Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.സി.ആര്‍.എ.എസില്‍ ...

സി.സി.ആര്‍.എ.എസില്‍  253 റിസര്‍ച് ഓഫിസര്‍

text_fields
bookmark_border
സി.സി.ആര്‍.എ.എസില്‍  253 റിസര്‍ച് ഓഫിസര്‍
cancel

സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഇന്‍ ആയുര്‍വേദിക് സയന്‍സസില്‍ വിവിധ വിഭാഗങ്ങളിലായി 253 റിസര്‍ച് ഓഫിസര്‍മാരുടെയും ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറുടെയും  ഒഴിവുണ്ട്. 
ഒഴിവുകളും വിശദവിവരങ്ങളും താഴെ:
റിസര്‍ച് ഓഫിസര്‍ (ആയുര്‍വേദ-101). യോഗ്യത: ആയുര്‍വേദത്തില്‍ പി.ജി, സി.സി.ഐ.എമ്മിലോ ഐ.എസ്.എമ്മിലോ എന്‍റോള്‍മെന്‍റ്.
റിസര്‍ച് ഓഫിസര്‍ (ഹോമിയോപതി-ഒന്ന്). യോഗ്യത: ഹോമിയോപതിയില്‍ എം.ഡി, സി.സി.എച്ചിലോ സ്റ്റേറ്റ് രജിസ്റ്റര്‍ ഓഫ് ഹോമിയോപതിയിലോ എന്‍റോള്‍മെന്‍റ്.
റിസര്‍ച് ഓഫിസര്‍ (പാത്തോളജി-22). യോഗ്യത: പാത്തോളജിയില്‍ എം.ഡി, എം.സി.ഐയിലോ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ എന്‍റോള്‍മെന്‍റ്.
റിസര്‍ച് ഓഫിസര്‍ (ബയോകെമിസ്ട്രി-10). ബയോകെമിസ്ട്രിയില്‍ എം.ഡി, എം.സി.ഐയിലോ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ എന്‍റോള്‍മെന്‍റ്.
റിസര്‍ച് ഓഫിസര്‍ (മെഡിസിന്‍-ആറ്). മെഡിസിനില്‍ എം.ഡി, എം.സി.ഐയിലോ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ എന്‍റോള്‍മെന്‍റ്.
റിസര്‍ച് ഓഫിസര്‍ (ഫാര്‍മകോഗ്നസി-മൂന്ന്). യോഗ്യത: എം.ഫാം ഫാര്‍മകോഗ്നസി/ആയുര്‍വേദ/എം.എസ്സി മെഡിസിനല്‍ പ്ളാന്‍റ്സ്/പി.ജി ബോട്ടണി, മൂന്നു വര്‍ഷത്തെ ഗവേഷണ/അധ്യാപന പരിചയം.
റിസര്‍ച് ഓഫിസര്‍ (കെമിസ്ട്രി-ആറ്). യോഗ്യത: കെമിസ്ട്രിക്ക് പി.ജി/എം.ഫാര്‍മ ആയുര്‍വേദ ക്വാളിറ്റി കണ്‍ട്രോള്‍,  മൂന്നു വര്‍ഷത്തെ ഗവേഷണ/അധ്യാപന പരിചയം. 
റിസര്‍ച് ഓഫിസര്‍ (ഫാര്‍മക്കോളജി-നാല്).  ഫാര്‍മക്കോളജിയില്‍ എം.ഡി/എം.വി.എസ്സി/എം.ഫാം അല്ളെങ്കില്‍ എം.ഫാം ആയുര്‍വേദ/എം.എസ്സി മെഡിസിനല്‍ പ്ളാന്‍റ്സ്, മൂന്നു വര്‍ഷത്തെ ഗവേഷണ/അധ്യാപന പരിചയം. 
റിസര്‍ച് ഓഫിസര്‍ (പബ്ളിക്കേഷന്‍-ഒന്ന്). യോഗ്യത: ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ പി.ജി, മൂന്നു വര്‍ഷത്തെ ഗവേഷണ/അധ്യാപന പരിചയം. 
സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ (ഒന്ന്). യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സില്‍ പി.ജി, മൂന്നു വര്‍ഷത്തെ ഗവേഷണ/അധ്യാപന പരിചയം. 
പ്രായപരിധി: എല്ലാ തസ്തികകളുടെയും പ്രായപരിധി 40 വയസ്സാണ്. 
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1560 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷയോടൊപ്പം ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ ശാഖകളിലൂടെ മാത്രമേ പണമടക്കാനാവൂ. 
അപേക്ഷിക്കേണ്ട വിധം: www.ccras.nic.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രണ്ടു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ട അപേക്ഷയോടൊപ്പമാണ് ഫീസടക്കേണ്ടത്. ഒന്നാംഘട്ട അപേക്ഷയുടെ അവസാന തീയതി മാര്‍ച്ച് 20 ആണ്. മാര്‍ച്ച് 22നുമുമ്പ് അപേക്ഷാഫീസടക്കണം. രണ്ടാംഘട്ട അപേക്ഷയുടെ അവസാന തീയതി മാര്‍ച്ച് 25. 
വിവരങ്ങള്‍ക്ക്:  www.ccras.nic.in


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story