ഇന്തോ–തിബത്തന്‍ ബോര്‍ഡര്‍ പൊലീസില്‍ വിവിധ ഒഴിവുകള്‍
text_fieldsആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസില്‍ വിവിധ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍(53), സ്പെഷലിസ്്റ്റ് മെഡിക്കല്‍ ഓഫിസര്‍(10), അസിസ്റ്റന്‍റ് സര്‍ജന്‍ (അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്, വെറ്ററിനറി-13), അസിസ്്റ്റന്‍റ് കമാന്‍ഡന്‍റ് (എന്‍ജിനീയര്‍-11), ഡെപ്യൂട്ടി ജഡ്ജ് അറ്റോര്‍ണി ജനറല്‍ (ഡെപ്യൂട്ടി കമാന്‍ഡന്‍റ്-നാല്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ആദ്യ രണ്ടു തസ്തികകളിലേക്ക് മെഡിക്കല്‍ യോഗ്യതയും സ്പെഷലിസ്്റ്റ് പ്രവൃത്തിപരിചയവും അനിവാര്യമാണ്. ഈ രണ്ടു തസ്തികകളിലേക്കും ഇന്‍റര്‍വ്യൂവിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഇന്‍റര്‍വ്യൂ: മൂന്നു ദിവസങ്ങളിലായാണ് ഇന്‍റര്‍വ്യൂ നടത്തുന്നത്. ചണ്ഡീഗഢിലെ സീമാനഗറില്‍ ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിന്‍െറ ദി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (മെഡിക്കല്‍ )കോംപസിറ്റ് ഹോസ്പിറ്റലില്‍ മാര്‍ച്ച് എട്ടിനാണ് ഇന്‍റര്‍വ്യൂ. ഡെറാഡൂണിലെ സീമാധവാറിലെ ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിന്‍െറ ആസ്ഥാനത്ത് ഏപ്രില്‍ 23നും ഗുവാഹതിയിലെ ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിന്‍െറ കമാന്‍ഡന്‍റ് ഓഫിസില്‍ ജൂണ്‍ ആറിനും ഇന്‍റര്‍വ്യൂ നടക്കും.
അസിസ്റ്റന്‍റ് സര്‍ജന്‍: വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറിയില്‍ ബിരുദമാണ് യോഗ്യത. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
പ്രായപരിധി: 35 വയസ്സ്. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. എഴുത്തുപരീക്ഷ, ശാരീരിക പരിശോധന, വൈദ്യപരിശോധന, റിക്രൂട്ട്മെന്‍റ് പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് : -എസ്.സി-രണ്ട്, എസ്.ടി-രണ്ട്, ഒ.ബി.സി-രണ്ട്, ജനറല്‍- അഞ്ച് എന്നിങ്ങനെയാണ് സംവരണം. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. പ്രായപരിധി: 30. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഡെപ്യൂട്ടി ജഡ്ജ് അറ്റോര്‍ണി ജനറല്‍: നിയമ ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 35 വയസ്സ്. സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, രേഖാ പരിശോധന, വൈദ്യപരിശോധന, ഇന്‍റര്‍വ്യൂ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: അവസാന മൂന്നു തസ്തികകളിലും അപേക്ഷിക്കേണ്ടത് ഒരേ രീതിയിലാണ്. ഓണ്‍ലൈനായോ ഓഫ്ലൈനായോ അപേക്ഷ സമര്‍പ്പിക്കാം.
തപാലിലപേക്ഷിക്കേണ്ട വിലാസം: ദി കമാന്‍ഡന്‍റ് (റിക്രൂട്ട്മെന്‍റ്), ഡയറക്ടറേറ്റ് ജനറല്‍, ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സ്, ബ്ളോക് രണ്ട്, സി.ജി.ഒ കോംപ്ളക്സ്, ലോദി റോഡ്, ന്യൂഡല്‍ഹി-110 003. തപാലിലയക്കുന്നവര്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കേണ്ടതെന്ന് കവറിനുപുറത്ത് വ്യക്തമാക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: അസിസ്റ്റന്‍റ് സര്‍ജന്‍, അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് തസ്തികകളിലേക്ക് ഫെബ്രുവരി 22നകം അപേക്ഷിക്കണം. ഡെപ്യൂട്ടി ജഡ്ജ് അറ്റോര്‍ണി ജനറല്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് ഏഴുവരെ സമയമുണ്ട്.
അപേക്ഷാഫീസ്: 200 രൂപ. ഡിഡി/ഐ.പി.ഒ ആയാണ് അയക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി സന്ദര്‍ശിക്കുക: www.recruitment.itbpolice.nic.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.