ഏഴിമല നേവല്‍ അക്കാദമിയില്‍ എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ ഒഴിവുകള്‍
text_fieldsകണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ എക്സിക്യൂട്ടീവ് (ജനറല്‍ സര്‍വിസ്/ഹൈഡ്രോ കേഡര്‍/ ഐ.ടി), ടെക്നിക്കല്‍ (ജനറല്‍ സര്‍വിസ്/ സബ്മറൈന്‍) ബ്രാഞ്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ.
യോഗ്യത: വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കാണ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അര്‍ഹത.
ടെക്നിക്കല്‍ ബ്രാഞ്ചിലെ(ജനറല്‍ സര്‍വിസ്) എന്‍ജിനിയറിങ് (ഇ) വിഭാഗത്തിലേക്ക് മെക്കാനിക്കല്‍/മറൈന്‍/ഓട്ടോമോട്ടിവ്/മെക്കട്രോണിക്സ്/ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍/മെറ്റലര്‍ജി/എയ്റോനോട്ടിക്കല്‍/എയ്റോസ്പേസ്/ മറൈന്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇലക്ട്രിക്കല്‍ (എല്‍) വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇന്‍സ്്്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്/ ഇലക്്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രൂമെന്‍േറഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ കണ്‍ട്രോള്‍ സിസ്്റ്റം / പവര്‍ ഇലക്ട്രോണിക്സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ടെക്നിക്കല്‍ ബ്രാഞ്ചിലെ സബ്മറൈന്‍ സ്പെഷലൈസേഷനില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലേക്കും, ഇലക്ട്രിക്കല്‍ ബ്രാഞ്ചിലേക്കും പ്രസ്തുത/തത്തുല്യ വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.
പ്രായപരിധി: 19.5-25
തിരഞ്ഞെടുപ്പ്: സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്‍െറ ബുദ്ധിപരീക്ഷ, ഗ്രൂപ് ഡിസ്കഷന്‍, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മേയ് 16 മുതല്‍ ജൂലൈ 16 വരെയാണ് ടെസ്്റ്റുകള്‍ നടത്തുക. ബംഗളൂരു, ഭോപാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുക. 2017 ജനുവരിയിലാണ് പരിശീലനം തുടങ്ങുക.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബസൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്. പൂരിപ്പിച്ച അപേക്ഷയുടെ രണ്ട് പ്രിന്‍െറടുത്ത് ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് പകര്‍പ്പിനോടൊപ്പം തപാലിലയക്കണം. അയക്കേണ്ട വിലാസം: പി.ബി നമ്പര്‍ നാല്, ചാണക്യപുരി (പി.ഒ), ന്യൂഡല്‍ഹി -110021.
ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് എട്ട്. അപേക്ഷകള്‍ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.