മസഗോണ്‍ ഡോകില്‍ 1230 ഒഴിവ്
text_fieldsമസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളില്‍ ടെക്നിക്കല്‍ സ്റ്റാഫായി 1230 ഒഴിവുണ്ട്. രണ്ടു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. മാസ്റ്റര്‍ ഫസ്റ്റ് ക്ളാസ് (1), മാസ്റ്റര്‍ സെക്കന്‍റ് ക്ളാസ് (1), എന്‍ജിന്‍ ഡ്രൈവര്‍ സെക്കന്‍റ് ക്ളാസ് (1), ജൂനിയര്‍ ഡ്രാഫ്റ്റ്മാന്‍-മെക് (7), ജൂനിയര്‍ പ്ളാനര്‍ എസ്റ്റിമേറ്റര്‍-മെക് (8), ജൂനിയര്‍ പ്ളാനര്‍ എസ്റ്റിമേറ്റര്‍-ഇലക്¤്രടാണിക്സ്(3), ജൂനിയര്‍ ക്യു സി ഇന്‍സ്പെക്ടര്‍-മെക് (14), സ്റ്റോര്‍ കീപ്പര്‍ (16), സേഫ്റ്റി ഇന്‍സ്പെക്ടര്‍ (10), ഫിറ്റര്‍ (18), സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍ (195), പൈപ്പ് ഫിറ്റര്‍ (49), ബ്രാസ് ഫിനിഷര്‍ (9), ഇലക്ട്രോണിക് മെക്കാനിക് (37), ഇലക്ട്രീഷ്യന്‍ (130), ഇലക്ട്രിക് ക്രെയ്ന്‍ ഓപറേറ്റര്‍ (31), ഡീസല്‍ ക്രെയ്ന്‍ ഓപറേറ്റര്‍ (6), എ.സി റഫ്രിജറേറ്റര്‍ മെക്കാനിക് (6), മെഷിനിസ്റ്റ് (30), മില്‍റൈറ്റ് മെക്കാനിക്(18), കോമ്പ് അറ്റന്‍ഡന്‍റ് (11), പെയ്ന്‍റര്‍ (4), കാര്‍പെന്‍റര്‍ (11), കോമ്പോസിറ്റ് വെല്‍ഡര്‍ (240), റിഗര്‍ (94), യൂട്ടിലിറ്റി ഹാന്‍ഡ്-സ്കില്‍ഡ് (6), സെക്യൂരിറ്റി ശിപായി-എക്സ് സര്‍വീസ്മാന്‍ (3), ഫയര്‍ ഫൈറ്റര്‍ (17), യൂട്ടിലിറ്റി ഹാന്‍ഡ്-സെമി സ്കില്‍ഡ് (193), ചിപ്പര്‍ ഗ്രൈന്‍ഡര്‍ (56) എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത വിവരങ്ങള്‍ www.mazagondock.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഷിപ്ബില്‍ഡിങ് ഇന്‍ഡസ്ട്രീസ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
2016 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തി പ്രായം 18 നും 33 നുമിടയിലായിരിക്കണം.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. വ്യത്യസ്ത തസ്തികയില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോന്നിലേക്കും പ്രത്യേകം അപേക്ഷിക്കണം.
അപേക്ഷ ഫീസ് 100 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാന്‍ വഴി അടക്കണം. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ ഫീസില്ല.
ചെലാന്‍ സ്ളിപ് സഹിതം അപേക്ഷ ഫോറം DGM (HRRecNE), Recruitment Cell, Service Block 3rd Floor, Mazagon Dock Shipbuilders Limited, Dockyard Road,Mumbai 400010 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കവറിന് പുറത്ത് “PostApplied For: ____________' രേഖപ്പെടുത്തണം. അവസാന തീയതി ജനുവരി 21. വിശദ വിവരം വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.