Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസെയിലില്‍ 226 ഒഴിവ് 

സെയിലില്‍ 226 ഒഴിവ് 

text_fields
bookmark_border
സെയിലില്‍ 226 ഒഴിവ് 
cancel
ബര്‍ദ്വാനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ട്രെയ്നി), അറ്റഡന്‍റ് കം ടെക്നീഷ്യന്‍ (ട്രെയ്നി), സ്പെഷലിസ്റ്റ്/ മെഡിക്കല്‍ ഓഫിസര്‍/ ഡെന്‍റല്‍ സര്‍ജന്‍/ പ്രിന്‍സിപ്പല്‍ -സ്കൂള്‍ ഓഫ് നഴ്സിങ്/ നഴ്സിങ് സൂപ്രണ്ട് തസ്തികകളിലാണ് ഒഴിവുകള്‍. 
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ട്രെയ്നി -134) -മെക്കാനിക്കല്‍ (64), മെറ്റലര്‍ജി (25), ഇലക്ട്രിക്കല്‍ (25), ഇന്‍സ്ട്രുമെന്‍േറഷന്‍ (10), കെമിക്കല്‍ (10). 
അറ്റഡന്‍റ് കം ടെക്നീഷ്യന്‍ (ട്രെയ്നി-70) -ഫിറ്റര്‍ (50), ഇലക്ട്രീഷ്യന്‍ (20).
അറ്റഡന്‍റ് കം ടെക്നീഷ്യന്‍ (ട്രെയ്നി -ഹെവി വെഹിക്കിള്‍ ഓപറേഷന്‍ -(10)
സ്പെഷലിസ്റ്റ്/ മെഡിക്കല്‍ ഓഫിസര്‍/ ഡെന്‍റല്‍ സര്‍ജന്‍/ പ്രിന്‍സിപ്പല്‍ -സ്കൂള്‍ ഓഫ് നഴ്സിങ്/ നഴ്സിങ് സൂപ്രണ്ട് (12) -പീഡിയാട്രിക്സ് മെഡിസിന്‍ (1), ഓര്‍ത്തോപീഡിക് സര്‍ജന്‍ (1), ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (1), ഇ.എന്‍.ടി (1), മെഡിക്കല്‍ ഓഫിസര്‍ (5), ഡെന്‍റല്‍ സര്‍ജന്‍ (1), പ്രിന്‍സിപ്പല്‍ -സ്കൂള്‍ ഓഫ് നഴ്സിങ് (1), നഴ്സിങ് സൂപ്രണ്ട് -1. 
 ഓപറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ അതത് ട്രേഡുകളില്‍ എന്‍ജിനീയറിങ് ഡിപ്ളോമ നേടിയിരിക്കണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ അറ്റഡന്‍റാവാന്‍ ഐ.ടി.ഐയാണ് യോഗ്യത. സ്പെഷലിസ്റ്റ് തസ്തികയില്‍ എം.ബി.ബി.എസ്/ എം.ഡി/ എം.എസ്, മെഡിക്കല്‍ ഓഫിസര്‍ -എം.ബി.ബി.എസ്, ഡെന്‍റല്‍ സര്‍ജന്‍ -ബി.ഡി.എസ്, നഴ്സിങ് സൂപ്രണ്ട് -ബി.എസ്്സി, എം.എസ്സി നഴ്സിങ് യോഗ്യത നേടിയിരിക്കണം. 
പ്രായപരിധി: 2016 ആഗസ്റ്റ് അഞ്ച് അടിസ്ഥാനത്തില്‍ ഓപറേറ്റര്‍, അറ്റഡന്‍റ് -28, സ്പെഷലിസ്റ്റ് -37, മെഡിക്കല്‍ ഓഫിസര്‍-30, ഡെന്‍റല്‍ സര്‍ജന്‍-34, നഴ്സിങ് സൂപ്രണ്ട്/ പ്രിന്‍സിപ്പല്‍ -34. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സിക്ക് മൂന്ന് വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. 
എഴുത്തുപരീക്ഷ, ട്രെയ്ഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
അപേക്ഷാ ഫീസ്: അറ്റന്‍ഡന്‍റ് -150, ഓപറേറ്റര്‍ -250, മറ്റ് തസ്തികകളില്‍ -500 രൂപ. എസ്.ബി.ഐയുടെ ‘പവര്‍ ജ്യോതി’ അക്കൗണ്ട് നമ്പര്‍ -31932241266-ല്‍ ഫീസ് അടക്കണം. 
അപേക്ഷിക്കേണ്ട വിധം:  www.sail.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സ്പെഷലിസ്റ്റ്,  മെഡിക്കല്‍ ഓഫിസര്‍, ഡെന്‍റല്‍ സര്‍ജന്‍, നഴ്സിങ് സൂപ്രണ്ട്/ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസ് ഓഫ് ഡി.ജി.എം, സെയില്‍-ഐ.ഐ.എസ്.സി.ഒ സ്റ്റീല്‍ പ്ളാന്‍റ് , 7 ദ റിഡ്ജ്, ബണ്‍പൂര്‍ -713325 എന്ന വിലാസത്തില്‍ അയക്കണം. 
കവറിന് പുറത്ത് അപേക്ഷിക്കുന്ന പോസ്റ്റ് വ്യക്തമാക്കണം. അവസാന തീയതി ആഗസ്റ്റ് എട്ട്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story