സശസ്ത്ര സീമാബലില്‍ 143 ഗ്രൂപ് ബി, സി ഒഴിവുകള്‍
text_fieldsസശസ്ത്ര സീമാബലില്‍ ഗ്രൂപ് ബി, ഗ്രൂപ് സി തസ്തികകളിലെ 143 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ വിശദവിവരങ്ങള്‍:
1.എസ്.ഐ (സ്റ്റാഫ് നഴ്സ്):-15 ഒഴിവ്. സ്ത്രീകള്‍ക്കു മാത്രമാണ് അവസരം. പ്ളസ് ടുവും ജനറല്‍ മെഡിസിനില്‍ ഡിപ്ളോമയുമാണ് യോഗ്യത. സെന്‍ട്രല്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ അംഗീകാരവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും വേണം.
2. എ.എസ്.ഐ (ഫാര്‍മസിസ്റ്റ്):-13 ഒഴിവ്. പ്ളസ് ടുവും ഫാര്‍മസി ഡിപ്ളോമ അല്ളെങ്കില്‍ ഡിഗ്രിയുമാണ് യോഗ്യത.
3. എ.എസ്.ഐ (ഓപറേഷന്‍ തിയറ്റര്‍ ടെക്നീഷ്യന്‍) :-രണ്ട് ഒഴിവ്. പ്ളസ് ടുവും ഓപറേഷന്‍ തിയറ്റര്‍ ടെക്നീഷ്യന്‍ ഡിപ്ളോമ അല്ളെങ്കില്‍ ഓപറേഷന്‍ തിയറ്റര്‍ അസിസ്റ്റന്‍റ് കം സെന്‍ട്രല്‍ സ്റ്റെറൈല്‍ സപൈ്ള അസിസ്റ്റന്‍റ് സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
4. എ.എസ്.ഐ (ഡെന്‍റല്‍ ടെക്നീഷ്യന്‍): -രണ്ട് ഒഴിവ് (പ്ളസ് ടുവും ഡെന്‍റല്‍ ഹൈജീനിസ്റ്റ് കോഴ്സില്‍ രണ്ടുവര്‍ഷ ഡിപ്ളോമയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും.
5. എ.എസ്.ഐ (റേഡിയോഗ്രാഫര്‍):-അഞ്ച് ഒഴിവ്. പ്ളസ് ടുവും റേഡിയോ ഡയഗ്നോസിസില്‍ രണ്ടുവര്‍ഷ ഡിപ്ളോമയും. ഒരു വര്‍ഷ പ്രവൃത്തി പരിചയവും അനിവാര്യം.
6. ഹെഡ് കോണ്‍സ്റ്റബ്ള്‍ (സ്റ്റ്യുവാഡ്):-രണ്ട് ഒഴിവ്. മെട്രിക്കുലേഷനും കാറ്ററിങ് കിച്ചന്‍ മാനേജ്മെന്‍റില്‍ ഡിപ്ളോമയോ സര്‍ട്ടിഫിക്കറ്റോ ആണ് യോഗ്യത. ഒരു വര്‍ഷ പ്രവൃത്തി പരിചയം അനിവാര്യം.
7. കോണ്‍സ്റ്റബ്ള്‍ (വെയ്റ്റര്‍) :-26 ഒഴിവ്
8. കോണ്‍സ്റ്റബ്ള്‍ (കാര്‍പെന്‍ററര്‍):-രണ്ട് ഒഴിവ്
9. കോണ്‍സ്റ്റബ്ള്‍ (പെയ്ന്‍റര്‍):-17 ഒഴിവ്
10. കോണ്‍സ്റ്റബ്ള്‍ (ടെയ്ലര്‍):-20 ഒഴിവ്
11. കോണ്‍സ്റ്റബ്ള്‍ (കോബ്ളര്‍):-29 ഒഴിവ്
12. കോണ്‍സ്റ്റബ്ള്‍ (ഗാര്‍ഡനര്‍) :-ആറ് ഒഴിവ്
13. കോണ്‍സ്റ്റബ്ള്‍ (ആയ):-നാല് ഒഴിവ്. കോണ്‍സ്റ്റബ്ള്‍ തസ്തികകളിലെ നിയമനത്തിന് മെട്രിക്കുലേഷന്‍ ആണ് യോഗ്യത.
ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബന്ധപ്പെട്ട ട്രേഡില്‍ നേടിയ രണ്ടുവര്‍ഷ ഡിപ്ളോമയും ഐ.ടി.ഐയില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും അനിവാര്യം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും വേണം.
എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 22.
പൂരിപ്പിച്ച അപേക്ഷ The Assistant Director (Recruitment), Force Hqr, SSB, East Block V, R.K. Puram, New Delhi-110066 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയുടെ മാതൃക www.ssbrectt.gov.in ല്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.