയോളജി-മൂന്ന്, പ്ളാന്‍റ് ഓപറേറ്റര്‍-25, ലബോറട്ടറി അസിസ്്റ്റന്‍റ്-34 എന്നിവയാണ്.
ടെക്നീഷ്യന്‍ സി തസ്തികയുടെ യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളോടുകൂടി പ്ളസ് ടു, തത്തുല്യ ട്രേഡുകളില്‍ ഒരുവര്‍ഷത്തെ ഐ.ടി.ഐ, നാലു വര്‍ഷത്തെ പ്രവൃത്തിപരിചയം.
സ്്റ്റൈപന്‍ഡറി ട്രെയ്നിയിലെ ആദ്യ ഒമ്പതു തസ്തികകളുടെ യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളോടുകൂടി പ്ളസ് ടു, തത്തുല്യ ട്രേഡില്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ, അല്ളെങ്കില്‍ ഒരു വര്‍ഷത്തെ ഐ.ടി.ഐയും ഒരു വര്‍ഷം പ്രവൃത്തിപരിചയവും. 10ാം തസ്തികക്ക് 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നീ വിഷയങ്ങളില്‍ പ്ളസ് ടു. തസ്തിക 11ല്‍ 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളില്‍ പ്ളസ് ടു, തസ്തിക12ല്‍ 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളില്‍ പ്ളസ് ടു, ലബോറട്ടറി അസിസ്റ്റന്‍സില്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ അല്ളെങ്കില്‍ ഒരു വര്‍ഷത്തെ ഐ.ടി.ഐയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: ടെക്നീഷ്യന്‍ സി കാറ്റഗറിയില്‍ ഉയര്‍ന്ന പ്രായപരിധി 27 വയസ്സും സ്്റ്റൈപന്‍ഡറി ട്രെയ്നി കാറ്റഗറിയില്‍ പ്രായപരിധി 18-22 മാണ്. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷിക്കേണ്ട വിധം: ഐ.ജി.സി.എ.ആറിന്‍െറ ഒൗദ്യോഗികസൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് പരീക്ഷാസമയത്ത് ഹാജരാക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.igcar.ernet.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.