ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ 62 ഒഴിവുകള്‍
text_fieldsഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 62 ഒഴിവുകളാണുള്ളത്. ആര്‍ ആന്‍ഡ് ഡി പ്രഫഷനല്‍സ്-34 (മാനേജര്‍/ഡെപ്യൂട്ടി മാനേജര്‍/സീനിയര്‍ റിസര്‍ച് ഓഫിസര്‍/ഓഫിസര്‍), സേഫ്റ്റി ഓഫിസര്‍-ഒമ്പത്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫിസര്‍-എട്ട്, ലീഗല്‍ ഓഫിസര്‍-അഞ്ച്, ഓഫിസര്‍ ട്രെയ്നി (ഹ്യൂമന്‍ റിസോഴ്സസ്)-ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍.
സേഫ്റ്റി ഓഫിസര്‍: നാലുവര്‍ഷത്തെ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിഗ്രിയോ ഡിപ്ളോമയോ ആണ് യോഗ്യത. പ്രായം 27 വയസ്സില്‍ കവിയരുത്.
ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫിസര്‍: യോഗ്യത-ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ഇ അല്ളെങ്കില്‍ ബി.ടെക് അല്ളെങ്കില്‍ മൂന്നുവര്‍ഷ എം.ബി.എ/എം.സി.എസ് അല്ളെങ്കില്‍ എം.ബി.എ/മാസ്റ്റേഴ്സ് ഇന്‍ മാനേജ്മെന്‍റ് സ്റ്റഡീസ്, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 വയസ്സില്‍ കവിയരുത്.
ലീഗല്‍ ഓഫിസര്‍: പഞ്ചവത്സര ബിരുദം/അല്ളെങ്കില്‍ ബിരുദത്തിന് ശേഷമുള്ള ത്രിവത്സര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 26 വയസ്സില്‍ കവിയരുത്.
ഓഫിസര്‍ ട്രെയ്നി (എച്ച്.ആര്‍): എച്ച്.ആര്‍/പേഴ്സനല്‍ മാനേജ്മെന്‍റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം അല്ളെങ്കില്‍ എം.ബി.എ ആണ് യോഗ്യത. പ്രായം 27 വയസ്സില്‍ കവിയരുത്.
ആര്‍ ആന്‍ഡ് ഡി പ്രഫഷനല്‍സ്: വിവിധ വിഭാഗങ്ങളിലേക്കുള്ള യോഗ്യത, പ്രായം എന്നിവയടങ്ങിയ വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 610 രൂപ. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. എസ്.ബി.ഐ ചലാന്‍ ഉപയോഗിച്ചും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: www.hpclcareers.com, www.hindustanpetroleum.com എന്നീ വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ടതില്ല.
അവസാന തീയതി: ജൂണ്‍ 30. വിവരങ്ങള്‍ക്ക്: www.hindustanpetroleum.com/CareerOpportunities
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.