ഹൈദരാബാദ് ഇ.എസ്.ഐ.സിയില്‍ 102 ഒഴിവുകള്‍
text_fieldsഹൈദരാബാദിലെ എംപ്ളോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുകളാണുള്ളത്.
1. പ്രഫസര്‍: ആറ് ഒഴിവുകള്‍ (അനാട്ടമി -ഒന്ന്, ഫിസിയോളജി -ഒന്ന്, ബയോകെമിസ്ട്രി -ഒന്ന്, ജനറല്‍ മെഡിസിന്‍ -ഒന്ന്, ജനറല്‍ സര്‍ജറി -ഒന്ന്, ഒ.ബി.ജി -ഒന്ന്)
2. അസോസിയറ്റ് പ്രഫസര്‍: 17 ഒഴിവുകള്‍ (അനാട്ടമി -ഒന്ന്, ഫിസിയോളജി -ഒന്ന്, ബയോകെമിസ്ട്രി-ഒന്ന്, ഫാര്‍മകോളജി- ഒന്ന്, പാത്തോളജി -ഒന്ന്, മൈക്രോബയോളജി -ഒന്ന്, കമ്യൂണിറ്റി മെഡിസിന്‍ -ഒന്ന്, ജനറല്‍ മെഡിസിന്‍ -രണ്ട്, പീഡിയാട്രിക്സ് -ഒന്ന്, ജനറല്‍ സര്‍ജറി -രണ്ട്, ഓര്‍ത്തോപെഡിക്സ് -ഒന്ന്, ഒ.ബി.ജി -ഒന്ന്, അനസ്തേഷ്യ -രണ്ട്, റേഡിയോ ഡയഗ്നോസിസ് -ഒന്ന്)
3. അസിസ്റ്റന്‍റ് പ്രഫസര്‍: 23 ഒഴിവുകള്‍ (അനാട്ടമി -ഒന്ന്, ഫിസിയോളജി -ഒന്ന്, ബയോകെമിസ്ട്രി -ഒന്ന്, പാത്തോളജി -ഒന്ന്, ഫോറന്‍സിക് മെഡിസിന്‍ -ഒന്ന്, ജനറല്‍ മെഡിസിന്‍ -മൂന്ന്, ടി.ബി/ചെസ്റ്റ് -ഒന്ന്, ഡെര്‍മറ്റോളജി -ഒന്ന്, സൈക്യാട്രി -ഒന്ന്, ജനറല്‍ സര്‍ജറി -മൂന്ന്, ഒഫ്താല്‍മോളജി -ഒന്ന്, ഇ.എന്‍.ടി -ഒന്ന്, ഒ.ബി.ജി -ഒന്ന്, അനസ്തേഷ്യ -രണ്ട്, റേഡിയോ ഡയഗ്നോസിസ്-ഒന്ന്, ഡെന്‍റിസ്ട്രി -ഒന്ന്, ഹീമറ്റോളജി -ഒന്ന്)
4. ട്യൂട്ടര്‍: 14 ഒഴിവുകള്‍ (അനാട്ടമി -മൂന്ന്, ഫിസിയോളജി -മൂന്ന്, ബയോകെമിസ്ട്രി -മൂന്ന്, ഫാര്‍മക്കോളജി -ഒന്ന്, പാത്തോളജി -ഒന്ന്, മൈക്രോബയോളജി-ഒന്ന്, ഫോറന്‍സിക് മെഡിസിന്‍-ഒന്ന്, കമ്യൂണിറ്റി മെഡിസിന്‍ -ഒന്ന്)
5. സീനിയര്‍ റെസിഡന്‍റ്: 15 ഒഴിവുകള്‍ (ജനറല്‍ മെഡിസിന്‍ -മൂന്ന്, ടി.ബി/ചെസ്റ്റ്-ഒന്ന്, ഡര്‍മറ്റോളജി -ഒന്ന്, ജനറല്‍ സര്‍ജറി-മൂന്ന്, ഒഫ്താല്‍മോളജി-ഒന്ന്, ഇ.എന്‍.ടി-ഒന്ന്, ഒ.ബി.ജി -രണ്ട്, അനസ്തേഷ്യ-ഒന്ന്, റേഡിയോ ഡയഗ്നോസിസ്-രണ്ട്)
6. ജൂനിയര്‍ റെസിഡന്‍റ്: 27 ഒഴിവുകള്‍ (ജനറല്‍ മെഡിസിന്‍-ആറ്, ടി.ബി./ചെസ്റ്റ്: ഒന്ന്, ഡര്‍മറ്റോളജി-ഒന്ന്, സൈക്യാട്രി-ഒന്ന്, പീഡിയാട്രിക്സ് -രണ്ട്, ജനറല്‍ സര്‍ജറി -ആറ്, ഓര്‍ത്തോപെഡിസ്ക്-ഒന്ന്, ഒഫ്താല്‍മോളജി-ഒന്ന്, ഇ.എന്‍.ടി-ഒന്ന്, ഒ.ബി.ജി -നാല്, അനസ്തേഷ്യ -മൂന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. സംവരണവിഭാഗക്കാര്‍ക്ക് സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്.
ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകളുള്‍പ്പെടെ വിവരങ്ങള്‍ക്ക് www.esic.nic.in കാണുക.
തെരഞ്ഞെടുപ്പ്: ഇ.എസ്.ഐ.സി സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന ഇന്‍റര്‍വ്യൂവിന്‍െറ അടിസ്ഥാനത്തിലായിരിക്കും നിയമനം. കരാറടിസ്ഥാനത്തിലെ നിയമനം കാലാവധിക്കുശേഷം നീട്ടാനും സാധ്യതയുണ്ട്. ഓരോ തസ്തികയിലേക്കുമുള്ള വാക് ഇന്‍ ഇന്‍റര്‍വ്യൂവിന്‍െറ തീയതികളും വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍. മാര്‍ച്ച് എട്ട്, ഒമ്പത്, 10, 11 തീയതികളില്‍ സനത്നഗര്‍ ഇ.എസ്.ഐ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ. വാക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കുക. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കണം. മറ്റു വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.