വിക്രം സാരാഭായി സ്പേസ് സെന്‍ററില്‍ ഗവേഷകര്‍ക്ക് അവസരം
text_fieldsഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററിന്‍െറ സ്പേസ് ഫിസിക്സ് ലബോറട്ടറിയില്‍(എസ്.പി.എല്‍) ജൂനിയര്‍ റിസര്‍ച്ച് ഫെല്ളോ, റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ളോ: ഒഴിവുകളുടെ എണ്ണം-8. ഫിസിക്സ്, അപൈ്ളഡ് ഫിസിക്സ, സ്പേസ് ഫിസിക്സ്, അറ്റ്മോസ്ഫറിക് സയന്‍സ്, മീറ്റിയറോളജി, സ്പേസ് സയന്‍സ്, പ്ളാനറ്ററി സയന്‍സസ്, അസ്ട്രണോമി, ആസ്ട്രോഫിസിക്സ് വിഷയങ്ങളിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ എംഎസ്സി ബിരുദവും അല്ളെങ്കില്‍ എംഎസ്സി ഫിസിക്സിനോടൊപ്പം, ഇലക്ട്രോണിക്സിലും നേരത്തെ പറഞ്ഞ വിഷയങ്ങളിലും സ്പെഷലൈസേഷനുകളുമുള്ളവര്‍ക്കും അറ്റ്മോസ്ഫറിക് സയന്‍സ്, പ്ളാനറ്ററി സയന്‍സസ്, അപൈ്ളഡ് ഫിസിക്സ്, എന്നിവയിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ എം.ടെക് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാബിരുദത്തില്‍ കുറഞ്ഞത് 6.5 സി.ജി.പി.എ ഉണ്ടായിരിക്കണം. കൂടാതെ, സിഎസ്ഐആര്‍-യുജിസി നെറ്റ്, ഗേറ്റ്, ജാം,ജസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുമുണ്ടായിരിക്കണം.
പ്രായപരിധി: ജനറല്‍ 28, ഒബിസി 31, എസ്സി/എസ്ടി 33 വയസ്. വികലാംഗര്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷ ഓണ്‍ലൈനായി 22.02.2016നകം സമര്‍പ്പിച്ച് ഏഴുദിവസത്തിനകം അതിന്‍െറ പകര്‍പ്പും, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, റിക്രൂട്ട്മെന്‍റ് & റിവ്യൂ സെക്ഷന്‍, വിക്രം സാരാഭായി സ്പേസ് സെന്‍റര്‍, തിരുവനന്തപുരം 695 022, എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റായി അയക്കേണ്ടതാണ്.
റിസര്‍ച്ച് അസോസിയേറ്റ്:
ശാസ്ത്രത്തിലോ, ടെക്നോളജിയിലോ പിഎച്ച്ഡി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സ്പേസ് ഫിസിക്സ് ലബോറട്ടറിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കണം അപേക്ഷകരുടെ പിഎച്ച്ഡി തിസീസ്.
പ്രായപരിധി: 35 വയസ്. ഒബിസി-38, എസ്സി/എസ്ടി-40. വികലാംഗര്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും.അപേക്ഷകള്‍ ഇമെയില്‍ വഴിയാണ് അയക്കേണ്ടത്.
വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.